വാഷിംഗ്ടൺ: അഴിമതി തടയാൻ യു.എസ് കോൺഗ്രസ് അംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌ക്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരിലും ശമ്പള വർദ്ധന നടപ്പാക്കണമെന്നും മസ്ക് എക്സിൽ കുറിച്ചു. ട്രംപ് രൂപീകരിച്ച കമ്മിഷനായ ഡോഷിന്റെ (DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേൽനോട്ടച്ചുമതല മസ്കിനാണ്. ഫെഡറൽ ഏജൻസികളിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കി സർക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികളിലാണ് ഡോഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |