
കണ്ണൂർ : പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി ജില്ലാ കളക്ടർ. അനീഷ് ജോർജിന് തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നുവെന്നും ആകെ വിതരണം ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നുവെന്നും കളക്ടർ അറിയിച്ചു. അനീഷ് ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റി വരുന്ന ആളാണ്. സഹായം വേണ്ടതുണ്ടോ എന്നറിയാൻ വിളിച്ചപ്പോഴും ആവശ്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് കളക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൊലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും അനീഷിന്റെ ആത്മഹത്യയിൽ തൊഴിൽ സമ്മർദ്ദം ഇല്ലെന്നാണ് കണ്ടെത്തൽ . പൊലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികളും ബി.എൽ.ഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. പൊലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയിൽ തൊഴിൽ സമ്മർദം ഇല്ലെന്നാണ് കണ്ടെത്തൽ. പൊലീസിലൂടെയും ഭരണപരമായ അന്വേഷണങ്ങളിലൂടെയും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളും ബിഎൽഒയുടെ മരണവും തമ്മിൽ വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |