മോസ്കോ: അടുത്താഴ്ച ഇൻഡോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുക്കില്ല. പകരം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവ് പങ്കെടുക്കുമെന്നും ഒരു ചർച്ചയിൽ പുട്ടിൻ വെർച്വലായി പങ്കെടുക്കുമെന്നും ഇൻഡോനേഷ്യയിലെ റഷ്യൻ എംബസി അറിയിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പുട്ടിനെത്തിയാൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ആലോചനയില്ലെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. ജി 20 അംഗമല്ലെങ്കിലും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ട്. സെലെൻസ്കി വെർച്വലായി പങ്കെടുക്കും. നവംബർ 15,16 തീയതികളിലാണ് ഉച്ചകോടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |