കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ എല്ലാ പാർക്കുകളിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ. മതനിയമങ്ങൾ പാർക്കിനുള്ളിൽ പാലിക്കപ്പെടുന്നില്ലെന്ന് കാട്ടിയാണ് നീക്കം. കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ ആഴ്ചയിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്ത്രീകൾക്കും മറ്റ് ദിവസങ്ങളിൽ പുരുഷൻമാർക്കും പാർക്കുകൾ സന്ദർശിക്കാൻ അനുവാദം നൽകിയിരുന്നു. എന്നാലിപ്പോൾ സ്ത്രീകൾക്ക് പൂർണമായും നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. കാബൂളിൽ ഏർപ്പെടുത്തിയ നിയമം വൈകാതെ രാജ്യവ്യാപകമാകുമെന്ന് കരുതുന്നു. അതേ സമയം, രാജ്യത്തെ ജിമ്മുകളിലും സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |