SignIn
Kerala Kaumudi Online
Friday, 29 March 2024 7.19 AM IST

അയന്ന നഖം മുറിച്ചു 30 വർഷങ്ങൾക്ക് ശേഷം

texas-woman-with-longest-

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും നീളമേറിയ നഖങ്ങൾക്കുടമയായ അയന്നാ വില്യംസ് 30 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട നഖങ്ങൾ മുറിച്ചുമാറ്റി. 2017 ലാണ് അയന്ന ഗിന്നസ് റെക്കോഡ് നേടിയത്. 19 അടിയും 10.9 ഇഞ്ച് നീളവും ഈ സമയത്ത് അയന്നയുടെ നഖങ്ങൾക്കുണ്ടായിരുന്നു. രണ്ട് ബോട്ടിൽ നെയിൽ പോളിഷെങ്കിലും കുറഞ്ഞത് വേണമായിരുന്നു നഖങ്ങൾ ഭംഗിയാക്കാൻ.ബുധനാഴ്ച നഖങ്ങൾ മുറിക്കുന്നതിന് മുമ്പ് തന്റെ തന്നെ റെക്കോഡിനെ അയന്ന മറികടന്നിരുന്നു. അമേരിക്കയിലെ ടെക്സാസിലുള്ള ട്രിനിറ്റി വിസ്റ്റ ഡെർമറ്റോളജിയിലെ ഡോ. അലിസൻ റീഡിംഗറാണ് അയന്നയുടെ നഖങ്ങൾ മുറിച്ചത് 1990 മുതൽ അയന്ന നഖങ്ങൾ വളർത്തിത്തുടങ്ങിയിരുന്നു. 'നഖമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ തന്നെയാണ് രാജ്ഞി.' അയന്ന പറഞ്ഞു. അയന്ന നഖം മുറിക്കുന്ന വീഡിയോ ഗിന്നസിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TEXAS WOMAN WITH LONGEST NAILS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.