
ന്യൂഡൽഹി: സി.എസ്.ഐ സഭാ മുൻ ബിഷപ്പ് ധർമ്മരാജ് റസാലം പ്രതിയായ കള്ളപ്പണ ഇടപാടു കേസിലെ വിചാരണനടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. റസാലത്തിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട ഇ.ഡി കേസാണിത്. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം മറുപടി നൽകണം. ധർമ്മരാജ് റസാലം ഇത്തരം കാര്യങ്ങൾ ചെയ്‌തിട്ടുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഒരു മെറിറ്റുമില്ലാത്ത കേസെന്ന് മുൻ ബിഷപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. എസ്. മുരളീധർ വാദിച്ചു. 2019ൽ മെഡിക്കൽ പ്രവേശനം വാഗ്ദാനം ചെയ്‌ത് ഏഴു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |