അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാതിരിക്കാൻ...ചൂടിനൊപ്പം പാലക്കാട് ജില്ലയിൽ ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണവും രേഖപ്പെടുത്തി സാഹചര്യത്തിൽ പൂർണമായി മുഖവും തലയും തുണി കൊണ്ട് മറച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന കൊടുമ്പ് പഞ്ചായത്തിലെ ശൂചീകരണ തൊഴിലാളികൾ. പിരുവുശാല ഭാഗത്ത് നിന്നുള്ള ദൃശ്യം.
എറണാകുളം ടൗൺ ഹാളിൽ കൊച്ചി കോർപ്പറേഷന്റെയും കേരള സംസ്ഥന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ വഴിയോര ഭക്ഷ്യ വിൽപ്പന പരിശീലന ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുന്നവർ ശ്രെദ്ധയോടെ ക്ലാസ് കേട്ടിരിക്കുന്നു
പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച ശീതള പാനീയങ്ങൾ കടകളിൽ സുലഭമാണെങ്കിലും കനത്ത വേനൽ ചൂടിൽ ആളുകൾ കൂടുതലായും കരിക്കിൻ വെള്ളമാണ് വിശസിച്ചു കുടിക്കാൻ തിരഞ്ഞെടുക്കുന്നത്. കുപ്പിയിൽ കരിക്കിൻ വെള്ളം നിറച്ചു കൊടുക്കുന്ന കച്ചവടക്കാരൻ ചിറ്റൂർ റോഡിൽ നിന്നുള്ള കഴ്ച
കേന്ദ്രനയങ്ങൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് നടത്തിയ മാർച്ച്.
ഇലന്തൂരിന് സമീപം കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് വഴിയിൽ നിന്ന് പുരയിടത്തിലേക്ക് കയറിയുണ്ടായ അപകടം.
വൈ.എം.സി.എ ജംഗ്‌ഷനിൽ നിന്ന് അമ്മൻകോവിൽ ക്രോസ് റോഡിനു നടുവിലായി പൊട്ടിക്കിടക്കുന്ന കേബിൾ ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം തന്നെയുണ്ടായേക്കും. സമീപത്തെ കടക്കാർ യാത്രക്കാർ ശ്രദ്ധിക്കുന്നതിനായി പ്ളാസ്റ്റിക് കവർ കെട്ടിയിരിക്കുന്നു
ആശാ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ 37-ാംദിവസം സെക്രട്ടേറിയറ്റ് ഉപരോധത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശമാരെ അഭിവാദ്യം ചെയ്യുന്നു
ഓണറേറിയം വർധിപ്പിക്കുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ 37ആം ദിവസം സെക്രട്ടേറിയറ്റ് ഉപരോധിക്കുന്ന ആശമാർ
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരം
പാലക്കാട് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ ആദംസ് കോളജിലെ വിദ്യാർത്ഥികൾ ചുമരിൽ ചിത്രങ്ങൾ വരയ്ക്കുന്നു .
തിരുവനന്തപുരം ഗവഃ വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ആചാരപരമായ എഴുന്നള്ളത്തിന് ശേഷം ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തിയ ഓമല്ലൂർ കുട്ടിശങ്കരൻ ചടങ്ങുകൾക്ക് ശേഷം ദേവിയെ നമസ്കരിക്കുന്നു
നിറചിരി... നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന് .
നിറചിരി...നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
നിറചിരി...നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ ദീപാരാധന തൊഴുന്ന ഭക്തർ
മലപ്പുറത്ത് ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയിൽ കുഞ്ഞിനെ തട്ടത്തിനുള്ളിലാക്കി മാറോട് ചേർത്ത് പിടിച്ച് റോഡ് മുറിച്ച് കിടക്കുന്ന സ്ര്തീ
സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ആർ.രഘുനാഥൻ ഉപഹാരം കൊടുക്കുന്നതിനിടയിൽ കാല് തട്ടി വീഴാൻ പോയപ്പപ്പോൾ
കടുത്ത വേനലിന് ശമനമായി നഗരത്തിൽ പെയ്ത മഴയെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ വെള്ളക്കെട്ടിൽ കടലാസ് തോണിയുണ്ടാക്കി ഒഴുക്കിവിടുന്ന ആശാ വർക്കർ.യറ്റിന് മുന്നിലുണ്ടായ വെള്ളക്കെട്ടിൽ കടലാസ് തോണിയുണ്ടാക്കി ഒഴുക്കിവിടുന്ന ആശാ വർക്കർ. ഓണറേറിയം വർധിപ്പിക്കുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് അസോസിയേഷന്റെ അനിശ്ചിതകാല രാപ്പകൽ സമരം 36 ദിവസം പിന്നിട്ടു.
കോട്ടയം ലോഗോസ് ജംഗ്ഷൻ പൊലീസ് പരേഡ് ഗ്രൗണ്ട് റോഡിന് സമീപത്തെ തണൽ മരങ്ങൾ വെട്ടിയതിൽ പ്രതിഷേധിച്ച് ജില്ലാ ട്രീ കമ്മിറ്റിയംഗം കെ..ബിനുവിന്റെ നേതൃത്വത്തിൽ പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകർ മരത്തിൽ കയറി പ്രതിഷേധ സമരം നടത്തുന്നു
കോട്ടയം കളക്ട്രേറ്റ് മുറ്റത്ത് നിൽക്കുന്ന് കണിക്കൊന്ന പൂത്തപ്പോൾ
നോമ്പുകാലമായാലും വെയിലിന്റെ കഠിന്യമായാലും ബാല്യത്തിന്റെ വിനോദ പ്രവർത്തികൾക്ക് വിരാമം ഉണ്ടാകില്ല. മമ്പുറം പഴയ പാലത്തിൽ നിന്നും പട്ടം പറത്തുന്ന കുട്ടികൾ.
ചൂട് കൂടിയതോടെ തണ്ണിമത്തനും ആവശ്യക്കാരേറി ചെന്നൈയിൽ നിന്ന് എത്തിയ തണ്ണിമത്തൻ ലോറിയിൽ നിന്ന് ഇറക്കുന്നവർ പത്തനംതിട്ട നഗരത്തിലെ കാഴ്ച.
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ടീം ബസിലിരുന്ന് ട്രോഫി ഉയർത്തി കാണിക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മകൻ സ്റ്റീവ് സച്ചിൻ
രഞ്ജി ട്രോഫി ഫൈനലിൽ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
കേരളത്തിൽ നിന്നുള്ള ആദ്യ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമികൾക്ക് തൃശൂർ തെക്കേമഠത്തിൽ നൽകിയ സ്വീകരണത്തിൽ സ്വാമിയെ സ്വീകരിച്ച് ആനയിക്കുന്നു
മഹാത്മാഗാന്ധിയുടെ തേക്കിൻക്കാട് സന്ദർശനത്തിൻ്റെ നൂറാം വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതിനിയിൽ സംഘടിപ്പിച്ച സത്യത്തിൻ്റെ പ്രതിധ്വനികൾ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്ന ജോയ് മാത്യു
ഒളരി മൈലാത്ത് വീട്ടിൽ രാമകൃഷ്ണൻ്റെ പറമ്പിൽ വിളഞ്ഞ് പാകമായ ഓറഞ്ച് വിളവെടുത്തപ്പോൾ
കസേര'കുട'...ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച സത്യത്തിൻ്റെ പ്രതിധ്വനികൾ എന്ന പരിപാടിക്കിടെ മഴ പെയ്തതിനെ തുടർന്ന് പലരുംതങ്ങളുടെ കുട ചൂടിയപ്പോൾ കുട എടുക്കാതെ വന്ന പ്രവർത്തകൻ കസേര കുടയാക്കി മാറ്റിയപ്പോൾ ഫോട്ടോ: റാഫി എം ദേവസി
കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുന്നുവെന്ന് ആരോപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകർ തൃശൂർ ഏജീസ് ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
പുല്ലഴിക്കടുത്ത് പുത്തൻകോള് പാടത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൊയ്തെടുത്ത നെല്ല് വെള്ളം കയറിയതിനെ തുടർന്ന് ഭാഗിയുള്ളവ നശിച്ച് പോകാതെ പ്ലാസ്റ്റിക് കവർ ഇട്ട് മൂടുകളും ലോറിയിൽ കയറ്റി കൊണ്ട് പോകുന്നു ചെയ്യുന്നു
നോമ്പ് തുറ... താനൂർ തൂവൽതീരം ബീച്ചിൽ നോമ്പ് തുറക്കാനെത്തിയ കുടുംബം.
കൊച്ചിയിൽ നിന്ന് വർക്കല വരെ സൈക്കിളിൽ പ്രയാണം നടത്തുന്ന വിനോദ സഞ്ചാരികൾ കുട്ടനാടിന്റെ ഗ്രാമഭംഗി ആസ്വദിക്കാനായി കൈനകരിയിലെത്തിയപ്പോൾ. യു.എസ്സ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് യാത്ര നടത്തുന്നത്.
TRENDING THIS WEEK
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
ചക്രവാളം ചുവന്ന്... തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുത്തിയോട്ടം.
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല നിവേദ്യത്തിനുശേഷം നഗരസഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര ജംഗ്ഷനും പരിസരവും ശുചീകരിക്കുന്ന തൊഴിലാളികൾ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഭക്തർ അർപ്പിച്ച പൊങ്കാല നിവേദിക്കുന്നു
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ താലപ്പൊലിക്കായെത്തിയ ബാലികമാർ