കോതമംഗലം: സി.പി.ഐ കോതമംഗലം മണ്ഡലം സെക്രട്ടറി ഇരമല്ലൂർ അത്തിപ്പിള്ളിൽ എ.ആർ.വിനയൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. രണ്ടുവട്ടം നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റായും എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, കിസാൻ സഭ എന്നിവയുടെ താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഐരാപുരം കാളിയംപുറത്ത് കുടുംബാംഗം ശോഭ വിനയൻ (നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) മകൾ: ഐശ്വര്യ. മരുമകൻ: നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |