EDITOR'S CHOICE
 
ശമ്പളവും പെൻഷനും കൃത്യമായി വിതരണം, ചെയ്യുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ തമ്പാനൂർ സെൻട്രൽ ബസ് ടെർമിനലിൽ സമരക്കാർ ബസ് തടഞ്ഞപ്പോൾ
 
ശമ്പളവും പെൻഷനും കൃത്യമായി വിതരണം, ചെയ്യുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്കിൽ തമ്പാനൂർ സെൻട്രൽ ബസ് ടെർമിനലിൽ സമരക്കാർ ബസ് തടഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ
 
മലയോര സമര യാത്ര....വന്യജീവി അക്രമണത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും ബഫർ സോൺ വിഷയത്തിലും പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണം.മാണി.സി.കാപ്പൻ എംഎൽഎ,ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്,ജില്ലാ യുഡിഎഫ് കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്,ആന്റോ ആന്റണി എംപി,എംഎൽഎമാരായ ചാണ്ടി ഉമ്മൻ,അഡ്വ.മോൻസ് ജോസഫ് എന്നിവർ സമീപം
 
പൊലീസ് ഉദ്യോഗസ്ഥൻ സി.കെ.ശ്യാം പ്രസാദിന്റെ മൃതദേഹം മാഞ്ഞൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഭാര്യ അമ്പിളിയും മക്കളും മറ്റ് ബന്ധുക്കളും വിലപിക്കുന്നു
 
' ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ തിരുവനന്തപുരം ടാഗോർ തിയേറ്ററിലെത്തിയപ്പോൾ
 
സി.കെ. ശ്യാം പ്രസാദിന്റെ മൃതദേഹം മാഞ്ഞൂരിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ ഭാര്യ അമ്പിളി, മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതുലക്ഷ്മി എന്നിവർ പൊട്ടിക്കരയുന്നു
 
കോട്ടയം ഏറ്റുമാനൂരിന് സമീപം കാരിത്താസ് ജംഗ്ഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ ശ്യാം പ്രസാദിനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി ജിബിൻ ജോർജിനെ ഡിവൈഎസ് പി കെ.ജി.അനീഷിന്റെയും എസ്എച്ചോ എ.എസ്.അൻസിലിന്റേയും നേതൃത്വത്തിൽ സംഭവം നടന്ന തട്ട്കടയിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തുന്നു
 
പൊലീസ് ഉദ്യോഗസ്ഥൻ സി.കെ.ശ്യാം പ്രസാദിന്റെ മൃതദേഹം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദും ഡിവൈഎസ് പി കെജി അനീഷും ചേർന്ന് മാഞ്ഞൂരിലെ വീട്ടിലേക്ക് എത്തിക്കുന്നു
 
എറണാകുളം പബ്ളിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ അദ്ധ്യാപികയും പ്രഭാഷകയുമായ ലതികാശാലിനിയുടെ കവിതാസമാഹാരം "തന്റേടി" യുടെ പ്രകാശനം സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ എഴുത്തുകാരി തനൂജ ഭട്ടതിരിക്ക് നൽകി നിർവഹിക്കുന്നു
 
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീവത്സം പ്രഭുൽകുമാർ അവതരിപ്പിച്ച പറയൻ തുള്ളൽ. പിന്നണിയിൽ കലാമണ്ഡലം പ്രഭാകരൻ
 
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീവത്സം പ്രഭുൽകുമാർ അവതരിപ്പിച്ച പറയൻ തുള്ളൽ. പിന്നണിയിൽ കലാമണ്ഡലം പ്രഭാകരൻ.
 
കുടമാളൂർ സെന്റ് മേരീസ് തീർത്ഥാടന ദേവാലയത്തിലെ ദൈവമാതാവിന്റെ ദർശന തിരുന്നാളിന് ആർച്ച് പ്രീസ്റ്റ് ഫാ. മാണി പുതിയിടം കൊടിയേറ്റുന്നു
 
കളിയരങ്ങിൽ...തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ നടന്ന കളിയരങ്ങിന്റെ 'കാലകേയ വധം' കഥകളിയിൽ ഇന്ദ്രനായി കലാമണ്ഡലം അതുൽ പങ്കജും, മാധവിയായി കലാമണ്ഡലം ശ്രീരാമനും.
 
ഭാരത് ഭവനിൽ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റത്തിൽ നിന്ന്
 
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാനവീയം കലാസാസ്കാരിക വേദി അവതരിപ്പിച്ച ഇങ്ങനെയും ചിലർ എന്ന നാടകത്തിൽ നിന്ന്.
 
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാനവീയം കലാസാസ്കാരിക വേദി അവതരിപ്പിച്ച ഇങ്ങനെയും ചിലർ എന്ന നാടകത്തിൽ നിന്ന്
 
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
 
മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെ തിങ്ങി നിറഞ്ഞു പോകുന്ന ഓട്ടോറിക്ഷയുടെ പിന്നിലെ ജനാലയിലൂടെ നഗരകാഴ്ചകൾ ആസ്വദിക്കുന്ന കുട്ടികൾ. വലിയതുറയിൽ നിന്നുള്ള കാഴ്ച
 
ചൂടല്ലേ ഇത്തിരി ഫ്രൂട്സ് ആകാം... പൈനാപ്പിൾ കഴിക്കുന്ന വാനരന്മാർ
 
വിശപ്പറിഞ്ഞ്... നാടോടി സ്ത്രീയോടൊപ്പം തിരുനക്കര മൈതാനത്ത് വിശ്രമിച്ചിരുന്ന കുട്ടിക്ക് ബിസ്ക്കറ്റ് വാങ്ങി നൽകുന്ന ഫുഡ് ഡെലിവറി ബോയി
 
കരുത്തേകാൻ... ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ ടെസ്റ്റ് പരിശോധന നടത്തുന്നതിനിടയിൽ വരിയിൽ പുഷ് അപ്പ് ചെയ്യുന്നവർ.
 
അമിതമായ ചൂടു വർധിക്കുന്ന സാഹചര്യത്തിൽ വെയിൽ കണ്ണിൽ തട്ടി വാഹനം ഓടിക്കാൻ പറ്റാതെ വരുമ്പോൾ ഗ്ലാസിൽ പത്രം ഒട്ടിച്ചു മറയാക്കി വാഹനം ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ.
 
നിര നിരയായ്... ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പാലത്തുരുത്തി പാലത്തിന്റെ നിർമ്മാണാവശ്യത്തിനായുള്ള കമ്പി തോളിൽ ചുമന്നുകൊണ്ടുപോവുന്ന തൊഴിലാളികൾ
 
ആലപ്പുഴ ബീച്ചിൽ ഒന്നരമാസത്തോളം നീണ്ടുനിന്ന മറൈൻ എക്സ്പോ സമാപിച്ചതോടെ സ്റ്റാളുകളും മറ്റും അഴിച്ചു മാറ്റാനായി ക്രെയിനിൽ തൂങ്ങിയിറങ്ങുന്ന തൊഴിലാളി അസ്തമയ സൂര്യൻ്റെ പശ്ചാത്തലത്തിൽ
 
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്‌കൂൾ റോളർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 ആൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിന്റെ ഗോൾ ശ്രമം തടയുന്ന കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂൾ ടീം. മത്സരത്തിൽ 2-1ന് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂൾ ടീം വിജയിച്ചു
 
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 51 വയസിന് മുകളിൽ പ്രായമുള്ള വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കൊല്ലം ഫാത്തിമ മാത കോളേജിലെ എ.ഗീതാകുമാരി അമ്മ
 
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എലൈറ്റ് കേരള പ്രീമിയർ ലീഗിൽ പറപ്പൂർ എഫ് സി കേരളയും കോവളം ഫുട്ബോൾ ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിൽ ബോളുമായി മുന്നേറുന്ന പറപ്പൂർ എഫ് സി. 2:0ഗോൾ നിലയിൽ പറപ്പൂർ എഫ് സി കേരള വിജയിച്ചു.
 
പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന എലൈറ്റ് കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ് സിയും തമ്മിൽ നടന്ന മത്സരത്തിൽ ഗോകുലം എഫ് സിക്കെതിരെ ഗോൾ നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ്. 1:0 ഗോൾ നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.
 
വിജയ ചിരി... തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച തൃശൂർ ഈസ്റ്റ് - വെസ്റ്റ് ഉപജില്ല എൽ.പി വിഭാഗം കായിക മത്സരത്തിൽ നടന്ന റിലേ മത്സരത്തിൽ നിന്ന്.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ കുമിതെയിൽ നിന്ന്
 
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ഇത്തിത്താനം ഏച്ച്.എസ്.എസും സെൻറ് ലിറ്റിൽ തെരേസാസ് വൈക്കവും തമ്മിൽ നടന്ന മത്സരം.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ( -35 കിലോ ) കുമിതെയിൽ നിന്ന്
 
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
 
വിഷ ചെടി കഴിച്ച് പുശുക്കൾ ചത്ത വെളപ്പായ സ്വദേശി രവീന്ദ്രന് വിവിധ സന്നദ്ധ സംഘടനകൾ നൽകിയ പശുക്കളുമായി
 
ബൈക്കിൽ യാത്ര ചെയ്യവേ തൻ്റെ കുഞ്ഞിനെ വേനൽ ചൂടിൽ നിന്ന് രക്ഷിക്കാനായ് അമ്മ തൻ്റെ കുഞ്ഞിൻ്റെ മുഖം ഷാളുകൊണ്ട് മറച്ചപ്പോൾ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം സംസ്ഥാനത്ത് വേനൽ ചൂടിൻ്റെ കാഠിന്യം ഏറുകയാണ്
 
കൽപ്പന കാക്കാതെ ശക്തൻ രാജാവിൻ്റെ പ്രതിമയുടെ അനാഛാദനംഅകാരണമായി മാറ്റിവച്ചതിൽ പ്രതിഷേധിച്ച് തൃശൂരിൽ ബി.ജെ.പി പ്രവർത്തകർ കോർപറേഷൻ അനാഛാദനത്തിനായ് മൂടിയിട്ട ചുവന്ന പട്ട് നീക്കി ശക്തൻ രാജാവിൻ്റെ പ്രതിമ അനാഛാദനം ചെയ്തപ്പോൾ
 
ശക്തൻ രാജാവിൻ്റെ പ്രതിമ അനാഛാദനം മാറ്റിവച്ചതിൽ പ്രതിഷേധിച്ച് തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ പ്രതികാത്മകമായി ശക്തൻ രാജാവിൻ്റെ പ്രതിമ അനാഛാദനം ചെയ്തപ്പോൾ
 
നെഞ്ചും വിരിച്ച്...ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ ടെസ്റ്റ് പരിശോധന നടത്തുന്നു.ആറു വർഷത്തിനുശേഷമാണ് തൃശൂരിൽ റിക്രൂട്ട്മെൻറ് നടക്കുന്നത്
 
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തിനിടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിപ്ലവ ഗായിക പി.കെ.മേദിനിയോടൊപ്പം നർമ്മ സംഭാഷണത്തിലേർപ്പെട്ടപ്പോൾ
 
പൊല്ലാപ്പായ പോള... നഗരത്തിലെയും കുട്ടനാട്ടിലെയും ഇടത്തോടുകളിലെയും കനാലുകളിലെയും പോളശല്യം മൂലം ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാരും ജലയാത്ര ചെയ്യുന്നവരും. പോള തിങ്ങിനിറഞ്ഞ ആലപ്പുഴ ചുങ്കം തോട്ടിലൂടെ വള്ളം തള്ളിനീക്കി യാത്രചെയ്യുന്നയാൾ
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com