SignIn
Kerala Kaumudi Online
Saturday, 02 August 2025 12.46 AM IST

മാനവികതയ്ക്ക് സമർപ്പിച്ച ജീവിതം

Increase Font Size Decrease Font Size Print Page
photo

മനുഷ്യനെ ജീവാത്മവുമായി ബന്ധിപ്പിക്കുന്ന വളരെ ലളിതരീതിയായ സഹജയോഗ ധ്യാനത്തിന്റെ സ്ഥാപകയാണ് ശ്രീ മാതാജി നിർമ്മലാദേവി. സകലരിലും അടങ്ങിയിരിക്കുന്ന സൂക്ഷ്മമായ ഊർജ്ജത്തിന്റെ ഉണർവ് അനുഭവിച്ച ശ്രീ മാതാജി അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സ്വജീവിതം സമർപ്പിച്ചു.

1923 മാർച്ച് 21 ന് ഇന്ത്യയിലെ ചിന്തവാരയിലെ സാൽവെ കുടുംബത്തിലാണ് ജനനം. രാജകീയ ശാലിവാഹന രാജവംശത്തിന്റെ നേരിട്ടുള്ള പിൻഗാമികളായ പ്രസാദും കൊർണേലിയ സാൽവെയുമായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലത്ത്, ശ്രീ മാതാജി മാതാപിതാക്കളോടൊപ്പം മഹാത്മാഗാന്ധിയുടെ ആശ്രമത്തിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ ജ്ഞാനം നിരീക്ഷിച്ച ഗാന്ധിജി ആ മുഖത്തിന്റെ നേപ്പാളി സവിശേഷതകൾ കാരണം സ്‌നേഹപൂർവം 'നേപ്പാളി ' എന്ന് വിളിച്ചു. ചെറുപ്രായത്തിൽത്തന്നെ ശ്രീ മാതാജിയിൽ പ്രകടമായിരുന്ന ആത്മീയജ്ഞാനം ഗാന്ധിജി മനസിലാക്കിയിരുന്നു.

ഗാന്ധിജി പ്രഖ്യാപിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായി പങ്കെടുത്തതിന് അവരെ മറ്റ് സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുമ്പ് അവർ സർ.സി.പി. ശ്രീവാസ്തവ എന്ന അർപ്പണബോധമുള്ള, സിവിൽ സർവീസ് ഓഫീസറെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് ഇംഗ്ലണ്ട് രാജ്ഞിയിൽ നിന്ന് നൈറ്റ് പദവി ലഭിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ഓഫീസിൽ അദ്ദേഹം ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

ശ്രീ മാതാജി തന്റെ 47 -ാം വയസിൽ സമഗ്രമായ ആത്മസാക്ഷാത്കാരം നൽകുന്നതിനുള്ള ഒരു രീതി വികസിപ്പിച്ചു. പിന്നീട് അവർ ശ്രീ മാതാജി നിർമ്മലാദേവി എന്ന പേരിലറിയപ്പെട്ടു. 'നിങ്ങളുടെ ഉള്ളിലുള്ള ശക്തികൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് സ്വാതന്ത്ര്യം ' എന്ന് പറഞ്ഞ നിർമ്മലാദേവി ഈ പരീക്ഷണം നടത്തിയത് മനുഷ്യനിലെ ആത്മീയശക്തിയെ ഉണർത്താനാണ്. ഈ പ്രക്രിയ മാത്രമേ എല്ലാ മാനുഷിക പ്രശ്നങ്ങൾക്കും പരിഹാരമാവൂ എന്ന് കണ്ടെത്തിയപ്പോൾ അത് വലിയ തലത്തിൽ പ്രചരിപ്പിക്കാൻ തീരുമാനിച്ചു. ജനങ്ങളോട് ഇതിനെപ്പറ്റി സംസാരിക്കാനും അവരിലെ ആത്മീയശക്തിയെ ഉണർത്താനും അവർ തന്റെ സമയവും ധനവും നൽകി.

സഹജയോഗ


'സഹ ' എന്ന് അർത്ഥമാക്കുന്നത് കൂടെ എന്നും, 'ജ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ജനനം എന്നുമാണ്. യോഗ എന്നാൽ 'കൂടിച്ചേരൽ '. ഇതുകൊണ്ട് അർത്ഥമാക്കുന്നത് ആത്മീയപാത അല്ലെങ്കിൽ ആത്മീയ ആഗിരണം എന്നാണ്.

സഹജയോഗയിൽ ശാരീരിക, മാനസിക പരിശ്രമത്തിന്റെ ആവശ്യമില്ല. ഈ ധ്യാനം ഭാവി-ഭൂത കാലങ്ങളെക്കുറിച്ച് വ്യാകുലരാകാതെ നമ്മെ വർത്തമാനകാലത്തിൽ ജീവിക്കാൻ സഹായിക്കുന്നു. ധ്യാനരീതിയുടെ നിരന്തര പരിശീലനം നമ്മിൽ സമ്മർദ്ദം, അസ്വസ്ഥത, ഉത്കണ്ഠ എന്നിവ കുറയ്ക്കുകയും നിദ്ര മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആഴ്ചതോറും നടക്കുന്ന സഹജയോഗ ക്ലാസുകളിൽ, ധ്യാനത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ ലളിതമായി പഠിപ്പിക്കുന്നു.

സഹജയോഗയിലൂടെ ലോകത്തിന്റെ എല്ലാ ആത്മീയ പാരമ്പര്യങ്ങളിലും പരാമർശിച്ചിരിക്കുന്ന ഈശ്വരചൈതന്യത്തെ നമുക്കൊരു തണുത്ത കാറ്റായി അനുഭവിക്കാൻ കഴിയുന്നു. ലോകത്തിലെ 170 രാജ്യങ്ങളിലുള്ള മനുഷ്യരാശി ഈ സത്യത്തെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് പൂർണമായും സൗജന്യമാണ്.

അന്താരാഷ്ട്ര അംഗീകാരം

1995 ൽ റൊമാനിയയിലെ ബുക്കാറെസ്റ്റ് സർവകലാശാലയിൽ നിന്ന് കോഗ്നിറ്റീവ് സയൻസിൽ പിഎച്ച് ഡി ലഭിച്ചു.
1995 ൽ ബീജിംഗിൽ നടന്ന വനിതാ സമ്മേളനത്തിൽ ചൈനീസ് ഗവൺമെന്റിന്റെ ഔദ്യോഗിക പ്രഭാഷക.

1989 ൽ അക്കാലത്തെ റഷ്യൻ ആരോഗ്യമന്ത്രിയും ശ്രീ മാതാജിയും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് ശേഷം സഹജയോഗ ഗവേഷണത്തിന് റഷ്യൻ ഗവൺമെന്റ് സ്‌പോൺസർഷിപ്പ് അനുവദിച്ചു.
1989 ൽ ഇറ്റാലിയൻ ഗവൺമെന്റ് ആ വർഷത്തെ വ്യക്തിത്വമായി തിരഞ്ഞെടുത്തു.
1994 ൽ യുണൈറ്റഡ് നേഷൻസ് ' സഹജയോഗ പ്രസ്ഥാനത്തെ തുടർച്ചയായി നാലുവർഷം ലോകസമാധാനം കൈവരിക്കാനുള്ള വഴികളെക്കുറിച്ച് സംസാരിക്കാൻ ക്ഷണിച്ചു.

കേരളത്തിലും ലക്ഷക്കണക്കിന് കുടുംബങ്ങൾ സഹജയോഗ പരിശീലിച്ച് വരുന്നുണ്ട്. എല്ലാ ജില്ലകളിലും സഹജയോഗ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സഹജയോഗ പരിശീലനം തികച്ചും സൗജന്യമാണ്.

ഫോൺ - 9615821582

TAGS: MATHAJI NIRMALADEVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.