റിയാദ് : അടുത്ത വർഷത്തെ ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നടപടികൾ പൂർണമായും ഡിജിറ്റലായിരിക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചു. 2022 ജനുവരി 31 ആണ് അവസാന തീയതി. മൊബൈൽ ആപ്പിലൂടെയും അപേക്ഷിക്കാം. അതേ സമയംഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണം 21ൽനിന്ന് 10 ആയി കുറച്ചു. എംബാർക്കേഷൻ കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണുള്ളത്. രാജ്യത്ത് നിന്ന് ഏറ്റവുമധികം തീർത്ഥാടകർ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രങ്ങളിലൊന്നായ കരിപ്പൂരിനെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, മുംബയ്, ശ്രീനഗർ എന്നിവയാണ് മറ്റു കേന്ദ്രങ്ങൾ. 'വോക്കൽ ഫോർ ലോക്കൽ' പദ്ധതിയുടെ ഭാഗമായി തീർത്ഥാകർ തദ്ദേശീയ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |