EDITOR'S CHOICE
 
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
 
കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ മലപ്പുറം കുന്നുമ്മലിൽ പെയ്ത ശക്തമായ മഴയിൽ നടന്നു പോകുന്ന വിദ്യാർത്ഥികളുടെ കുട പാറി പോയപ്പോൾ
 
കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ മലപ്പുറം കുന്നുമ്മലിൽ പെയ്ത ശക്തമായ മഴയിൽ നനഞ്ഞുകൊണ്ടു ഓടുന്ന കുടുംബം
 
കുഴി ഒൺലി ...മഴയെ തുടര്ന്നു തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപത്തെ റോഡിൽ അപകടമാകുവിധം വലിയ മഴ കുഴി രൂപപെട്ടപ്പോൾ
 
ഇരുട്ട് അടഞ്ഞ ശേഖരിപുരം ജംഗ്ഷൻ.
 
കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു
 
പുതുതായി നിർമ്മിച്ച കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.
 
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കൊല്ലം മുണ്ടക്കൽ പാപനാശം ഭാഗത്ത് ഉയരുന്ന തിരകൾ
 
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിൽ കാറ്റഗറി 3 സംഘനൃത്തമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ ടീം.
 
സംബോധ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗീത പ്രഭാഷണ പരമ്പര വ്യാസപ്രസാദം കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ് ജി. ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു
 
ആദ്യം കരഞ്ഞ്, പിന്നെ അക്ഷര മധുരം നുണഞ്ഞ് : കേരളകൗമുദി പത്തനംതിട്ട യൂണിറ്റും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളും ചേർന്ന് സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ പത്തനംതിട്ട സബിത ഐ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ. എസ്.സബിത അനോഖി ബി നായരെ ആദ്യക്ഷരം എഴുതിക്കുന്നു.
 
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ നടന്ന ഗ്രന്ഥം എഴുന്നള്ളിപ്പ്.
 
സരസ്വതി നമസ്തുഭ്യം... നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ സരസ്വതി നടയിലെ പൂജവയ്പ്പ് ചടങ്ങിന് ദേവസ്വം അസി.മാനേജർ കെ.വി ശ്രീകുമാറിന്റെ കാർമികത്വത്തിൽ നടന്ന ഗ്രന്ഥപൂജ.
 
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിൽ ഭരതനാട്യത്തിനായി വേഷമിട്ട് എത്തിയ മത്സരാർത്ഥികൾ
 
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിൽ ഭരതനാട്യത്തിനായി വേഷമിട്ട് എത്തിയ മത്സരാർത്ഥികൾ
 
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിൽ ദഫ്‌മുട്ട് ഒന്നാം സ്ഥാനം നേടിയ ക്രെസെൻറ് പബ്ലിക് സ്കൂൾ ആലുവ
 
ഒന്ന് കൂളാവാൻ...മഴവെള്ളം നിറഞ്ഞ കിടക്കുന്ന റോഡിലെ കുഴിയിൽ തണുക്കാനായി കിടക്കുന്ന തെരുവ് നായ . തൃശൂർ വെസ്റ്റ് ഫോർട്ടിൽ നിന്നുമുള്ള ചിത്രം.
 
പരാതി സേഫാ...കോട്ടയം നാഗമ്പടം ബസ്സ്റ്റാൻസിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന വനിതാ പരാതിപ്പെട്ടിയുടെ മുകളിൽ വച്ചിരിക്കുന്ന പൊലീസ് തൊപ്പി
 
വൈറ്റ് വാഷ് ... കോട്ടയം നാഗമ്പടം സംസ്ഥാന ജി എസ്ടി ഓഫീസിന് മുൻപിൽ നിൽക്കുന്ന മരത്തിൽ ചേക്കേറിയിരിക്കുന്ന നീർകാക്കളുടെ കാഷ്ഠം വീണ് കിടക്കുന്ന സ്റ്റേഡിയം റോഡ്
 
പടർന്ന്കയറിയ അപകടം.... പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ സെമിത്തേരിക്കരികിൽ നിൽക്കുന്ന പോസ്റ്റിലേക്ക് കയറി അപകടാവസ്ഥയിലായ വള്ളിപ്പടർപ്പുകൾ വൈദ്യുതി പ്രവേശിച്ചതുമൂലം ഇലകൾ മഞ്ഞനിറമായി നിൽക്കുന്നു
 
നിയമം നിയമത്തിന്റെ വഴിക്ക്: പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റെജി ജോൺ ട്രാഫിക് നിയന്ത്രിക്കുന്നു.
 
ഉപജീവനമാണ്   പ്രധാനം:   മഴയായാവും   വെയിലായാലും   ജീവിതം   മുന്നോട്ട്  കൊണ്ടുപോയല്ലേ   പറ്റൂ,  പത്തനംതിട്ട    നഗരത്തിൽ   നിന്നുള്ള ഒരു മഴ   കാഴ്ച
 
വിജയദശമി ദിനത്തിൽ ആർ.എസ്.എസ് തൊടുപുഴയിൽ നടത്തിയ പദസഞ്ചലനം
 
കൂടണയാൻ നേരം… കർണാടക ഗുണ്ടൽപേട്ടിൽ നിന്നുള്ള സായാഹ്ന കാഴ്ച്ച.
 
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
 
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു
 
ഏയ്‌ജൽ ജോസ് അണ്ടർ 20 മലപ്പുറം ലോങ്ങ്‌ ജമ്പ്
 
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം ആൺകുട്ടികളുടെ 10000 മീറ്ററിൽ സ്വർണം നേടുന്ന പാലക്കാടിന്റെ കെ.കെ.അജയ്
 
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം പെൺകുട്ടികളുടെ ഹാമ്മർ ത്രോയിൽ സ്വർണം നേടുന്ന ആലപ്പുഴയുടെ ആഷ്‌ലി ത്രേസ്യ
 
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം പെൺകുട്ടികളുടെ ലോംഗ്ജമ്പിൽ സ്വർണം നേടുന്ന എറണാകുളത്തിന്റെ ജാനിസ് ട്രീസ റെജി
 
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ സ്വർണം നേടുന്ന കാസർഗോഡിന്റെ കെ.സി.സർവാൻ
 
പെൺ പവർ...തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന പവർ ലിസ്റ്റിംഗ് മത്സരത്തിൽ നിന്നും..
 
തൃശൂരിലെത്തിയ ചേലക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പുങ്കുന്നത്ത് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു
 
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ കളക്ട്രേറ്റിന് മുൻപിൽ കെ.ആർ.ഡി.എസ്.എ,ജോയിൻ്റ് കൗൺസിൽ എന്നിവർ സംഘടിപ്പിച്ച പ്രതിഷേധം
 
തൃശൂർ ഡി.സി.സി ഓഫീൽ എത്തിയ ചേലക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസിനെ സ്വീകരിക്കുന്ന പ്രവർത്തകർ ഫോട്ടോ:റാഫിഎം ദേവസി
 
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം
 
കാസർകോട് ചന്ദ്രഗിരി റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയതിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് ബി.എം.എസ് കാസർകോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ച്.
 
താമര ഫുൾ ഓൺ..ഓണവും വിവാഹ ആഘോഷങ്ങളും അരങ്ങൊഴിഞ്ഞിട്ടും തൃശൂർ പുള്ള് പാടശേഖരത്തിൽ തകൃതിയായി നടക്കുന്ന താമര കൃഷി. പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലേക്കും ഇവിടെ നിന്നുമാണ് താമര മൊട്ടുകൾ പോകുന്നത്
 
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കൊല്ലം ബീച്ചിൽ തിരമാല ശക്തമായപ്പോൾ സന്ദർശകർക്ക് അപായ മുന്നറിയിപ്പ് നൽകുന്ന ജീവൻ രക്ഷാ പ്രവർത്തകർ
 
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച റവന്യു ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ ഇരിഞ്ഞാലക്കുട ഉപജില്ലാടീം
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com