ടെഹ്‌റാൻ: ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പൗരനെ തൂക്കിലേറ്റി. ശനിയാഴ്ച ടെഹ്‌റാന് തെക്കുള്ള ക്വോം നഗരത്തിൽ വച്ചായിരുന്നു വധശിക്ഷ. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ക്വോം ജയിലിൽ കഴിഞ്ഞ ഇയാളുടെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളിയ പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ഇറാൻ പ്രതികരിച്ചു.
2023 ഒക്ടോബറിലാണ് ഇയാൾ ഇസ്രയേലി ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം തുടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അറസ്റ്റിലായി. മൊസാദുമായി സഹകരിച്ചെന്നും രഹസ്യ വിവരങ്ങൾ ഓൺലൈനിലൂടെ കൈമാറിയെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇറാൻ അധികൃതർ പറയുന്നു.
ഈ മാസം ആദ്യം തീവ്രവാദ കുറ്റത്തിന് ആറ് പേരെ ഇറാനിൽ തൂക്കിലേറ്റിയിരുന്നു. ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്നാരോപിച്ച് നിരവധി പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യമാണ് ഇറാനെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |