
കണ്ണൂർ: പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഇടക്കോം സ്വദേശി സിജോയാണ് മരിച്ചത്. വെള്ളോറയിലെ ഒരു റബ്ബർ എസ്റ്റേറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതാകാമെന്നാണ് പ്രാഥമിക വിവരം. സിജോയുടെ സുഹൃത്ത് ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവാക്കളുടെ കൈവശം നാടൻ തോക്കുകളുണ്ടായിരുന്നു. കാട്ടുപന്നിയെ പിടിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവമെന്നാണ് ഷൈൻ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ ഡിവൈഎസ്പിയടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം അടുത്തുളള ആശുപത്രിയിലേക്ക് മാറ്റും. ഈ മേഖലയിൽ സാധാരണയായി കാട്ടുപന്നികൾ ഇറങ്ങാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മരണത്തിനുപിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന കാര്യവും അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |