മലയാളികളുടെ അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത വെളിച്ചെണ്ണയുടെ വില കിലോയ്ക്ക് 450 കടന്നിട്ടും ആരും അറിഞ്ഞമട്ടില്ല. ഒന്നരമാസം മുമ്പ് ലിറ്ററിന് 300 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയാണ് ഇന്ന് അഞ്ഞൂറിനോട് അടുക്കുന്നത്. വെളിച്ചെണ്ണയ്ക്ക് പുറമെ പൊതിച്ച തേങ്ങയുടെ വിലയും കിലോയ്ക്ക് 80 പിന്നിട്ടതോടെ വീടുകൾ പോലെ തന്നെ ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലാണ്. പ്രത്യേകിച്ചും ഓണത്തിന് കഷ്ടടിച്ച് രണ്ടുമാസം മാത്രം ശേഷിക്കുന്ന ഈ വേളയിൽ.
സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന ഈ സാഹചര്യത്തിൽ മാദ്ധ്യമങ്ങൾപോലും വിഷയത്തിന് വേണ്ട പ്രാധാന്യം നൽകുന്നില്ലെന്നതാണ് സത്യം. വില ക്രമാതീതമായി ഉയരുന്നതോടെ വിപണിയിൽ വ്യാജ വെളിച്ചെണ്ണ ഇറങ്ങാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ വെളിച്ചെണ്ണയുടെ ഉപയോഗം കുറച്ചുകൊണ്ടുള്ള ഒരു നടപടിയും മലയാളിക്ക് ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഫലപ്രദമായ നടപടി വില നിയന്ത്രണമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വെളിച്ചെണ്ണ ഇറക്കുമതി ചെയ്തു വില നിയന്ത്രണം നടപ്പിലാക്കുകയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. കൂടാതെ കേരളത്തിൽ കുറഞ്ഞുവരുന്ന തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഫലപ്രദമാക്കണം.
രാമകൃഷ്ണൻ
ചിറക്കടവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |