SignIn
Kerala Kaumudi Online
Thursday, 19 September 2024 6.39 AM IST

മലയാലപ്പുഴ സൗദാമിനിയമ്മ നിര്യാതയായി

Increase Font Size Decrease Font Size Print Page
death-

കോന്നി: ആദ്യകാല കാഥിക മലയാലപ്പുഴ കാഞ്ഞിരപ്പാറ മുണ്ടോത്തറയിൽ സൗദാമിനിയമ്മ (101) നിര്യാതയായി. കഥാപ്രസംഗ കലയിലെ ആദ്യകാല കാഥികൻ പരേതനായ കെ.കെ. വാധ്യാരുടെ ഭാര്യയാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ഒരേസ്ഥലത്തുതന്നെ 13 തവണ കഥാപ്രസംഗം നടത്തിയിട്ടുണ്ട്. മഹാകവി കുമാരനാശാന്റെ കരുണ, ചങ്ങമ്പുഴയുടെ രമണൻ എന്നിവയാണ് സൗദാമിനിയമ്മ അവതരിപ്പിച്ച പ്രധാന കഥാപ്രസംഗങ്ങൾ. തിക്കുറിശിയുടെ മായ, സ്ത്രീ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടൂർ കേശവപിള്ളയുടെ കീഴിൽ ശാസ്ത്രീയ സംഗീതവും തിരുവല്ല കെ.ജി. കേശവപ്പണിക്കരുടെ കീഴിൽ ഹാർമോണിയവും അഭ്യസിച്ച സൗദാമിനിയമ്മ നിരവധി സംഗീത കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്. പ്രൊഫ. എം.പി മന്മഥന്റെ കഥാപ്രസംഗ ട്രൂപ്പിൽ ഹാർമോണിയം വായിച്ചിരുന്നു. മക്കളില്ല. സംസ്‍കാരം ഇന്ന് 2:30 ന് മലയാലപ്പുഴ കാഞ്ഞിരപ്പാറയിലെ വസതിയിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, PATHANAMTHITTA, OBIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.