EDITOR'S CHOICE
 
തൃശൂർ പൂരത്തിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പ് എഴുന്നള്ളിച്ച് വടക്കും നാഥന്റെ തെക്കേനട തുറക്കാനുള്ള നിയോഗം ഇക്കുറിയും ലഭിച്ച എറണാകുളം ശിവകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് സ്വീകരണത്തോടെ യാത്രയാക്കുന്നു
 
കാശ്മീരിൽ വിനോദസഞ്ചാരികളെ ഭീകരർ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന ഭീകരവിരുദ്ധ പ്രതിജ്ഞ.
 
ജീവിത എഴുന്നള്ളിപ്പ്...കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിലെ ജീവിത എഴുന്നള്ളിപ്പ് തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു
 
കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്രയിൽ ശൂലം കുത്തി തുള്ളുന്ന ഭക്തർ
 
മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്ര
 
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു മടങ്ങുന്ന ഇ.ടി മുഹമ്മദ് ബഷീർ എം.പി അൻവർ സാദത്ത് എം.എൽ.എ എന്നിവർ
 
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിലെത്തി ബന്ധുക്കളെ കാണുന്ന അൻവർ സാദത്ത് എം.എൽ.എ
 
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു മടങ്ങുന്ന ഇ.ടി മുഹമ്മദ് ബഷീർ എം.പി
 
ചങ്ങനാശേരി ഇത്തിത്താനം ഗജമേള... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദമഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗജമേള.
 
പൂരം എക്സിബിഷൻ... തൃശൂർ പൂരത്തോടനുബന്ധിച്ച് തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ഒരുക്കിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പവലിയൻ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മാതൃകയിൽ നിർമ്മിച്ച് മഞ്ജുളാൽത്തറയും ഗരുഡൻ്റെ ശിൽപ്പവും ഒരുക്കിയപ്പോൾ.
 
കടമ്മനിട്ട പടേണിയുടെ രണ്ടാം ദിവസമായി ഇന്ന് കടമ്മനിട്ട കാവിൽ പച്ചത്തപ്പ് കൊട്ടിവിളി നടന്നപ്പോൾ.
 
തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ് ദിവസം നടന്ന ആനയോട്ടത്തിൽ പങ്കെടുക്കുന്ന പല്ലാട്ട് ബ്രഹ്മദത്തൻ
 
വിഷുപുലരിയിൽ അയ്യപ്പന്റെ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി വി.എൻ വാസവൻ ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നത്തിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു.വി.നാഥ്, ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, പ്രസിഡന്റ് തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ സമീപം.
 
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
 
ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഓശാന തിരുനാളിൽ പങ്കെടുക്കുന്നവർ
 
കടമ്മനിട്ടക്കാവിലേ പടേണിക്ക് തുടക്കം കുറിച്ച് നടന്ന ചൂട്ടുവെപ്പ്.
 
വൈക്കം കായലിൽ... വൈക്കം ബോട്ട് ജെട്ടിക്ക് സമീപം ഇല കൊഴിഞ്ഞ് നിൽക്കുന്ന തണൽമരം.
 
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
 
പറവകൾക്ക് പാടശേഖരമുണ്ട്... കല്ലറ ഇടയാഴം റോഡിലെ കൊടുത്തുരുത്ത് പൂവത്തിക്കരി പാടശേഖരത്തിൽ തീറ്റ തേടിയെത്തിയ വെള്ളരി കൊക്കുകൾ.ത്ത് പൂവത്തിക്കരി പാടശേഖരത്തിൽ തീറ്റ തേടിയെത്തിയ വെള്ളരി കൊക്കുകൾ
 
പ്രതിഷേധം... മദ്ധ്യപ്രദേശിൽ ഫാ. ഡേവിസ് ജോർജ്ജിനെ സംഘപരിവാർ ആക്രമിച്ചിട്ട് സുരേഷ് ഗോപി എം.പി മൗനം പാലിക്കുന്നുവെന്ന് ആരോപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമാതിനെ തുടർന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
 
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
 
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ വനിതാ പ്രവർത്തകയുടെ മാറിൽ കിടന്ന ഷാൾ വലിച്ചെടുക്കുവാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
 
കുട്ടനാടൻ പാടത്തെ കൊയ്ത്തിന് ശേഷം യന്ത്രമുപയോഗിച്ചു കെട്ടുകളാക്കിയ വൈക്കോൽ ശേഖരിച്ചുകൊണ്ടുവരുന്ന തൊഴിലാളി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
 
കൊയ്ത്തിനു ശേഷം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിച്ചുകളയുന്നത് കുട്ടനാടൻ കാഴ്ചയാണ്. രാത്രി സമയങ്ങളിലായതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രികർക്ക് ഈ കാഴ്ച കൗതുകവും ആകാംക്ഷയുമാണ്. ആലപ്പുഴ പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വൈക്കോലിന് തീയിട്ടപ്പോൾ മൊബൈലിൽ ദൃശ്യം പകർത്തുന്നയാൾ
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെൻസ് ഹൈ ജമ്പിൽ സ്വർണം നേടിയ മഹാരാഷ്ട്രയുടെ സർവേഷ് അനിൽ കിഷറെ.
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്ന താരങ്ങൾ.
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്ന താരങ്ങൾ
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്നാരംഭിക്കുന്ന അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇൻഡ്യ 28-ാമത് നാഷണൽ ഫെഡറേഷൻ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പരിശീലനം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിയും ഷോട്ട്പുട്ട് താരവുമായ വിധി ചൗധരിയും സമീപത്തായി കോച്ച് യു.കെ. സ്വദേശി പോൾ വിൽസണും
 
