SignIn
Kerala Kaumudi Online
Saturday, 21 September 2024 1.57 AM IST

മഞ്ഞ് പുതച്ച് കാശ്‌മീർ, ഗുൽമാർഗിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Increase Font Size Decrease Font Size Print Page
gulmarg-

ന്യൂഡൽഹി: വെളുത്ത പരവതാനി വിരിച്ച പോലെയുള്ള കാശ്‌മീരിലെ ഗുൽമാർഗിന്റെ ചിത്രങ്ങൾ ശ്രദ്ധനേടുന്നു. മഞ്ഞുവീഴ്ച ആരംഭിച്ചതോടെ സഞ്ചാരികളെയടക്കം ആകർഷിക്കുകയാണ് ഗുൽമാർഗിലെ മനോഹര കാഴ്ചകൾ. മഞ്ഞ് വീഴ്ച ആസ്വദിക്കാൻ നിരവധിപ്പേരാണ് വടക്കൻ കാശ്മീരിലെ ഗുൽമാർഗിലെ സ്കീ റിസോർട്ടിലേക്ക് ഒഴുകിയെത്തുന്നത്. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കാശ്‌മീരിലെ പല ഭാഗങ്ങളിലും രാത്രികാലങ്ങളിൽ ഇപ്പോൾ പൂജ്യത്തിന് താഴെയാണ് താപനില. ഗുൽമാർഗിൽ ബുധനാഴ്ച രാത്രി രേഖപ്പെടുത്തിയത് - 6 ഡിഗ്രി സെൽഷ്യസാണ്.

ചൊവ്വാഴ്ച ഇത് - 7 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം, പകൽ സമയങ്ങളിൽ താരതമ്യേന തണുപ്പ് കുറവാണ്. പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ്.

തെക്കൻ കാശ്‌മീരിൽ, അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം - 3.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

ശ്രീനഗറിൽ - 0.4, കുപ്‌വാരയിൽ - 1.4, ഖനാബല്ലിൽ - 1.5 എന്നിങ്ങനെയും കഴിഞ്ഞ ദിവസങ്ങളിൽ താപനില രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ലേയിൽ - 7.9 ഡിഗ്രിയാണ് ബുധനാഴ്ച രാത്രി രേഖപ്പെടുത്തിയ താപനില. ഡിസംബർ 15 വരെ മഞ്ഞുവീഴ്ചയോട് കൂടിയ വരണ്ട കാലാവസ്ഥ കാശ്‌മീരിന്റെ വിവിധ ഭാഗങ്ങളിൽ തുടരുമെന്നാണ് റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.