SignIn
Kerala Kaumudi Online
Saturday, 27 April 2024 4.42 AM IST

തീർത്ഥാടനങ്ങളുടെ തീർത്ഥാടനം

sivagiri-

ശ്രീനാരായണഗുരുദേവൻ അനുഗ്രഹിച്ച് അനുവാദം കൊടുത്ത ശിവഗിരി തീർത്ഥാടനം എൺപത്തി ഒമ്പതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് .
എന്തുകൊണ്ട് ശിവഗിരി തീർത്ഥാടനം തീർത്ഥാടനങ്ങളുടെ തീർത്ഥാടനം എന്ന് അറിയപ്പെടുന്നു? മറ്റൊരിടത്തും കാണാത്ത ഒരു അപൂർവത ശിവഗിരി തീർത്ഥാടനത്തിൽ കാണാം .ഭാരതത്തിൽ പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങൾ ഏറെ ഉണ്ടെങ്കിലും ഭക്തന്മാർ സങ്കൽപ്പിച്ചു പോയി ദർശിക്കുന്ന സങ്കേതങ്ങളാണ് എല്ലാം .ലോകത്തിലും അങ്ങനെതന്നെ .ഇവിടെ ഒരു മഹർഷി ,അതും ജീവന്മുക്തൻ ,അനുവാദം കൊടുത്തത് അതിന് കൃത്യമായ ലക്ഷ്യം വേണം എന്ന് കൃത്യമായി ആജ്ഞാപിച്ചത് ലോക ചരിത്രത്തിൽ ആദ്യം.
നാം ഇന്ന് നേരിടുന്ന ഈ മഹാമാരിയുടെ വ്യാപനം ശ്രദ്ധിച്ചാൽ മനസ്സിലാകും എന്താണ് അതിന്റെ കാരണം എന്ന് .ശ്രീനാരായണ ഗുരുദേവൻറെ തീർത്ഥാടന ലക്ഷ്യങ്ങളിൽ ഒന്നായ ശുചിത്വത്തിന്റെ അഭാവമാണ് അതിന്റെ കാരണം .ഗുരു പറയുന്നു ഗൃഹം ശരീരം വാക്ക് ഇന്ദ്രിയങ്ങൾ മനസ്സ് എന്നിവ ശുദ്ധമായിരിക്കണം എന്ന് .ഇത് അഞ്ചും ശുദ്ധം ആണെങ്കിൽ തീർച്ചയായും ഒരു രോഗാണുക്കൾക്കും ഒരു പരിധിവരെ ശരീരത്തിൽ കടക്കാൻ പറ്റില്ല .
ഇവിടെ സംഭവിച്ചത് എന്താണ് .ആദ്യമേ തന്നെ നമ്മെ മാനസികമായി പേടിപ്പിച്ചു .ഈ രോഗം വന്നാൽ പെട്ടെന്ന് മരിച്ചുപോകുമെന്ന് .മരണഭയം ആണല്ലോ എല്ലാവരുടെയും പ്രധാന ഭയം .അതോടുകൂടി അവന്റെ പകുതി പ്രതിരോധശക്തി നശിച്ചിരിക്കും .

ജീവിതം വളരെ കുറച്ചേ ഉള്ളൂ .അതിനെ ഭംഗിയായി ചിട്ടയോടെ സമചിത്തതയോടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവർക്ക് വേണ്ടി ആണല്ലോ മഹർഷിമാർ സംസാരിക്കുന്നതും ജീവിച്ചു കാണിക്കുന്നതും .ഉത്തമനായ ഗുരുവായതു കൊണ്ടാണ് ഒരു ജീവൻ കടന്നുപോകേണ്ട തലങ്ങളെ ശാസ്ത്രീയമായി ഉൾപ്പെടുത്തി നമുക്ക് മാനവരാശിക്ക് തീർത്ഥാടന ഉപദേശം നൽകിയത് .അജ്ഞതകൊണ്ടാണ് തന്നിൽനിന്ന് അന്യമായി എല്ലാത്തിനെയും മനുഷ്യൻ കാണുന്നത് .ഓരോരുത്തരുടെയും ഉള്ളിലെ ദിവ്യതയെ തിരിച്ചറിഞ്ഞുകൊണ്ട് ഉള്ള ഭൗതിക പുരോഗതിയേ യഥാർഥ പുരോഗതി ആകുകയുള്ളൂ ,മറ്റെല്ലാം താൽക്കാലികം മാത്രം .ഭൗതികശാസ്ത്രം എത്ര പുരോഗമിച്ചാലും ഈ സത്യത്തെ ,മൂല്യത്തെ ഉപേക്ഷിച്ചുകൊണ്ടുള്ള ഉപജീവനത്തിനും മറ്റുള്ളവരുടെ മുന്നിൽ ഡിഗ്രി കളും മറ്റും കാണിക്കാനുള്ള വിദ്യാഭ്യാസം വിദ്യാഭ്യാസമേ അല്ല എന്ന്
ഓർക്കുന്നത് നന്ന് .
തീർത്ഥാടന ലക്ഷ്യത്തിൽ അവസാനം സൂചിപ്പിച്ച ശാസ്ത്രസാങ്കേതികവിദ്യ ഈ മൂല്യാധിഷ്ഠിത സനാതന വിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുന്നതിനും കൂടിയായിരിക്കണം .അതായത് നമ്മുടെ സ്വാർത്ഥമോഹങ്ങളെ സഫലമാക്കാനും മറ്റുള്ളവരെ ആക്ഷേപിക്കുവാനും വേണ്ടി ആകരുത് .ഈ ശാസ്ത്ര സാങ്കേതിക വിദ്യയെ ദുരുപയോഗപ്പെടുത്തുന്നതുകൊണ്ട് ഓരോരുത്തരും ഓരോ കുടുംബവും സമൂഹങ്ങളും രാഷ്ട്രങ്ങളും കടന്നു പോകുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല .ഇത്തരുണത്തിൽ സൂക്ഷ്മമായും വിശാലമായും ചിന്തിക്കുമ്പോഴാണ് ശിവഗിരി തീർത്ഥാടനം തീർത്ഥാടനങ്ങളുടെ തീർത്ഥാടനം ആകുന്നത് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.