EDITOR'S CHOICE
 
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ രചന മ്യൂസിയം അങ്കണത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ നിന്ന്
 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ നൃത്തം ചുവടുകൾ വച്ചപ്പോൾ.
 
വിനോദസഞ്ചാരവകുപ്പ് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ച ‘വസന്തോത്സവം’പുഷ്പമേളയിൽ നിന്ന്
 
വിനോദസഞ്ചാരവകുപ്പ് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ച ‘വസന്തോത്സവം’പുഷ്പമേളയിൽ ഒരുക്കിയ പൂച്ചെടികൾക്ക് മുന്നിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്ന കുട്ടി
 
കിഴക്കേകോട്ടയിൽ ബസുകൾക്കിടയിലൂടെ നടന്നുനീങ്ങുന്ന കാൽനയാത്രക്കാർ
 
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
 
മഞ്ഞൾനീരാട്ട്...
 
അംബേദ്കറെ പാർലമെൻറിൽ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് മുൻ എം.പി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.
 
പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന കർപ്പൂരാഴി ഘോഷയാത്രയിൽ അയ്യപ്പ ചേനി വേഷധാരിയായ കുട്ടിയുടെ നിശ്ചല ദൃശ്യം പതിനെട്ടാം പടിക്ക് മുന്നിലെത്തിയപ്പോൾ.
 
കുടയംപടി പാണ്ഡവ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചാർത്താനുള്ള തങ്കഅങ്കി ഘോഷയാത്ര തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
 
സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പുതുപ്പള്ളിയിൽ ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ തിരുവാതിര
 
ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് മുന്നോടിയായി മിക്ക സ്കൂളുകളിലും ആഘോഷപരിപാടികൾ നടത്തിയാണ് കുട്ടികൾ മടങ്ങിയത്. ആലപ്പുഴ സെന്റ്. ജോസഫ് എൽ പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളോടൊപ്പം അധ്യാപകരും ചുവടുവച്ചപ്പോൾ
 
ശബരിമല മണ്‌‌‌‌ഡലപൂജക്ക് അയ്യപ്പനണിയാനുള്ള തങ്കയങ്കി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്നു.
 
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച ചിത്രം കാണുന്ന ഡെലിഗേറ്റുകൾ.
 
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ വിൽപനയ്ക്കായി പ്രദർശനത്തിനുവച്ച മിനിയേച്ചർ ക്യാമറകൾ നോക്കിക്കാണുന്ന സംവിധായകരായ സിബി മലയിൽ, കമൽ എന്നിവർ. മിനിയേച്ചർ ക്യാമറ നിർമ്മിച്ച മോഹനൻ സമീപം.
 
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനും നാദോപാസന ആൻഡ് കൃഷ്ണായനവും നാഗമ്പടം മഹാദേവക്ഷേത്രത്തിൽ സംഘടിപ്പിച്ച നദീപൂജ.
 
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
 
കുട്ടിയുമായെത്തി തൊടുപുഴ വെങ്ങല്ലൂരിലെ റോഡ്സൈഡിൽ ക്രിസ്മസ് പപ്പയുടെ മുഖം മൂടി വിൽക്കുന്ന അന്യ സംസ്ഥാനക്കാരി
 
ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻ മാരെ റോഡിന് സമീപത്തെ മരച്ചില്ലയിൽ ഇരുന്നു വീക്ഷിക്കുന്ന മലയണ്ണാന്റെ വിവിധ ഭാവങ്ങൾ. ശബരിമല ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച.
 
ശബരിമലയിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന കർപ്പൂരാഴി ഘോഷയാത്രയിൽ പങ്കെടുക്കുന്ന ചെണ്ടമേള കലാകാരന്റെ തോളിലിരുന്ന് മേളം ആസ്വദിക്കുന്ന കുരുന്ന്. പതിനെട്ടാം പടിക്ക് മുന്നിൽ നിന്നുള്ള കാഴ്ച.
 
ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ദർശനത്തിനെത്തിയവർ
 
കോട്ടയം നാഗമ്പടം സ്റ്റേഡിയം റോഡിന് സമീപമിരുന്ന് നാടൻ പുൽക്കൂട് ഉണ്ടാക്കി വിൽക്കുന്ന പാലക്കാട് സ്വദേശികളിൽനിന്ന് പുൽക്കൂട് വാങ്ങികൊണ്ട് പോകുന്നയാൾ
 
ഹായ് സാന്താ...കോട്ടയം സൈക്ലിംഗ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച ക്രിസ്മസ് സന്ദേശ സൈക്കിൾ യാത്രയിൽ പങ്കെടുക്കുവാൻ സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തിയ ആൾ.
 
ബി.ജെ.പി ആലപ്പുഴ ജില്ലാ ഓഫീസ് ദീനദയാൽ ഭവൻ്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി നൃത്തം അവതരിപ്പിക്കാനെത്തിയ കൃഷ്ണ രാധ വേഷധാരികളായ കുട്ടികളെ അരികിലേക്ക് വിളിച്ചപ്പോൾ
 
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
 
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കാസർകോട്  തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
 
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
 
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ സെൻ്റ്.മേരീസ് പള്ളിയിൽ എകെസിസി ഒരുക്കിയ 75 അടി ഉയർ മുള്ള നക്ഷത്രം. 25 ദിവസം എടുത്താണ് ഈ നക്ഷത്രം ഒരുക്കിയത്
 
കലൂർ ആൽവിൻ മുത്തൂറ്റ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന റെനിപോൾ മെമ്മോറിയൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായ റൗഷലും ഗോപനും ചാമ്പ്യൻസ് ട്രോഫി സമ്മാനിച്ചപ്പോൾ
 
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 20 കിലോമീറ്റർ നടത്തത്തിൽ റെക്കോർഡോടെ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ സെന്റ്. തോമസ് കോളേജിലെ കെ പി പ്രവീൺ
 
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
 
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
 
ഹാപ്പിയേ...യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ഓര്‍മ്മപ്പെടുത്തി സന്തോഷത്തിനി സമാധാനത്തിന്റെയും ഒരു ക്രിസ്തുമസ് കൂടി .
 
ബോൺ നത്താലെ... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലെ സ്വരാജ് റൗണ്ടിൽ.
 
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന  പാപ്പാമാർ
 
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മ പുതുക്കി ഒരു ക്രിസ്മസ് കൂടി വന്നിരിക്കുകയാണ് ആലപ്പുഴ ബീച്ചിന് സമീപത്തെ വീട്ടിൽ ക്രിസ്മസ് ഒരുക്കത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ
 
ആലപ്പുഴ കയർ കോർപ്പറേഷൻ്റെ മുന്നിലെ പാർക്കിൽ കയർകൊണ്ട് നിർമിച്ച സാന്റ പ്രതിമയുടെ സമീപം സാന്താക്ലോസ് വേഷം ധരിച്ചെത്തിയ കുട്ടിയുമായി സന്തോഷം പങ്കിടുന്ന പിതാവ്
 
മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന കാർണിവൽ.
  TRENDING THIS WEEK
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ വിഴിഞ്ഞത്തെ സമ്മേളന നഗർ ( സീതാറാം യെച്ചൂരി നഗർ )
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ.
മഞ്ഞൾനീരാട്ട്...
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com