SignIn
Kerala Kaumudi Online
Friday, 24 October 2025 7.27 PM IST

ത​ദ്ദേ​ശ​ തി​ര​ഞ്ഞെ​ടു​പ്പ് സ്ഥാനാർത്ഥിയാകാൻ ഞാൻ യോഗ്യനോ?​

Increase Font Size Decrease Font Size Print Page
sa

​ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​പ്പി​നുള്ള ഒരുക്കങ്ങളിലാണ് കേരളം. നവംബറിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനമെത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം മാത്രമുണ്ടായാൽ പോരാ,​ അതിന് നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങളും അയോഗ്യതകളുമുണ്ട്.

ത​ദ്ദേ​ശ​ സ്ഥാ​പ​ന​ത്തി​ൽ​ മ​ത്സ​രി​ക്കു​ന്ന​യാ​ൾ​ ആ​ സ്ഥാ​പ​ന​ത്തി​ലെ​ ഏ​തെ​ങ്കി​ലും​ വാ​ർ​ഡി​ലെ​ വോ​ട്ട​ർ​ പ​ട്ടി​ക​യി​ൽ​ പേ​രു​ള്ള​യാ​ളാ​യി​രി​ക്ക​ണം​. നാ​മ​നി​ർ​ദ്ദേ​ശ​ പ​ത്രി​ക​ സ​മ​ർ​പ്പി​ക്കു​ന്ന​ ദി​വ​സം​ 2​1​ വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം​. സ്ഥാ​നാ​ർ​ത്ഥി​യെ​ നാ​മ​നി​ർ​ദ്ദേ​ശം​ ചെ​യ്യു​ന്ന​യാ​ൾ​ അ​തേ​ വാ​ർ​ഡി​ലെ​ വോ​ട്ട​ർ​ പ​ട്ടി​ക​യി​ൽ​ പേ​രു​ള്ള​ ആ​ളാ​യി​രി​ക്ക​ണം​ എന്നതാണ് മറ്റൊരു വ്യവസ്ഥ. സം​വ​ര​ണ​ സീ​റ്റി​ൽ​ മ​ത്സ​രി​ക്കു​ന്ന​യാ​ൾ​ ആ​ സം​വ​ര​ണ​ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ആ​ൾ തന്നെയാ​യി​രി​ക്ക​ണം​. പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ സം​വ​ര​ണ​ വാ​ർ​ഡു​ക​ളി​ൽ​ മ​ത്സ​രി​ക്കു​ന്ന​വ​ർ,​ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ​വ​ർ​ ന​ൽ​കു​ന്ന​ ക​മ്യൂ​ണി​റ്റി​ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം​. സ​ർ​ക്കാ​രി​ന് 5​1​ ശ​ത​മാ​നം​ ഓ​ഹ​രി​യി​ല്ലാ​ത്ത​ പ്രാ​ഥ​മി​ക​ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ സം​ഘ​ങ്ങ​ളി​ലെ​ ജീ​വ​ന​ക്കാ​ർ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​ത​യി​ല്ല​.


​അ​ങ്ക​ണ​വാ​ടി​,​ ബാ​ല​വാ​ടി​ ജീ​വ​ന​ക്കാ​ർ​,​ ആ​ശാ​ വ​ർ​ക്ക​ർ​മാ​ർ​ എ​ന്നി​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത്,​ മു​നി​സി​പ്പാ​ലി​റ്റി​ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ മ​ത്സ​രി​ക്കാ​ൻ​ അ​യോ​ഗ്യ​ത​യി​ല്ല​. ​സാ​ക്ഷ​ര​താ​ പ്രേ​ര​ക്മാ​ർ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ മാ​ത്ര​മേ​ മ​ത്സ​രി​ക്കാ​ൻ​ യോ​ഗ്യ​ത​യു​ള്ളൂ​ എന്നതും മറക്കരുത്. ​കു​ടും​ബ​ശ്രീ​ സി​.ഡി​.എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ​ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത​തി​നാ​ൽ​ മ​ത്സ​രി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​ത​യി​ല്ല​.


​ക​രാ​റു​ക​ളും​

പാ​ട്ട​ങ്ങ​ളും​


​മു​മ്പ് ഏ​തെ​ങ്കി​ലും​ ക​രാ​റി​ലോ​ പ​ണി​യി​ലോ​ അ​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നു​ എ​ന്ന​ കാ​ര​ണ​ത്താ​ൽ​ ഒരാൾക്ക് അ​യോ​ഗ്യ​ത​യുണ്ടാവില്ല. ​സ​മൂ​ഹ​ത്തി​ന്റെ​ ന​ന്മ​യ്ക്കു​വേ​ണ്ടി​ പ​ഞ്ചാ​യ​ത്തി​ലെ​യോ​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യോ​ ഏ​തെ​ങ്കി​ലും​ പ​ണി​ ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കും അ​യോ​ഗ്യ​ത​യി​ല്ല​. ​ത​ദ്ദേ​ശ​ സ്ഥാ​പ​ന​ത്തി​ന്റെ​ കെ​ട്ടി​ട​മോ​ ക​ട​മു​റി​യോ​ വ്യാ​പാ​ര​ ആ​വ​ശ്യ​ത്തി​ന് വാ​ട​ക​ വ്യ​വ​സ്ഥ​യി​ലോ​ പാ​ട്ട​ വ്യ​വ​സ്ഥ​യി​ലോ​ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ​ അ​തും അ​യോ​ഗ്യ​ത​യ​ല്ല​.


​ബാ​ങ്കു​ക​ൾ​ക്കോ​ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ സം​ഘ​ങ്ങ​ൾ​ക്കോ​ ന​ൽ​കാ​നു​ള്ള​ കു​ടി​ശി​ക,​ സ​ർ​ക്കാ​രി​നോ​ ത​ദ്ദേ​ശ​ സ്ഥാ​പ​ന​ത്തി​നോ​ ന​ൽ​കു​വാ​നു​ള്ള​ കു​ടി​ശിക​യാ​യി​ ക​ണ​ക്കാ​ക്കി​ല്ല​ എന്നതാണ് മറ്റൊരു പ്രധാന കാര്യം. ​ബാ​ങ്കു​ക​ൾ​,​ കെ​.എ​ഫ്.സി​,​ കെ​.എ​സ്.എ​ഫ്.ഇ​ മു​ത​ലാ​യ​വയ്ക്ക് കൊ​ടു​ക്കു​വാ​നു​ള്ള​ കു​ടി​ശി​ക​ റ​വ​ന്യൂ​ റി​ക്ക​വ​റി​ വ​ഴി​യാ​ണ് ന​ട​ത്തു​ന്ന​തെ​ങ്കി​ൽ​ പോ​ലും​ അ​ത് കു​ടി​ശി​ക​യാ​യി​ പ​രി​ഗ​ണി​ക്കി​ല്ല​. ​സ​ർ​ക്കാ​രി​നോ​ ത​ദ്ദേ​ശ​ സ്ഥാ​പ​ന​ത്തി​നോ​ ന​ൽ​കു​വാ​നു​ള്ള​ കു​ടി​ശി​ക​ ഗ​ഡു​ക്ക​ളാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ​,​ അ​തി​ൽ​ പ​റ​യു​ന്ന​ ഗ​ഡു​ക്ക​ൾ​ മു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ മാ​ത്ര​മേ​ കു​ടി​ശിക​ക്കാ​ര​നാ​യി​ ക​ണ​ക്കാ​ക്കൂ​. ഏ​തെ​ങ്കി​ലും​ കേ​സു​ക​ളി​ൽ​ പ്ര​തി​യാ​യ​തു​കൊ​ണ്ടു മാ​ത്രം​ ഒ​രാ​ൾ​ക്ക് തി​ര​ഞ്ഞെ​ടു​പ്പി​ൽ​ മ​ത്സ​രി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​ത​യി​ല്ല​.

അയോഗ്യത

ഇങ്ങനെ

സം​സ്ഥാ​ന​ സ​ർ​ക്കാ​രി​ന്റെ​യോ​ കേ​ന്ദ്ര​ സ​ർ​ക്കാ​രി​ന്റെ​യോ​,​ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യോ​,​ അ​വ​ നി​യ​ന്ത്രി​ക്കു​ന്ന​ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യോ​ എ​ല്ലാ​ വി​ഭാ​ഗം​ ഉ​ദ്യോ​ഗ​സ്ഥ​രും​ ജീ​വ​ന​ക്കാ​രും​ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ

അ​യോ​ഗ്യ​രാ​ണ്. ​ഇ​തി​ൽ​ താ​ത്കാലിക-​ക​രാ​ർ​ ജീ​വ​ന​ക്കാ​രും​,​ താ​ത്കാലിക​-​ ദി​വ​സ​വേ​ത​ന​ ജീ​വ​ന​ക്കാ​രും​ ഉ​ൾ​പ്പെ​ടും​. ​കേ​ന്ദ്ര​-​ സം​സ്ഥാ​ന​ സ​ർ​ക്കാ​രു​ക​ൾ​ക്കും​ ത​ദ്ദേ​ശ​ ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ 5​1​ ശ​ത​മാ​ന​ത്തി​ൽ​ കു​റ​യാ​തെ​ ഓ​ഹ​രി​യു​ള്ള​ ക​മ്പ​നി​ക​ളി​ലും​ സ​ഹ​ക​ര​ണ​ സം​ഘ​ങ്ങ​ളി​ലു​മു​ള്ള​ ജീ​വ​ന​ക്കാ​ർ​ക്കും​ അ​യോ​ഗ്യ​ത​യു​ണ്ട്.


​സം​സ്ഥാ​ന​ത്തെ​ ഏ​തെ​ങ്കി​ലും​ ബോ​ർ​ഡി​ലോ​,​ സ​ർ​വ​ക​ലാ​ശാ​ല​യി​ലോ​ ഉ​ള്ള​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ജീ​വ​ന​ക്കാ​ർ​ക്കും​ യോ​ഗ്യ​ത​യി​ല്ല​. പാ​ർ​ട്ട്ടൈം​ ജീ​വ​ന​ക്കാ​രും​,​ ഓ​ണ​റേ​റി​യം​ കൈ​പ്പ​റ്റു​ന്ന​ ജീ​വ​ന​ക്കാ​രും​ ഇ​തി​ൽ​ ഉ​ൾ​പ്പെ​ടും​. ​കെ​.എ​സ്.ആ​ർ​.ടി​.സി​യി​ലെ​ ജീ​വ​ന​ക്കാ​ർ​ക്കും​,​ എം​-​ പാ​ന​ൽ​ ക​ണ്ട​ക്ട​ർ​മാ​ർ​ക്കും​,​ ഇ​ല​ക്ട്രി​സി​റ്റി​ ബോ​ർ​ഡി​ലെ​ ജീ​വ​ന​ക്കാ​ർ​ക്കും​,​ സി​.ഡി​.എ​സ് അ​ക്കൗ​ണ്ട​ന്റു​മാ​ർ​ക്കും​ അ​യോ​ഗ്യ​ത​യു​ണ്ട്.


​എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ലൂ​ടെ​ 1​7​9​ ദി​വ​സ​ത്തേ​യ്ക്ക് നി​യ​മി​ക്ക​പ്പെ​ടു​ന്ന​ താ​ത്കാ​ലി​ക​ ജീ​വ​ന​ക്കാ​ർ​ക്കും​ അ​യോ​ഗ്യ​ത​യു​ണ്ട്. സ​ർ​ക്കാ​രു​മാ​യോ​ ത​ദ്ദേ​ശ​ സ്ഥാ​പ​ന​വു​മാ​യോ​ നി​ല​വി​ലു​ള്ള​ ക​രാ​റി​ൽ​ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​ ഒ​രാ​ൾ​ അ​യോ​ഗ്യ​നാ​ണ്.
സ​ർ​ക്കാ​രി​ലേ​ക്കോ​ ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കോ​ ഏ​തെ​ങ്കി​ലും​ കു​ടി​ശി​ക​യു​ള്ള​വ​ർ​ അ​യോ​ഗ്യ​രാ​യിരിക്കും. കു​ടി​ശിക​ സം​ബ​ന്ധി​ച്ച​ ബി​ല്ലോ​ നോ​ട്ടീ​സോ​ ന​ൽ​കു​ക​യും​ അ​തി​ൽ​ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ സ​മ​യം​ ക​ഴി​യു​ക​യും​ വേ​ണം​.


​കുറ്റകൃത്യത്തിന്

ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ


​1​9​5​1​-​ലെ​ ജ​ന​പ്രാ​തി​നിദ്ധ്യ നി​യ​മ​ത്തി​ലെ​ എ​ട്ടാം​ വ​കു​പ്പി​ൽ​ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ ഏ​തെ​ങ്കി​ലും​ കു​റ്റ​ത്തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രും ​സാ​ന്മാ​ർ​ഗി​ക​ ദൂ​ഷ്യം​ ഉ​ൾ​പ്പെ​ട്ട​ ഒ​രു​ കു​റ്റ​ത്തി​ന് മൂ​ന്നു​ മാ​സ​ത്തി​ൽ​ കു​റ​യാ​തെ​യു​ള്ള​ ത​ട​വു​ശി​ക്ഷ​ വി​ധി​ക്ക​പ്പെ​ട്ട​വരും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അയോഗ്യരാണ്. ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ​ ജ​യി​ൽ​ മോ​ചി​ത​നാ​യ​ ശേ​ഷം​ ആ​റുവ​ർ​ഷം​ വ​രെ​ ഈ അ​യോ​ഗ്യ​ത​യു​ണ്ടാ​യി​രി​ക്കും​. കു​റ്റ​സ്ഥാ​പ​നം​ (​ക​ൺ​വി​ക്ഷ​ൻ​)​ സ്റ്റേ​ ചെ​യ്യാ​ത്ത​ കാ​ല​ത്തോ​ളം​ അ​യോ​ഗ്യ​ത​ നി​ല​നി​ൽ​ക്കുകയും ചെയ്യും.


അ​ഴി​മ​തി​ക്കോ​ കൂ​റി​ല്ലാ​യ്മ​ക്കോ​ ഉ​ദ്യോ​ഗ​ത്തി​ൽ​ നി​ന്ന് പി​രി​ച്ചു​വി​ട​പ്പെ​ട്ട​ ഏ​തൊ​രു​ ഉ​ദ്യോ​ഗ​സ്ഥ​നും​ പി​രി​ച്ചു​വി​ട​പ്പെ​ട്ട​ തീ​യ​തി​ മു​ത​ൽ​ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് അ​യോ​ഗ്യ​ത​യു​ണ്ടാ​യി​രി​ക്കും​. ​കേ​ര​ള​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ൾ (​കൂ​റു​മാ​റ്റ​ നി​രോ​ധ​നം​)​ ആ​ക്ടി​ലെ​ വ്യ​വ​സ്ഥ​പ്ര​കാ​രം​ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​ തീ​യ​തി​ മു​ത​ൽ​ ആ​റു വ​ർ​ഷം​ ക​ഴി​യാ​തി​രി​ക്കു​ന്ന​വ​ർ​ അ​യോ​ഗ്യ​രാ​ണ്. സ​ർ​ക്കാ​രു​മാ​യു​ള്ള​ ഏ​തെ​ങ്കി​ലും​ ക​രാ​റി​ലോ​ ലേ​ല​ത്തി​നോ​ വീ​ഴ്ച​ വ​രു​ത്തു​ന്ന​തി​ന്റെ​ ഫ​ല​മാ​യി​ ബ്ലാ​ക്ക് ലി​സ്റ്റി​ൽ (കരിമ്പട്ടിക)​ ഉൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ അ​യോ​ഗ്യ​നാ​കും​. ത​ദ്ദേ​ശ​ സ്ഥാ​പ​ന​ത്തി​ന്റെ​ ധ​ന​മോ​ മ​റ്റു​ വ​സ്തു​ക്ക​ളോ​ ന​ഷ്ട​പ്പെ​ടു​ത്തു​ക​യോ​,​ പാ​ഴാ​ക്കു​ക​യോ​,​ ദു​ർ​വി​നി​യോ​ഗം​ ചെ​യ്യു​ക​യോ​ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഓം​ബു​ഡ്സ്മാ​ൻ​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ അങ്ങനെയുള്ളവരും മത്സരിക്കാൻ അ​യോ​ഗ്യരാ​ണ്.