അടിച്ച് പായിക്ക് മിനിസ്ട്രേ... ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി കെ.രാജൻ.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേ സംസ്ഥാന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ -45 കിലോഗ്രാം പെൺകുട്ടികളുടെ കുമിതെയിൽ നിന്ന്
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ -45 കിലോഗ്രാം പെൺകുട്ടികളുടെ കുമിതെയിൽ നിന്ന്
 
സംസ്ഥാന യുവജനക്ഷേമ ബോർഡും സംസ്ഥാന സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും പരിചയും മത്സരത്തിൽ കോട്ടയത്തിന്റെ അമൽ ബിജുവും അശ്വിൻ ഷാജിയും നടത്തിയ പ്രകടനം
 
ഇന്നലെ വൈകീട്ട് ഉണ്ടായ മിന്നൽ ചുഴലിയിൽ തൃശൂർ ഒല്ലുക്കര ചെറുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന് മുൻപിലെ പന്തലും കൂറ്റൻ ആലും കടപുഴകി വീണ നിലയിൽ
 
കാറ്റിൽ... കനത്ത മഴയിൽ വീശിയടിച്ച കാറ്റിൽ മരം വീണ് തകർന്ന ബസ് സ്റ്റോപ്പ്.
 
ഇന്നലെ പെയ്ത കനത്ത മഴയിൽ വീശിയടിച്ച കാറ്റിൽ തകർന്ന ട്രാൻഫോർമറിൻ്റെ കേടുപാടുകൾ തീർക്കുന്നു
 
തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് വെടിക്കെട്ട് നടക്കുന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്ന മന്ത്രി കെ.രാജൻ,മേയർ എം.കെ വർഗീസ്,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോതുടങ്ങിയവർ
 
മാർപാപ്പയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് തൃശൂർ കോർപറേഷന് മുൻപിൽ ഒരുക്കിയ മാർപാപ്പയുടെ ഛായ ചിത്രത്തിന് മുൻപിൽ    മുട്ട്ക്കുത്തി പ്രാർത്ഥിക്കുന്ന മേയർ എം. കെ വർഗീസ് (ഇടത്ത് )മാർപാപ്പയുടെ വിയോഗത്തിലും കൗൺസിൽ യോഗം മാറ്റിവക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച്  മാർപാപ്പയുടെ ഛായചിത്രത്തിന് മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നു  (വലത്ത്)
 
ഫ്രാൻസിസ് പാപ്പയുടെ നിര്യാണത്തിൽ തൃശൂർ ലൂർദ്ദ് കത്തീഡ്രൽ സംഘടിപ്പിച്ച ചടങ്ങിൽ മാർ ടോണി നീലങ്കാവിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഛായചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുന്നു.
 
അരുണാട്ടുകര സെന്റ്.തോമസ് പള്ളിയിൽ സംഘടിപ്പിച്ച ദുഃഖ വെള്ളിയാഴ്ച നടന്ന നഗരികാണിക്കൽ പ്രദക്ഷിണം
 
എരുമേലി ശബരിമല റോഡിൽ കണമല അട്ടി വളവിൽ ശബരിമല തീർത്ഥാടകരുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
  TRENDING THIS WEEK
അടിച്ച് പായിക്ക് മിനിസ്ട്രേ... ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തൃശൂർ പ്രസ് ക്ലബ് അരണാട്ടുകര ലൂങ്‌സ് ക്രിക്കറ്റ് അക്കാഡമിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്ന മന്ത്രി കെ.രാജൻ.
കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹാ തിരുക്കർമങ്ങളുടെ ഭാഗമായി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് റാഫേൽ തട്ടിൽ കാൽ കഴുകൽ ശുഷ്രൂഷ നടത്തുന്നു.
ഭൗമ ദിനത്തിന് മുന്നോടിയായി പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് (പി.ഇ.ടി.എ) എറണാകുളം മറൈൻഡ്രൈവ് മഴവിൽ പാലത്തിൽ ദിനോസർ രുപങ്ങളുടെ വേഷവിധാനമിട്ടെത്തിയവർ.
വീഗൻ (പച്ചക്കറി) ഭക്ഷണരീതി പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്​ മെന്‍റ്​ ആനിമൽസ്​ അംഗങ്ങൾ ദിനോസർ വേഷത്തിൽ മഴവിൽ പാലത്തിൽ നടത്തി്യ പ്രചാരണം
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
എറണാകുളം ബോട്ട് ജെട്ടിക്ക് മുന്നിൽ കനാലിന് മുന്നിൽ ചത്ത എലിയെ കൊത്തിത്തിന്നുന്ന കാക്ക
നിലമ്പൂരില്‍ നടന്ന തിയ്യ മഹാസഭ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്യുന്നു
വികസിത കേരളം‘മലപ്പുറം വെസ്റ്റ് ജില്ലാ ബി ജെ പി കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി രാജീവ്‌ ചന്ദ്രശേഖറിനെ സ്വീകരിച്ചപ്പോൾ.ദേശീയ ഉപാദ്യക്ഷൻ എ പി അബ്‌ദുള്ളകുട്ടി, ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ എന്നിവർ സമീപം
മലപ്പുറം ടൌൺ ഹാളിൽ എൻ ജി ഓ യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള തൊഴില്‍ സംരക്ഷണ ധര്‍ണ്ണാ സമരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com