EDITOR'S CHOICE
 
സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയവും പരിസരവും ശുചീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിന് സമീപത്തായി നഗരസഭാ സ്ഥാപിച്ചിരിക്കുന്ന കരിയില സംഭരണിയിലെ കരിയിലകൾ നീക്കം ചെയ്യുന്ന തൊഴിലാളി
 
കൊൽക്കത്തൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം തിരക്കൊഴിഞ്ഞ നിലയിൽ
 
മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജോമോൻ കൊല്ലം കോടതിയിൽ നിന്നും പുറത്തേക്ക് വരുന്നു
 
തമ്പാനൂർ സെൻട്രൽ റയിൽവേ സ്റ്റേഷൻ - വഞ്ചിയൂർ ഭാഗത്തെ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റ പണികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ. ട്രക്കുകൾ മാറാനായി കാത്തുകിടക്കുന്ന ട്രെയിനിന്റെ എൻജിൻ സമീപത്തായി കാണാം. ഓവർബ്രിഡ്ജിന് സമീപത്ത് നിന്നുള്ള ദൃശ്യം
 
ഇന്ദിരാഭവനിൽ കെ.പി.സി.സി സംഘടിപ്പിച്ച വക്കം പുരുഷോത്തമൻ അനുസ്‌മരണത്തിന്റെ ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നിർവഹിക്കുന്നു.മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.പി. .സി.സി നിർവാഹക സമിതി അംഗം ടി.ശരത്ചന്ദ്രപ്രസാദ്,മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ കെ.മോഹൻകുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ,ജി.സുബോധൻ തുടങ്ങിയവർ സമീപം
 
കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ നേതൃസംഗമം കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
 
മലയാളിത്തനിമയിൽ...ഐ.സി.എസ്.ഐയുടെ കലൂരിലെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി നോക്കികാണുന്നു
 
മലയാളിത്തനിമയിൽ...ഐ.സി.എസ്.ഐയുടെ കലൂരിലെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിച്ചപ്പോൾ
 
കോട്ടയം എം.ടി സെ മിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫോട്ടോഗ്രാഫി ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത സംവിധായകൻ ജയരാജ് പഴയകാല ക്യാമറകളും ഫിലിമുകളും കാണുന്നു
 
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
 
ഭാവപകർച്ച...എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്
 
ഭാവപകർച്ച...എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്
 
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിനായി പതിനെട്ടാംപടിക്ക്   താഴെ   നിൽക്കുന്ന   അയ്യപ്പൻമാർ.
 
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിനായി പതിനെട്ടാംപടികയറാൻ   അയ്യപ്പനെ  സഹായിക്കുന്ന   പൊലീസ് അയ്യപ്പൻമാർ.
 
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിനായി പതിനെട്ടാംപടികയറാൻ    കൊച്ചുമാളികപ്പുറത്തെ സഹായിക്കുന്ന പൊലീസ് അയ്യപ്പൻമാർ.
 
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി പൂജിച്ച നെൽ കതിരുകൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനർ   ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്,  അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ. എ. അജികുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ  മുരാരി ബാബു, പി.ആർ.ഒ അരുൺ എന്നിവർക്ക്   നൽകുന്നു.
 
സ്റ്റാർ ആക്ഷൻ...ഐ.സി.എസ്.ഐയുടെ കലൂരിലെ പുതിയ ഓഫീസ് കെട്ടിടം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
 
കൊൽക്കത്തയിൽ വനിത ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐ. എം. എയുടെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂർ രാജ്യവ്യാപക പണിമുടക്കിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം തിരക്കൊഴിഞ്ഞ നിലയിൽ.
 
ഇന്ന് ചിങ്ങം ഒന്ന്, കർഷകദിനം. തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങളും പഞ്ഞവും മാറി ചിങ്ങപ്പുലരി കർഷകർക്ക് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാലമാകും എന്നാണ് വിശ്വാസം. പാലക്കാട് കൊല്ലങ്കോട്ട് നിന്നുള്ള കാഴ്ച.
 
ഡോറുകൾ തുറന്നിട്ട് നഗരത്തിലൂടെ സർവീസ് നടത്തുന്ന സിറ്റി ബസ്
 
കുഞ്ഞിക്കൈയിലെ വലിയ സ്വാതന്ത്ര്യം… രാജ്യം 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ത്രിവർണ പതാകയുമായി കുരുന്ന്.
 
ദേശീയതയുടെ ഫാഷൻ..... സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറങ്ങളിലുള്ള വേഷം ധരിച്ച് തൊടുപുഴയിലൂടെ നടന്നു നീങ്ങുന്ന പെൺകുട്ടി
 
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
 
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിപണിയിലെത്തിയ ദേശീയപതാകയും തോരണങ്ങളും നോക്കുന്ന കുട്ടി . നടക്കാവിൽ നിന്നുള്ള കാഴ്ച.
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ.
 
പുലിക്കളി നടത്താൻ അനുവദിക്കണ മെന്നാവശ്യപ്പെട്ട് വിവിധ പുലിക്കളി സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്തമായി മേയർക്ക് നിവേദനം നൽകുന്നു
 
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റിൽ ലിയോ ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയും കാർമൽ അക്കാദമിയും ഏറ്റുമുട്ടിയപ്പോൾ
 
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റിൽ ലിയോ ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയും കാർമൽ അക്കാദമിയും ഏറ്റുമുട്ടിയപ്പോൾ
 
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ജൂനിയർ സ്റ്റേറ്റ് ചാപ്യൻഷിപ്പിൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.ൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.
 
ചുവടിറാതെ... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന ലൂർദിയൻ ബാസ്ക്കറ്റ് ബാൾ ടൂർണ്ണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂൾ കോഴിക്കോടും ഓക്സ്ഫോർഡ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലവും തമ്മിൽ നടന്ന മത്സത്തിൽ നിന്ന്. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ വിജയിച്ചു. (51-30)
 
കർഷകദിനത്തിന്റെ ഭാഗമായി ആലപ്പുഴ ടി.ഡി.എച്ച്.എസ്സിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഒരുക്കിയ പച്ചക്കറിപ്പൂക്കളം
 
ഐ എം എ ദേശീയ വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് ഐ എം എ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാർ ജനറൽ ആശുപത്രി പരിസരത്ത് നടത്തിയ ധർണ്ണ കെ ജി എം ഒ എ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ജമാൽ അഹ്മദ് എ ഉദ്ഘാടനം ചെയ്യുന്നു
 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച കൊണ്ട് കേരള സംസ്‌കൃത ടീച്ചേഴ്സ് ഫെഡറേഷൻ (കെ എസ് ടി എഫ് ) ജില്ലാ കമ്മിറ്റി കാസർകോട് ഡി ഡി ഇ ഓഫീസ് മുന്നിൽ നടത്തിയ ധർണ്ണ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യുന്നു
 
കാസർകോട് കളക്ടറേറ്റിനു മുന്നിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ദേശീയ പതാക ഉയർത്തുന്നു
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസർകോട് ജില്ല പഞ്ചായത്ത് നൽകുന്ന 50 ലക്ഷം രൂപ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു, മെമ്പർ ഷിനോജ് ചാക്കോ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.
 
വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി പരേഡ് വീക്ഷിക്കുന്നു
 
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരേഡ് റിഹേഴ്സൽ
 
കാസർകോട് കുഡ്‌ലു ഗംഗേ വയലിൽ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്ന സ്ത്രീകളുടെ കമ്പവലി മത്സരത്തിൽ നിന്ന്
 
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
 
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
 
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
 
ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിൽ നിന്ന് കല്പറ്റയിലേക്ക് സർവീസ് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസ് പുനരാരംഭിച്ചപ്പോൾ
 
ഉരുൾപൊട്ടലിനെ തുടർന്ന് നശിച്ച ചൂരൽമല ടൗണിലെ കെ-സ്റ്റോറിന്റെ ഷട്ടർ തകർത്ത് രക്ഷാപ്രവർത്തക സാധന സാമഗ്രികൾ മാറ്റുന്നു ഫോട്ടോ: ശരത് ചന്ദ്രൻ
 
ഉരുൾപൊട്ടലിനെ തുടർന്ന് ക്യാമ്പിലും മറ്റുമായി താമസിച്ചവർ ചൂരൽമല ജി എച്ച് എസ് റോഡിലെ ഭാഗികമായി തകർന്ന തങ്ങളുടെ വീട്ടിൽ എത്തി നഷ്ട്ടപ്പെടാത്ത വസ്ത്രങ്ങളും രേഖകളും ശേഖരിക്കുന്നു ഫോട്ടോ : ശരത് ചന്ദ്രൻ
 
ഉരുൾപൊട്ടലിനെ തുടർന്ന് ചെളിയും വെള്ളവും കയറിയ ചൂരൽമല ടൗണിലെ കട വൃത്തിയാക്കുന്നയാൾ ഫോട്ടോ :ശരത് ചന്ദ്രൻ
 
എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ വയനാട് ദുരന്തത്തിൻ്റെ തെരച്ചിലിൻ്റെ ഭാഗമായി സൂചിപ്പാറയിലും സൺറൈസ് വാലിയിലും സ്കാനിംഗ് ദൗത്യവുമായി പോകുന്ന ഹെലികോപ്റ്ററിൽ കയറുന്ന സ്പെഷ്യൽ ടീം
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
തുഞ്ചത്ത് എഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛൻ കാവ്യാലപനവും പ്രഭാഷണവും സെക്രട്ടറി റ്റി.എസ. പീറ്റർ ഉദ്ഘാടനം ചെയുന്നു.
പാടത്ത് പണി വരമ്പത്ത് ഊണ്... പട്ടുവം വയലിൽ ഞാറ് നടുന്ന കർഷക സ്ത്രീ വരമ്പത്തിരുന്ന് ഉച്ചയൂണ് കഴിക്കുന്നു.
ഇന്ന് ചിങ്ങം ഒന്ന് ... കർഷകദിനമായും ഈ ദിവസം ആചരിക്കുന്നു സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള ഒരു അവസരമാണ് ഇന്ന് മലയാള വർഷാരംഭം കൂടിയാണ് പാരമ്പരാഗതരീതിയിലുള്ള കാർഷിക ഉപകരണം ഉപയോഗിച്ച് കൃഷിസ്ഥലത്തേക്ക് വെള്ളം തിരിക്കുന്ന കർഷക തൊഴിലാളി പാലക്കാട് കൊല്ലങ്കോട് നെടുമണി കുടിലിടം ഭാഗത്ത് നിന്ന് ഒരു കാർഷിക ദൃശ്യം .
കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ മാരും പി.ജി സ്റ്റുഡന്റ്സും നടത്തിയ പ്രതിഷേധ സമരം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com