EDITOR'S CHOICE
 
സി .പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സ്വാഗത സംഘം ഓഫീസിൽ സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്. ജില്ലാ സെക്രട്ടറി എസ്.സുദേവൻ സമീപം
 
കൊല്ലത്ത് ഒരുക്കിയ സംസ്ഥാനത്തെ ആദ്യ വി - പാർക്ക് ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് പാർക്കിലെ വലിയ ചെസ് ബോർഡിലെ കരുക്കൾ നീക്കുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.നൗഷാദ് എം.എൽ.എ തുടങ്ങിയവർ സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
 
ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഥ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ്ണ മുൻ കെ. പി. സി. സി പ്രസിഡന്റ്‌ വി. എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
 
കഞ്ചിക്കോട് ചുള്ളിമട വി .വി. കോളേജിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയുന്നു.
 
എസ്.എസ്.എൽ.സിയുടെ ആദ്യദിനം മലയാളം പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ ആഹ്ലാദത്തിൽ.കൊല്ലം വിമല ഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച
 
കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നടത്തിയ ആർടി ഓഫീസ് മാർച്ച്
 
പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചപ്പോൾ .
 
മധുരം ... എസ്.എസ്.എൽ.സി. പരീഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്ക് തേൻ നൽകി സ്വീകരിക്കുന്നു അധ്യാപകരും പൂർവ്വവിദ്യാർത്ഥി കൂട്ടയ്മയും പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽലായിരുന്നു സ്വീകരിച്ചത് പാലക്കാട് ഗവ:. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്.
 
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്ത്
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന എം.കെ. അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ അഞ്ചാമത് അവാർഡ് സമർപ്പണ ചടങ്ങിനെത്തിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അവാർഡ് ജേതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി സംഭാഷണത്തിൽ. മേയർ അഡ്വ. എം. അനിൽകുമാർ സമീപം.
 
ഇനി വ്രതശുദ്ധിയുടെ നാളുകൾ ... പ്രാർത്ഥനയുടെയും ആത്മ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെ കരുതലിന്റെയും വ്രതശുദ്ധിയുടെ ദിനരാവുമായി വീണ്ടും ഒരു റമദാൻ കാലം പാലക്കാട് നരികുത്തി ഹനഫി ജൂമാ മസ്ജീദിൽ ഇമാം അബ്ദുൾ ഖാദർ സഖാഫി ഖുർ ആൻ പാരായണത്തിൽ.
 
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
 
പാലക്കാട് മണപ്പുള്ളി കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിന്റെ എഴുന്നള്ളത്ത് കോട്ടമൈതാനിയിൽ അണിനിരന്നപ്പോൾ.
 
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
 
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
 
ശിവരാത്രി യോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഭകതർ
 
മധുരിച്ചു...  കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സന്ദർശിച്ച ശശി തരൂർ എംപി സ്റ്റാളിൽ നിന്ന് ഡസേർട്ട് കഴിക്കുന്നു
 
കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലെ സ്റ്റാളുകൾ ശശി തരൂർ എംപി സന്ദർശിക്കുന്നു.
 
പാഴായങ്കിലും   തണലായി.....കടമ്മനിട്ട  കാടുകയറിക്കിടക്കുന്ന   പടയണിഗ്രാമത്തിൽ   സ്ഥാപിച്ചിരിക്കുന്ന   വള്ളിപ്പടർപ്പുകൾ   കയറിയ   വഴിവിളക്കുകാലിൽ  പക്ഷി   തീറ്റതേടുന്നതിനിടയിൽ   ചൂടിൽനിന്ന്    രക്ഷപെട്ടത്തിയപ്പോൾ.
 
പുനർനിർമ്മാണം നടക്കുന്ന ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ വെൽഡിംഗ് ജോലികൾക്കിടയിൽ തെറിച്ചുവീഴുന്ന തീപ്പൊരികൾ
 
ൽസ്യ തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തീരദേശ ഹർത്താലിനെത്തുടർന്ന് ജോലിക്ക് പോവാതെ അടുത്ത ദിവസത്തേയ്ക്കായി ആലപ്പുഴ വാടയ്ക്കൽ തീരത്ത് വലയിണക്കുന്ന മത്സ്യത്തൊഴിലാളികൾ.
 
താങ്ങാണ് തണലാണ്.... കടുത്ത വേനലിൽ നാട് ചുട്ടുപൊള്ളുകയാണ്, ചൂടിൽനിന്ന് രക്ഷനേടാനായി അനുജന്റെ തലയിൽ തോർത്ത് മൂടി എടുത്തുകൊണ്ടുപോകുന്ന പെൺകുട്ടി. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
 
ഷൊർണ്ണൂർ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പഴയ തകർന്ന കൊച്ചിൻപ്പാലത്തിൽ അസ്ഥമയ സൂര്യന്റെ കിരണങ്ങൾ ഏറ്റുവാങ്ങി കൂട്ടത്തോടെ ഇരിക്കുന്ന നീർകാക്ക .
 
ഇരുകാലുകളിലും വെരിക്കോസ് വെയിൻ ബാധിച്ച് നാല് വർഷത്തോളമായി ഫീൽഡിൽ ജോലി ചെയ്യാൻ കഴിയാത്ത ആനാട് എഫ്.എച്ച്.സിയിലെ 60 വയസുകാരിയായ ആശാ വർക്കർ ഗീത സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തിയപ്പോൾ. 18 വർഷത്തോളമായി ആശ പ്രവർത്തകയായ ഗീത മറ്റു ആശാ വർക്കർമാരുടെയും കുടുംബങ്ങളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ട്പോകുന്നത്.
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
 
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
 
കലൂരിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ തിങ്കുജം കൊറോ സിംഗ് ഗോൾ നേടിയ ശേഷം ക്വാമി പെപ്രയുമായി ആഹ്ളാദം പങ്കിടുന്നു
 
കൊല്ലം സിറ്റി പൊലീസ് സ്പോർട്സ് മീറ്റ് ഉദ്‌ഘാടനം ചെയ്യാൻ എത്തിയ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്.അജിത ബീഗം സൗഹൃദ വടംവലി മത്സരത്തിൽ പങ്കെടുത്തപ്പോൾ. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന എന്നിവർ സമീപം.
 
ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന അണ്ടർ20(ജൂനിയർ) ഗുസ്തി ചാമ്പ്യൻഷിപ്പിൽ നിന്നും
 
കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊലീസ് കായികമേളയിൽ ലോംഗ് ജംപ് മത്സരത്തിൽ നിന്ന്.
 
പരീക്ഷാ "ബിന്ദു "...എസ്.എസ്.എൽ.സി പരീക്ഷക്ക് അനുവദിച്ച സമയം അടുക്കും തോറും തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ പരീക്ഷ എഴുതാൻ തൻ്റെ ഒരു വിദ്യാർത്ഥിനി എത്താതതിനെ തുടർന്ന് വിദ്വാർത്ഥിനിയെ ഫോണിൽ വിളിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു (ചിത്രം 1) കെ.എസ്.ആർ.ടി ബസിൽ തൃശൂരിൽ എത്തിയ വിദ്യാർത്ഥിനിയെ ഉടൻ കൊണ്ട് വരാനായി സ്കൂളിൽ നിന്ന് ഓട്ടോറിക്ഷയിൽ പോകുന്ന അദ്ധ്യാപകർ (ചിത്രം 2) സ്കൂളിൽ നിന്ന് പോയ ഓട്ടോറിക്ഷയിൽ എത്തിയ വിദ്യാർത്ഥിനിയെ കൈ പിടിച്ച് പുറത്തേക്കിറക്കുന്ന പ്രധാന അദ്ധ്യാപിക (ചിത്രം 3) ഒടുവിൽ പരീക്ഷാ ഹാളിലേയ്ക്ക് പരീക്ഷാ എഴുതാനായി (ചിത്രം 4)
 
സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി തൃശൂർ കളക്ട്രേറ്റ് ഓഫീസ് മുൻപിൽ സംഘടിപ്പിച്ച ധർണയിൽ കഞ്ഞി വെച്ച് പ്രതിഷേധിക്കുന്ന ബെന്നി ബെഹനാൻ എം.പി ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തുടങ്ങിയവർ
 
ഓട്ടോറിക്ഷകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യയാത്രക്കെതിരെ കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു പ്രവർത്തകർ തൃശൂരിലെ ആർ.ടി.ഒ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച്
 
ഹാപ്പി മലയാളം...എസ്.എസ്.എൽ.സിയുടെ ആദ്യദിവസത്തെ മലയാളം പരീക്ഷകഴിഞ്ഞ് സന്തോഷത്തോടെ പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
 
ഇന്ന് വാലന്റൈൻസ് ദിനം. പ്രണയത്തിനും പ്രണയിതാക്കൾക്കുമായി ഒരു ദിനം അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ബീച്ചിൽ സായാഹ്നം ആസ്വദിക്കുന്ന പ്രണയിതാക്കൾ
 
തിങ്കളാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അവസാനവട്ട തയ്യാറെടുപ്പ് നടത്തുന്ന ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികൾ
 
തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ പാലിയേറ്റീവ് ഗ്രൂപ്പ് കിരണത്തിൻ്റെ ആഭിമുഖ്യത്തിൽ കോളേജിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ കലാ മത്സരത്തിൽ നിന്ന്
 
തൃശൂർ മൃഗശാലയുടെ മുൻവശത്തായി സ്ഥാപിച്ച വരയൻ പുലിയുടെ കട്ടൗട്ടിന് സമീപം സ്പ്രിംഗ്ളർ ഉപയോഗിച്ച് പുല്ല് തകിടി നന്നക്കുന്നു
  TRENDING THIS WEEK
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
പിതൃസ്മരണയിൽ.....ശിവരാത്രി ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന ഓസ്ട്രേലിയ, യു.കെ, യു.എസ് സ്വദേശികൾ
നടപ്പാതയിലെ മരത്തിൽ പൂത്തുകിടക്കുന്ന കണിക്കൊന്ന മരത്തിനു ചുവട്ടിൽ നിന്നും സെൽഫിയെടുക്കുന്ന യുവതികൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തു നിന്നുള്ള കഴ്ച
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ സങ്കടത്തിലാഴ്ന്ന സഹപാഠികൾ
വെഞ്ഞാറമൂട് പേരുമല എൽ.പി.സ്‌കൂളിന് മുന്നിൽ പൊതുദർശനത്തിന് വെച്ച അഫ്സാന്റെ മൃതദേഹത്തിൽ അന്ത്യോപചാരം ആർപ്പിക്കാനെത്തിയ സമീപവാസി പൊട്ടിക്കരയുന്നു
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഷീൽഡിൽ ചവിട്ടുന്ന പ്രവർത്തകൻ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകയെ തടയുന്ന വനിതാ പൊലീസുകാർ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com