ശാരീരിക

പരിമതി


​ഒ​രാ​ൾ​ ബ​ധി​ര​മൂ​ക​നാ​ണെ​ങ്കി​ൽ​ മത്സരിക്കാൻ അ​യോ​ഗ്യ​നാ​ണ്. ​അ​ഭി​ഭാ​ഷ​ക​നാ​യി​ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​ൽ​ നി​ന്ന് വി​ല​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ​ അവരും മത്സരിക്കാൻ യോഗ്യരാകില്ല. ബ​ന്ധ​പ്പെ​ട്ട​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ത്തി​നു​വേ​ണ്ടി​ പ്ര​തി​ഫ​ലം​ പ​റ്റു​ന്ന​ അ​ഭി​ഭാ​ഷ​ക​നും​ അ​യോ​ഗ്യ​നാ​ണ്. നേരത്തേ മ​ത്സ​രി​ച്ച​ ശേ​ഷം​ തി​ര​ഞ്ഞെ​ടു​പ്പു​ ചെ​ല​വു​ ക​ണ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് ക​മ്മീ​ഷ​ൻ​ അ​യോ​ഗ്യ​നാ​ക്കു​ന്ന​ തീ​യ​തി​ മു​ത​ൽ​ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം​ ആ അ​യോ​ഗ്യ​ത നിലനിൽക്കും.

​ശ്ര​ദ്ധി​ക്കേ​ണ്ട​

മ​റ്റുള്ളവ

:​
 ​അ​യോ​ഗ്യ​ത​ ക​ണ​ക്കാ​ക്കു​ന്ന​ സ​മ​യം​:​ അ​പേ​ക്ഷ​ സൂ​ക്ഷ്മ​ പ​രി​ശോ​ധ​ന​ ന​ട​ക്കു​ന്ന​ ദി​വ​സ​ത്തി​ലെ​ സ്ഥി​തി​യാ​ണ് യോ​ഗ്യ​ത​യ്ക്കും അ​യോ​ഗ്യ​തയ്ക്കും ക​ണ​ക്കാ​ക്കു​ക​.
​ വാ​ർ​ഡ് മ​ത്സ​രം​:​ ഒ​രാ​ൾ​ക്ക് ത​ദ്ദേ​ശ​ സ്ഥാ​പ​ന​ത്തി​ന്റെ​ ഒ​രു​ വാ​ർ​ഡി​ലേ​ക്കു മാ​ത്ര​മേ​ മ​ത്സ​രി​ക്കാ​ൻ​ പാ​ടു​ള്ളൂ​. ഒ​ന്നി​ൽ​ കൂ​ടു​ത​ൽ​ വാ​ർ​ഡി​ലേ​ക്കു​ മ​ത്സ​രി​ച്ചാ​ൽ​ എ​ല്ലാ​ നാ​മ​നി​ർ​ദ്ദേ​ശ​ പ​ത്രി​ക​ക​ളും​ നി​ര​സി​ക്കും​.

 ത്രി​ത​ല​ പ​ഞ്ചാ​യ​ത്ത്:​ എ​ന്നാ​ൽ​,​ ത്രി​ത​ല​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ഒ​ന്നി​ല​ധി​കം​ ത​ല​ങ്ങ​ളി​ൽ​ (​ഗ്രാ​മ​,​ ബ്ലോ​ക്ക്,​ ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത്)​ മ​ത്സ​രി​ക്കാം​.

 ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​വ​ർ​:​ സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ യോ​ഗ്യ​ത​യും​ അ​യോ​ഗ്യ​ത​യും​ സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​ വ​ര​ണാ​ധി​കാ​രി​മാ​ർ​ക്ക് അ​ർ​ദ്ധ​ നീ​തി​ന്യാ​യ​ സ്വ​ഭാ​വ​മു​ള്ള​ ന​ട​പ​ടി​ക​ൾ​ സ്വീ​ക​രി​ക്കാൻ അധികാരമുണ്ട്.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.