
ഡമാസ്കസ്: ഡമാസ്കസിലെ ക്രൈസ്തവ ദേവാല.യത്തിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഐ.എസ് ഭീകരനാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ ഡമാസ്കസിലെ ദ്വെലാ പ്രദേശത്തുള്ള സെന്റ് ഏലിയാസ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു ആക്രമണം. പള്ളിയിൽ പ്രാർത്ഥിച്ചു കൊണ്ട് നിന്നവർക്ക് നേരെ ചാവേർ ആദ്യം വെടിയുതിർക്കുകയും പിന്നീട് സ്ഫോടകവസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇരകളിൽ കുട്ടികളും ഉൾപ്പെട്ടിരിക്കാമെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഉടൻ തന്നെ സ്ഥലത്തെത്തി. സമീപ വർഷങ്ങളിൽ സിറിയയിൽ ഇത്തരത്തിലുള്ള ആക്രമണം ആദ്യമാണ്. ഇസ്ലാമിക ഭരണത്തിൻ കീഴിലുള്ള ഡമാസ്കസ് ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് പുതിയ സംഭവവികാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |