കൊളംബോ : ശ്രീലങ്കയിൽ ഇന്ധന വില വീണ്ടും കൂടി. ഡീസൽ ലിറ്ററിന് 460 ശ്രീലങ്കൻ രൂപയായും പെട്രോൾ ലിറ്ററിന് 550 ശ്രീലങ്കൻ രൂപയായും ഉയർന്നു. എണ്ണ ഇറക്കുമതി വൈകുന്നതാണ് ഇന്ധനക്ഷാമത്തിൽ വലയുന്ന ശ്രീലങ്കയിൽ വില കുത്തനെ ഉയരാൻ കാരണം.
സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്തേക്ക് അടുത്താഴ്ച എത്തേണ്ടിയിരുന്ന ഇന്ധനം എത്തില്ലെന്നും ഇനി രണ്ട് ദിവസത്തേക്കുള്ള എണ്ണ മാത്രമേ രാജ്യത്ത് ശേഷിക്കുന്നുള്ളൂ എന്നും ഊർജമന്ത്രി കാഞ്ചന വിജേശേഖര അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |