EDITOR'S CHOICE
 
പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച കരടികളി .
 
ഓൾ കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ദിനാചരണം എ.കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എം.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
 
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടി ടൂറിസ്റ്റ് ബോട്ടിന്റെ ഈവനിംഗ് ട്രിപ്പ് എം.മുകേഷ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
 
ബിജെപി പട്ടികജാതി മോർച്ച കൊല്ലം വെസ്റ്റ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളിയുടെ ജയന്തി ദിനം സ്മൃതി മണ്ഡപത്തിൽ ബിജെപി കൊല്ലം വെസ്റ്റ് മണ്ഡലം ജില്ലാ പ്രസിഡൻറ് എസ് .പ്രശാന്ത് പുഷ്പാർച്ചന നടത്തുന്നു .
 
വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാ നിമഞ്ജന ശോഭയാത്ര ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ സിനിമനടി ഖുശ്ബു സുന്ദർ വേദിയിലേക്ക് വരുന്നു.
 
വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് ഗണേശോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാ നിമഞ്ജന ശോഭയാത്രയിൽ നിന്ന്.
 
ഓണാഘോഷത്തിനായുള്ള മാവേലിയുടെ കിരീടവും കുടയും പുതുതായി കമ്പോളത്തിലെത്തിയ ഓണം നക്ഷത്രവും ചൂടി കടയുടെ മുന്നിൽ നിൽക്കുന്ന വ്യാപാരി. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
 
കോട്ടയം മുനിസിപ്പാലിറ്റിയിലെ സാമ്പത്തിക തട്ടിപ്പ്ക്കേസിലെ പ്രതി അഖിൽ.സി.വർഗീസിനെ വിജിലൻസ് സംഘം വൈദ്യ പരിശോധനക്കായി കോട്ടയം ജനറൽ ആശുപത്രിയിൽ കൊണ്ടുവരുന്നു
 
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദു സേന ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗണേശ വിഗ്രഹങ്ങൾ തിരുമുല്ലവാരം കടലിൽ നിമജ്ജനം ചെയ്യുന്നു
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
 
ഓണാഘോഷത്തിന്റെ ഭാഗമായി മാറാട് ജിനരാജദാസ്‌ എ.എൽ.പി സ്കൂളിൽ തൃശൂർ അയ്യന്തോളിൽ നിന്നെത്തിയ പുലികൾക്കൊപ്പം ചുവടുവയ്ക്കുന്ന കുട്ടികൾ.
 
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ആഘോഷ പരിപാടിയിൽ നിന്ന് .
 
ഹാ.. പുഷ്പമേ.. കർണാടക ഗുണ്ടപ്പേട്ടിൽ സൂര്യകാന്തി പൂവിട്ടപ്പോൾ.. പാടം കാണനെത്തിയ സഞ്ചാരി
 
സ്വപ്നങ്ങൾക്കു മതിലുകളില്ല.... സകലതും മറന്ന് സ്വപ്നങ്ങളിലേറാൻ ഈ മതിലുകളൊന്നും ഒരു തടസമേയല്ല. കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികൾ കൊക്കോ കളിയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ട് പോവേണ്ട വഴി പോലും മറന്ന് പോയൊരാൾ.
 
മാവേലി'ക്കുഞ്ഞോ'ണം ഓണം ഇങ്ങെത്തിയതോടെ എങ്ങും ആഘോഷങ്ങളാണ്. ഭട്ട് റോഡ് പ്രതീക്ഷ അങ്കണവാടിയിൽ നടന്ന ഓണാഘോഷത്തിൽ മാവേലിയായി വേഷമിട്ട കൂട്ടുകാരന് ചോറ് വാരിക്കൊടുക്കുന്ന സഹപാഠികൾ
 
അത്തം പത്താം നാൾ പൊന്നോണം. സമൃദ്ധിയുടെ പൊന്നോണ പൂക്കളമൊരുക്കാൻ കോഴിക്കോട് ഈസ്റ്റ്‌ ഹിൽ എടക്കാട് വിപ്ലവകലാവേദിയ്ക്ക് സമീപത്ത് വീട്ടുകാർ കൃഷിചെയ്ത ചെണ്ടുമല്ലി കൃഷിയിടത്തിൽ നിന്ന് പൂക്കൾ പറിക്കുന്ന കുട്ടികൾ.
 
കാഴ്ചയുടെ ജലയാത്ര... ജലഗതാഗത വകുപ്പിന്റെ എറണാകുളം, പെരുമ്പളം, പാണാവള്ളി ബോട്ട് സർവീസ് അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
 
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ തമിഴ്നാട് രാമേശ്വരത്തെ പാമ്പൻ പാലത്തിന്റെ കാഴ്ച.
 
പ്രതിരോധക്കോട്ട...കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ആലപ്പുഴ ജ്യോതിനികേതനിലെ റയാന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്ന ചങ്ങനാശ്ശേരി എ.കെ.എം സ്കൂൾ ടീം താരങ്ങൾ.
 
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ബി.വി.എം തൃപ്പൂണിത്തുറയും സാൻസ്കാര സ്കൂൾ കാക്കനാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
 
വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ, കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെയും സഹകരണത്തോടെ നടത്തിയ ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നിന്ന്
 
കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്‌റ്റേഡിയത്തിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ (16 വയസിൽ താഴെ) 80 മീറ്റർ ഹർഡിൽസ് മത്സരത്തിൽ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കിലൂടെ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന സായി കാലിക്കറ്റിന്റെ ക്രിസ്ബെൽ ബേബി.
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മത്സരത്തിൽ നിന്ന്
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഔട്ട് ആയപ്പോൾ ആലപ്പി റിപ്പിൾസ് താരങ്ങളുടെ ആഹ്ലാദം
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ 4 വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളർ മുഹമ്മദ് ആഷിക്കിനെ അഭിനന്ദിക്കുന്ന വൈസ് ക്യാപ്റ്റൻ സഞ്ചു സാംസൺ. ക്യാപ്റ്റൻ സാലി സാംസൺ സമീപം.
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളർ മുഹമ്മദ് ആഷിക്കിന്റെ ആഹ്ളാദം. ക്യാപ്റ്റൻ സാലി സാംസൺ സമീപം
 
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ഓണം വിപണന മേള സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ ശിങ്കാരി മേളത്തിനൊപ്പം നൃത്തചുവട് വയ്ക്കുന്ന കുടുംബശ്രീ അംഗങ്ങളും മാവേലിയും
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ തുറക്കും മുമ്പ് സാധനങ്ങൾ വാങ്ങുവാൻ മഴയിൽ കുടചൂടി കാത്ത് നിൽക്കുന്നവർ
 
പുലിപൂക്കളം... തൃശൂർ അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ തീർത്ത പൂക്കളത്തിനൊപ്പം ഇരിക്കുന്ന പുലി.
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ മൺചട്ടിയുമായി വിൽപ്പനയ്ക്ക് ഇരിക്കുന്നവർ വിഷമത്തോടെ
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ നോക്കിൻക്കാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിൽ സാധനങ്ങൾ വാങ്ങാനെത്തിയർ തങ്ങളുടെ ഊഴം കാത്ത്
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മൺപാത്രങ്ങൾ ഒരുക്കിവയ്ക്കുന്ന വയോധിക
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്യാൻ നേന്ത്ര കുലയുമായി എത്തിയ അയ്യന്തോൾ ദേശത്തിൻ്റെ പുലിയെ കണ്ട് കൗതുകത്തോടെ കുട്ടികൾ
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ.സി.എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തുന്ന നടൻ മോഹൻ ലാൽ.
എറണാകുളം കളമശേരിയിൽ അദാനി ലൊജിസ്റ്റിക്സ് പാർക്ക് നിർമ്മാണ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനം നടൻ മോഹൻ ലാൽ നിർവഹിക്കുന്നു .ടീം ക്യാപ്റ്റന്മാർ ,കെ .സി .എ ഭാരവാഹികൾ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടൻ മോഹൻ ലാൽ ടീം ക്യാപ്റ്റൻ മാരെ പരിചയപ്പെടുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന നടൻ മോഹൻ ലാൽ .കെ .സി .എ പ്രസിഡന്റ് ജയേഷ് ജോർജ് ,കെ .സി .എ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഗ്രൗണ്ടിലവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം
വികസിത ചർച്ച...ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംഭാഷണം നടത്തുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ലോക് സഭ എം.പി അപരാജിത സാരംഗി, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com