SignIn
Kerala Kaumudi Online
Tuesday, 23 September 2025 1.47 PM IST

സാ​ങ്കേ​തി​ക​വി​ദ്യ​യിലെ ഇന്ത്യൻ കുതിപ്പ് ​ ​

Increase Font Size Decrease Font Size Print Page
modhi

സർക്കാരിൽ നിന്ന് ഒ​രു​ രേ​ഖ​ ല​ഭി​ക്കു​ന്ന​ത് ഒ​രു​ സു​ദീ​ർ​ഘ​ പ്ര​യ​ത്ന​മാ​യി​രു​ന്ന​ കാ​ലം​ ഓ​ർ​മ്മയു​ണ്ടോ​?​ പല തവണത്തെ യാ​ത്ര​ക​ൾ​,​ നീ​ണ്ട​ ക്യൂ​ക​ൾ​,​ ക്ര​മ​ര​ഹി​ത​മാ​യ​ ഫീ​സ്... ഇ​പ്പോ​ൾ​ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ അതെല്ലാം ഓരോരുത്തരുടെയും മൊബൈൽ ഫോ​ണി​ലാ​ണ്! ഈ​ പ​രി​വ​ർ​ത്ത​നം​ യാ​ദൃ​ച്ഛി​ക​മാ​യി​ സം​ഭ​വി​ച്ച​ത​ല്ല​. ​പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോ​ദി​ സാ​ങ്കേ​തി​ക​വി​ദ്യ​യെ​ ഇ​ന്ത്യ​യു​ടെ​ ഏ​റ്റ​വും​ വ​ലി​യ​ ആ​യു​ധ​മാ​ക്കി​ മാ​റ്റി​യതിന്റെ വിപ്ളവകരമായ ഫലമാണ് ഇത്.

മുംബ​​യി​ലെ​ ഒ​രു​ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര​ൻ,​ ഒ​രു​ കോ​ർ​പ്പ​റേ​റ്റ് എ​ക്സി​ക്യുട്ടീ​വി​ന്റെ​ അ​തേ​ യു.പി.ഐ പേ​യ്‌​മെ​ന്റ് സം​വി​ധാ​നം​ ഉ​പ​യോ​ഗി​ക്കു​ന്നു​. പ്രധാനമന്ത്രിയുടെ സങ്കല്പത്തിൽ സാ​ങ്കേ​തി​ക​വി​ദ്യ​ എന്നത് സ്ഥാനങ്ങൾക്കോ പദവികൾക്കോ അതീതമാണ്. ​ഈ​ പ​രി​വ​ർ​ത്ത​നം​ അ​ദ്ദേ​ഹ​ത്തി​ന്റെ​ 'അ​ന്ത്യോ​ദ​യ"​ എ​ന്ന​ പ്ര​ധാ​ന​ ത​ത്വ​ചി​ന്ത​യെ​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഒരു നിരയിലെ ഏ​റ്റ​വും​ അ​വ​സാ​ന​ വ്യ​ക്തി​യി​ലേ​ക്കു വരെ എ​ത്തി​ച്ചേ​രു​ക​, എ​ല്ലാ​വ​ർ​ക്കു​മാ​യി​ സാ​ങ്കേ​തി​ക​വി​ദ്യ​യെ​ ജ​നാ​ധി​പ​ത്യ​വ​ത്​ക​രി​ക്കു​ക​ എ​ന്ന​താ​ണ് എ​ല്ലാ​ ഡി​ജി​റ്റ​ൽ​ സം​രം​ഭ​ങ്ങ​ളു​ടെ​യും​ ല​ക്ഷ്യം​.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സംസ്ഥാനത്ത് തുടക്കമിട്ട ഡിജിറ്റലൈസേഷനിൽ നിന്നുള്ള അനുഭവങ്ങളെയും പാഠങ്ങളെയും ​2​0​1​4​-​ൽ​ ​ ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ അ​ദ്ദേ​ഹം ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. എ​ന്നാ​ൽ​ മാ​ന​ദ​ണ്ഡം​ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു​. ​ ​ജ​ൻ​ ധ​ൻ​ അ​ക്കൗ​ണ്ടു​ക​ൾ​ 5​3​ കോ​ടി​യി​ല​ധി​കം​ ജ​ന​ങ്ങ​ളെ​ ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു​. ​ഇ​തു​വ​രെ​ 1​4​2​ കോ​ടി​ ആ​ധാ​ർ​ ര​ജി​സ്ട്രേ​ഷ​നു​ക​ൾ​ ന​ട​ത്തി​,​ പൗ​ര​ന്മാ​ർ​ക്ക് ഒ​രു​ ഡി​ജി​റ്റ​ൽ​ ഐ​ഡ​ന്റി​റ്റി​ ന​ൽ​കി​. ഒ​ന്നി​ല​ധി​കം​ രേ​ഖകളുടെ പ​രി​ശോ​ധ​ന​ക​ൾ​ ആ​വ​ശ്യ​മാ​യി​ വ​രു​ന്ന​തി​നു​ പ​ക​രം​ സർക്കാർ സേ​വ​ന​ങ്ങ​ൾ​ ലഭ്യമാ​കു​ന്ന​ത് എ​ളു​പ്പ​മാ​യി​. ​നേ​രി​ട്ടു​ള്ള​ ആ​നു​കൂ​ല്യ​ കൈ​മാ​റ്റം​ ഇ​ട​നി​ല​ക്കാ​രെ​ ഇ​ല്ലാ​താ​ക്കു​ക​യും​ പ​ണ​ച്ചോ​ർ​ച്ച​ കു​റ​യ്ക്കു​ക​യും​ ചെ​യ്തു​.

യു.പി.ഐ എല്ലാം

മാറ്റിമറിച്ചു

​ഇ​ന്ത്യ​ പ​ണം​ ന​ൽ​കു​ന്ന​ രീ​തി​യെ​ യു.പി.ഐ മാ​റ്റി​മ​റി​ച്ചു​. ഇ​തു​വ​രെ​ 5​5​ കോ​ടി​യി​ല​ധി​കം​ ഉ​പ​യോ​ക്താ​ക്ക​ൾ​ ഇ​ട​പാ​ട് ന​ട​ത്തി​. ഇക്കഴിഞ്ഞ ആ​ഗ​സ്റ്റി​ൽ​ മാ​ത്രം​ ​2​4​.8​5​ ല​ക്ഷം​ കോ​ടി രൂപ മൂ​ല്യ​മു​ള്ള​ 2​0​ ബി​ല്യ​ണി​ല​ധി​കം​ യു.പി.ഐ ഇ​ട​പാ​ടു​ക​ളാണ് ന​ട​ന്നത്​. ​മ​ണി​ക്കൂ​റു​ക​ൾ​ ദൈ​ർ​ഘ്യ​മു​ള്ള​ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളി​ൽ​ നി​ന്ന് രണ്ടു സെ​ക്ക​ൻ​ഡി​ൽ​ താ​ഴെ​യു​ള്ള​ ഫോ​ൺ​ സ്കാ​നി​ലേ​ക്ക് പ​ണ​ കൈ​മാ​റ്റം​ മാ​റി​യി​രി​ക്കു​ന്നു​. ​ഇ​ന്ന്,​ ലോ​ക​ത്തെ പ​കു​തി​യോ​ളം​ ത​ത്സ​മ​യ​ ഡി​ജി​റ്റ​ൽ​ പേ​യ്‌​മെ​ന്റു​ക​ളും​ ഇ​ന്ത്യ​ കൈ​കാ​ര്യം​ ചെ​യ്യു​ന്നു​.


​സാ​ങ്കേ​തി​ക​വി​ദ്യ​ കൃ​ഷി​യെ​യും​ ആ​രോ​ഗ്യ​ സം​ര​ക്ഷ​ണ​ത്തെ​യും​ അ​ടി​സ്ഥാ​ന​പ​ര​മാ​യി​ മാ​റ്റി​മ​റി​ച്ചു​. ​പി​.എം ​കി​സാ​ൻ​ പ​ദ്ധ​തി​ 1​1​ കോ​ടി​ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് വ​രു​മാ​ന​ പി​ന്തു​ണ​ ഡി​ജി​റ്റ​ലാ​യി​ ന​ൽ​കു​ന്നു​. ​ഡി​ജി​ ലോ​ക്ക​റി​ൽ​ ഇ​പ്പോ​ൾ​ 5​7​ കോ​ടി​യി​ല​ധി​കം​ ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്. 9​6​7​ കോ​ടി​ രേ​ഖ​ക​ൾ​ ഇവിടെ ഡി​ജി​റ്റ​ലാ​യി​ സം​ഭ​രി​ച്ചി​രി​ക്കു​ന്നു​. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്,​ ഡി​ഗ്രി​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​,​ ആ​ധാ​ർ​,​ മ​റ്റ് ഔ​ദ്യോ​ഗി​ക​ രേ​ഖ​ക​ൾ​ എ​ന്നി​വ​ നി​ങ്ങ​ളു​ടെ​ ഫോ​ണി​ൽ​ സു​ര​ക്ഷി​ത​മാ​യിരിക്കുന്നു. ​നിങ്ങൾ റോ​ഡി​ലാ​യി​രി​ക്കു​മ്പോ​ൾ പൊ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഇ​പ്പോൾ ​ പേ​പ്പ​റു​ക​ൾ​ക്കാ​യി​ ബു​ദ്ധി​മു​ട്ടേ​ണ്ട​തി​ല്ല​. ഡി​ജി​ ലോ​ക്ക​റി​ൽ​ നി​ന്നു​ള്ള​ ഡി​ജി​റ്റ​ൽ​ ലൈ​സ​ൻ​സ് കാ​ണി​ച്ചാൽ മതിയാകും. ആ​ധാ​ർ​ പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ആ​ദാ​യ​നി​കു​തി​ റി​ട്ടേ​ണു​ക​ൾ​ സ​മ​ർ​പ്പി​ക്കു​ന്ന​ത് ഇ​പ്പോ​ൾ​ സു​ഗ​മ​മാ​യി​. ​

ബഹിരാകാശവും

നമുക്ക് സ്വന്തം


​​അ​സാദ്ധ്യ​മെ​ന്ന് കരുതിയിരുന്നതു പോലും ഇ​ന്ത്യ​ നേ​ടി​യെ​ടു​ത്തു​. ആ​ദ്യ​ ശ്ര​മ​ത്തി​ൽത്തന്നെ നമ്മൾ ചൊ​വ്വാ ഗ്രഹത്തിലെത്തി. 'മാ​ർ​സ് ഓ​ർ​ബി​റ്റ​ർ​ മി​ഷ​ന്" വെ​റും​ 4​5​0​ കോ​ടി രൂപയാണ് ചെ​ല​വാ​യ​ത്. ഇ​ന്ത്യ​ൻ​ എ​ൻജിനി​യ​റിം​ഗ് ലോ​കോ​ത്ത​ര​ ഫ​ല​ങ്ങ​ൾ​ ന​ൽ​കു​ന്നുവെന്ന് ഇ​ത് തെ​ളി​യി​ക്കു​ന്നു​. ​ച​ന്ദ്ര​യാ​ൻ​-​3​ ഇ​ന്ത്യ​യെ​ ച​ന്ദ്ര​നി​ൽ​ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് നട​ത്തു​ന്ന​ നാ​ലാ​മ​ത്തെ​ രാ​ജ്യ​മാ​യും,​ ച​ന്ദ്ര​ന്റെ​ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ​ ആ​ദ്യ​മാ​യി​​റ​ങ്ങു​ന്ന​ രാ​ജ്യ​മാ​യും​ മാ​റ്റി​. ​ഐ​.എ​സ്.ആർ.​ഒ​ ഒ​റ്റ​ ദൗ​ത്യ​ത്തി​ൽ​ 1​0​4​ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ വി​ക്ഷേ​പി​ച്ച് ലോ​ക​ റെക്കാ​ഡ് സ്ഥാ​പി​ച്ചു​. ഇ​ന്ത്യ​ൻ​ റോ​ക്ക​റ്റു​ക​ൾ​ ഇ​പ്പോ​ൾ​ 3​4​ രാ​ജ്യ​ങ്ങ​ൾ​ക്കാ​യി​ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ വ​ഹി​ക്കു​ന്നു​. ഇനി,​ ത​ദ്ദേ​ശീ​യ​ സാ​ങ്കേ​തി​ക​വി​ദ്യ​ ഉ​പ​യോ​ഗി​ച്ച് മ​നു​ഷ്യ​രെ​ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​ നാ​ലാ​മ​ത്തെ​ രാ​ജ്യ​മാ​യി​ ഗ​ഗ​ൻ​യാ​ൻ​ ദൗ​ത്യം​ ഇ​ന്ത്യ​യെ​ മാ​റ്റും​. ​

​നാം എ​ന്തെ​ങ്കി​ലും​ നി​ർ​മ്മി​ക്കു​ക​യാ​ണെ​ങ്കി​ൽ​,​ അ​ടി​സ്ഥാ​ന​കാ​ര്യ​ങ്ങ​ൾ​ പ​ഠി​ക്കാ​തെ​ നേ​രെ​ ചി​പ്പ് നി​ർ​മാ​ണ​ത്തി​ലേ​ക്കു​ ക​ട​ക്കാ​ൻ​ ക​ഴി​യി​ല്ല​. ഇ​ത് കോ​ഡിംഗ് പ​ഠി​ക്കു​ന്ന​തു​ പോ​ലെ​യാ​ണ്;​ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ മു​മ്പ് 'ഹ​ലോ​ വേ​ൾ​ഡ്"​ എ​ന്നാ​കും​ നമ്മൾ പ​റ​ഞ്ഞു​തു​ട​ങ്ങു​ക​. ​ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ത്പാദനവും ഇ​തേ​ പാ​ത​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. രാ​ജ്യ​ങ്ങ​ൾ​ ആ​ദ്യം​ അ​സം​ബ്ലിംഗിൽ (ഘടകഭാഗങ്ങളുടെ കൂട്ടിച്ചേർക്കൽ)​ വൈ​ദ​ഗ്ദ്ധ്യം നേ​ടു​ന്നു​. തു​ട​ർ​ന്ന് ഉ​പ​-​ മൊ​ഡ്യൂ​ളു​ക​ൾ​,​ ഘ​ട​ക​ങ്ങ​ൾ​,​ ഉ​പ​ക​ര​ണ​ങ്ങ​ൾ​ എ​ന്നി​വ​യി​ലേ​ക്കു​ നീ​ങ്ങു​ന്നു​. ഇ​ന്ത്യ​യു​ടെ​ യാ​ത്ര​യും​ ഈ​ പു​രോ​ഗ​തി​യെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ​ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ത്പാ​ദ​ന​ത്തി​ലെ​ ന​മ്മു​ടെ​ ക​രു​ത്തു​റ്റ​ അ​ടി​ത്ത​റ​ ഇ​പ്പോ​ൾ​ നൂ​ത​ന​മാ​യ​ സെ​മി​ക​ണ്ട​ക്ട​ർ​ ഉ​ത്പാ​ദ​ന​ത്തി​ലേ​ക്കു​ള്ള​ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു​. സാ​ങ്കേ​തി​ക​ വി​ദ്യ​യെ​ക്കു​റി​ച്ചു​ള്ള​ പ്ര​ധാ​ന​മ​ന്ത്രി​ മോ​ദി​യു​ടെ​ കാ​ഴ്ച​പ്പാ​ട് ഇ​ന്ത്യ​യു​ടെ​ അ​തു​ല്യ​മാ​യ​ നി​ർ​മ്മിത​ബു​ദ്ധി​ നി​യ​ന്ത്ര​ണ​ സ​മീ​പ​ന​ത്തി​ലും​ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.


അദ്ദേഹം സാ​ങ്കേ​തി​ക​വി​ദ്യ​യെ​ മ​ന​സി​ലാ​ക്കു​മ്പോൾത്തന്നെ,​ ജ​ന​ങ്ങ​ളെ​ അതിലേറെ മ​ന​സി​ലാ​ക്കു​ന്നു​. ​'അ​ന്ത്യോ​ദ​യ​"​യെ​ക്കു​റി​ച്ചു​ള്ള​ കാ​ഴ്ച​പ്പാ​ടാ​ണ് എ​ല്ലാ​ ഡി​ജി​റ്റ​ൽ​ സം​രം​ഭ​ങ്ങ​ളെ​യും​ ന​യി​ക്കു​ന്ന​ത്. യു.പി.ഐ ഇ​പ്പോ​ൾ​ വി​വി​ധ​ ഭാ​ഷ​ക​ളി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്നു​. സിം​ഗ​പ്പൂ​ർ​ മു​ത​ൽ​ ഫ്രാ​ൻ​സ്‌​ വ​രെ​യു​ള്ള​ രാ​ജ്യ​ങ്ങ​ൾ​ യു​.പി.ഐ​യു​മാ​യി​ സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു​. എല്ലാവരെയും ഉ​ൾ​ക്കൊ​ള്ളു​ന്ന​ വ​ള​ർ​ച്ച​യ്ക്ക് ഡി​ജി​റ്റ​ൽ​ പൊ​തു​ അ​ടി​സ്ഥാ​ന​സൗ​ക​ര്യം​ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ജി​- ​2​0​ അം​ഗീ​ക​രി​ച്ചു​. ജ​പ്പാ​ൻ​ ഇ​തി​ന് പേ​റ്റ​ന്റ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യയ്ക്കായുള്ള പ്ര​തി​വി​ധി​യാ​യി​ ആ​രം​ഭി​ച്ച​ത് ഡി​ജി​റ്റ​ൽ​ ജ​നാ​ധി​പ​ത്യ​ത്തി​നു​ള്ള​ ലോ​ക​ത്തി​ന്റെ​ മാ​തൃ​ക​യാ​യി​ മാ​റുകയായിരുന്നു. മാ​നു​ഷി​ക ​ത​ല​ത്തി​നൊ​പ്പം​ നേ​താ​ക്ക​ൾ​ സാ​ങ്കേ​തി​ക​വി​ദ്യ​യെ​ സ്വീ​ക​രി​ക്കു​മ്പോ​ൾ​ രാ​ജ്യ​മാ​കെ​ ഭാ​വി​യി​ലേ​ക്ക് കു​തി​ച്ചു​ചാ​ട്ടം​ ന​ട​ത്തു​മെ​ന്ന് മോദി കാണിച്ചുതരുന്നു.

TAGS: INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.