EDITOR'S CHOICE
 
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിന് മുൻപിൽ പൂത്തുലത്ത് നിൽക്കുന്ന കണിക്കൊന്നക്ക് സമീപം ഉത്സവാഘോഷങ്ങൾക്കായി അലങ്കരിച്ച മുത്തുക്കുടകളും കൊടിക്കൂറകളും
 
നിയമനം ആവശ്യപ്പെട്ട് ആൾ കേരള വിമൻ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ മൈം അവതരിപ്പിക്കാൻ മുഖത്ത് ചായം തേയ്ക്കുന്നു
 
നിയമനം ആവശ്യപ്പെട്ട് ആൾ കേരള വിമൻ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ മൈം അവതരിപ്പിക്കാൻ മുഖത്ത് ചായം തേച്ച ഉദ്യോഗാർത്ഥികൾ വിതുമ്പുന്നു
 
നിയമനം ആവശ്യപ്പെട്ട് ആൾ കേരള വിമൻ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ കല്ലുപ്പിൽ ഒറ്റക്കാലിൽ നിന്ന് പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾ
 
വിഷു പുലരിയിൽ... കണിക്കൊന്ന പൂക്കളുടെ സമൃദ്ധിയിൽ വീണ്ടുമൊരു വിഷുക്കാലം. എല്ലാ വായനക്കാർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ.
 
ഓശാന ഞായറായ ഇന്നലെ കൊല്ലം വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണം
 
ഓശാന ഞായറായ ഇന്നലെ കൊല്ലം വാടി സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണം
 
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
 
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
 
വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ സമാപനദിവസം എഴുതിയ 64-കൈകളോട് കൂടിയ ഭദ്രകാളി കളം
 
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിന് മുൻപിൽ പൂത്തുലത്ത് നിൽക്കുന്ന കണിക്കൊന്നക്ക് സമീപം ഉത്സവാഘോഷങ്ങൾക്കായി അലങ്കരിച്ച മുത്തുക്കുടകളും കൊടിക്കൂറകളും
 
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്ര പടിഞ്ഞാറേ നടയിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ നീങ്ങുന്നു
 
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഭാര്യ ബെറ്റി ബേബിക്കൊപ്പം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ആക്കുളത്തെ വസതിയിൽ സന്ദർശിക്കാനെത്തിയപ്പോൾ
 
പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്‌
 
ഫൈനൽ ടച്ച്... വിഷുവിൻ്റെ ഭാഗമായി തിരുരിൽ രാജസ്ഥാനികൾ തയ്യറാക്കിയ കൃഷ്ണ വിഗ്രഹങ്ങളിൽ അവസാന വട്ട മിനുക്ക് പണികൾ നടത്തുന്നു.
 
കണിയൊരുക്കാൻ... വിഷു ആഘോഷത്തിനായി കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയിലെ സ്റ്റാളിൽ വിൽപ്പനെക്കെത്തിയ വിവിധ തരം കൃഷ്ണ വിഗ്രഹങ്ങളും തുണിയിൽ നിർമ്മിച്ച കൊന്നപ്പൂക്കളും.
 
പ്രതിഷേധം... മദ്ധ്യപ്രദേശിൽ ഫാ. ഡേവിസ് ജോർജ്ജിനെ സംഘപരിവാർ ആക്രമിച്ചിട്ട് സുരേഷ് ഗോപി എം.പി മൗനം പാലിക്കുന്നുവെന്ന് ആരോപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമാതിനെ തുടർന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
 
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
 
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ വനിതാ പ്രവർത്തകയുടെ മാറിൽ കിടന്ന ഷാൾ വലിച്ചെടുക്കുവാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
 
കുട്ടനാടൻ പാടത്തെ കൊയ്ത്തിന് ശേഷം യന്ത്രമുപയോഗിച്ചു കെട്ടുകളാക്കിയ വൈക്കോൽ ശേഖരിച്ചുകൊണ്ടുവരുന്ന തൊഴിലാളി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
 
കൊയ്ത്തിനു ശേഷം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിച്ചുകളയുന്നത് കുട്ടനാടൻ കാഴ്ചയാണ്. രാത്രി സമയങ്ങളിലായതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രികർക്ക് ഈ കാഴ്ച കൗതുകവും ആകാംക്ഷയുമാണ്. ആലപ്പുഴ പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വൈക്കോലിന് തീയിട്ടപ്പോൾ മൊബൈലിൽ ദൃശ്യം പകർത്തുന്നയാൾ
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് റോഡ് ഉപരോധിച്ച് സമരം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
 
വേനൽമഴ തുടരെ...പ്രതീക്ഷിക്കാതെ പെയ്ത വേനൽ മഴയിൽ കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ കൈകുഞ്ഞുമായി വന്നിറങ്ങിയ അമ്മ.
 
രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ പാടത്ത് പുതിയ മേച്ചിൽപുറങ്ങൾ തേടിയെത്തിയ ചെമ്മരിയാട്ടിൻ കുട്ടികളെ ചൂട് കാരണം തെങ്ങിൻ പട്ടകൊണ്ട് തയ്യാറാകിയ കൂട്ടിൽ നിറുത്തിയിരിക്കുന്നു. ചെമ്മരി ആടുകളുടെ സുരക്ഷയ്ക്കായി കൂടിന് പുറത്ത് നായ്ക്കളും. പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള ദൃശ്യം.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേ സംസ്ഥാന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ -45 കിലോഗ്രാം പെൺകുട്ടികളുടെ കുമിതെയിൽ നിന്ന്
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ -45 കിലോഗ്രാം പെൺകുട്ടികളുടെ കുമിതെയിൽ നിന്ന്
 
സംസ്ഥാന യുവജനക്ഷേമ ബോർഡും സംസ്ഥാന സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും പരിചയും മത്സരത്തിൽ കോട്ടയത്തിന്റെ അമൽ ബിജുവും അശ്വിൻ ഷാജിയും നടത്തിയ പ്രകടനം
 
ടി.ഡി.എഫ് സംസ്ഥാന കമ്മിറ്റി റഫറണ്ടത്തോടനുബന്ധിച്ചു നടത്തുന്ന സംസ്ഥാന തല അതി ജീവനയാത്രക്ക് മലപ്പുറം ഡിപ്പോയിൽ നൽകിയ സ്വീകരണ യോഗം ടി.ഡി.എഫ് സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ എം വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
 
തിരൂരിൽ നടക്കുന്ന സംസ്ഥാന സീനിയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം മത്സരത്തിൽ ഇടുക്കിയും മലപ്പുറവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
 
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
 
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
 
തൃശൂർ ആമ്പല്ലൂരിൽ അടിപ്പാത നിർമ്മാണത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക്
 
തൃശൂർ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിൽ കമ്പിത്തിരി കത്തിച്ച് വിഷു ആഘോഷിക്കുന്ന കുട്ടികൾ
 
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് ആശംസകൾ അർപ്പിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യരിൽ നിന്ന് സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്യുന്നു.
 
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള കർഷകസംഘം സംസ്ഥാന വനിത കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡൻ്റ് പി.കെ ശ്രീമതി ടീച്ചർ എഐകെഎസ് ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ എന്നിവരെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു
 
കൊയ്ത്തിനു ശേഷം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിച്ചുകളയുന്നത് കുട്ടനാടൻ കാഴ്ചയാണ്. രാത്രി സമയങ്ങളിലായതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രികർക്ക് ഈ കാഴ്ച കൗതുകവും ആകാംക്ഷയുമാണ്. ആലപ്പുഴ പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വൈക്കോലിന് തീയിട്ടപ്പോൾ മൊബൈലിൽ ദൃശ്യം പകർത്തുന്നയാൾ
 
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് പുലർച്ചെ നടന്ന ദേവ സംഗമത്തിൽ നിന്ന്
  TRENDING THIS WEEK
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ കെട്ടിപ്പിടിച്ച് സഹൃദം പങ്കിടുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവറുമായി സൗഹൃദ സംഭാഷണത്തിൽ .
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
പാലക്കാട് നഗരസഭ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ പരിപാടി അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി. ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടയുന്നു
രാജ്യത്തുടനീളമുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മാലിനി വി ശങ്കർ എന്നിവർ സമീപം
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ
വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ റോഡ് ഉപരോധിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നു
പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്‌
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com