
കണ്ണൂർ: സ്വാതന്ത്ര്യ സമരസേനാനി വക്കം അബ്ദുൽ ഖാദർ മൗലവിയുടെ കഥ പറഞ്ഞ് ഹയർ സെക്കൻഡറി വിഭാഗം ആൺ കുട്ടികളുടെ മോണോ ആക്ടിൽ കാണികളുടെ മനം കവർന്ന് ചെറുകുന്ന് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി തും ഒന്നാം അശൈക് അശോക്. ഈയിനത്തിൽ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും അശൈകാണ്.
സ്വാതന്ത്ര്യസമരവും വക്കം മൗലവി അടക്കമുള്ളവർ മുന്നോട്ടുവച്ച മത സൗഹാർദ ആശയങ്ങളുമൊക്കെ അശൈകിന്റെ ഏകാഭിനത്തെ മികവുറ്റതാക്കി. സുരേഷ് ബാബു ശ്രീസ്ത എഴുതിയ കഥ ഷിനിൽ വടകരയാണ് പഠിപ്പിച്ചത്. അച്ഛൻ: അശോകൻ, അമ്മ:ബിന്ദു, സഹോദരൻ: ആശ്വന്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |