
തിംഫു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഭൂട്ടാനിലെത്തി. ഭൂട്ടാൻ മുൻ രാജാവായ ജിഗ്മേ സിംഗേ വാങ്‌ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മോദി. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയുടെ നേതൃത്വത്തിൽ മോദിയെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്‌ചുക്, ഷെറിംഗ് ടോബ്ഗെ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത 1,020 മെഗാവാട്ട് പുനത്സാങ്‌ചു-II ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ഭൂട്ടാനിൽ നടക്കുന്ന ആഗോള സമാധാന പ്രാർത്ഥനാ ഉത്സവവേളയിൽ ഇന്ത്യയിൽ നിന്നുള്ള ബുദ്ധന്റെ പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞു. ഭൂട്ടാൻ മുൻ രാജാവിന്റെ 70-ാം ജന്മവാർഷികം ആഘോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞത് ബഹുമതിയാണെന്നും മോദി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |