ലോസ് ആഞ്ചലസ്: ഓസ്‌കാർ ചടങ്ങിന് പിന്നാലെ ലോസ് ആഞ്ചലസിൽ നേരിയ ഭൂചലനം. പുരസ്‌കാര നിശ നടന്ന ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നിന്ന് ഏതാനും മൈൽ അകലെയായിരുന്നു 3.9 റിക്ടർ സ്കെയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. പുരസ്‌കാര വിതരണത്തിന് ശേഷമുള്ള പാർട്ടിക്കായി സെലിബ്രിറ്റികൾ ഒത്തുചേരുന്നതിനിടെ, പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.15നായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |