EDITOR'S CHOICE
 
പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധി കേട്ട ശേഷം കല്ല്യോട്ടെ സ്‌മൃതി മണ്ഡപത്തിൽ പൊട്ടിക്കരയുന്ന കൃപേഷിന്റെ മാതാവ് ബാലാമണി. അഡ്വ. ജെബി മേത്തർ എം പി, രാജ്മോഹൻ ഉണ്ണിത്താൻ എം പി, ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ, ഡീൻ കുര്യാക്കോസ് എം പി, ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ തുടങ്ങിയവർ സമീപം ഫോട്ടോ : ശരത് ചന്ദ്രൻ
 
പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധി കേട്ട ശേഷം കല്ല്യോട്ടെ സ്‌മൃതി മണ്ഡപത്തിൽ പൊട്ടിക്കരയുന്ന കൃപേഷിന്റെ മാതാവ് ബാലാമണി. അഡ്വ. ജെബി മേത്തർ എം പി സമീപം. ഫോട്ടോ ശരത് ചന്ദ്രൻ
 
കണ്ണേ മടങ്ങുക..കണ്ണൂർ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ വളക്കൈ പാലത്തിന് സമീപം സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷിന്റെ മൃതദേഹം കുറുമാത്തൂർ ചിന്മയ സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന പ്രധാന അദ്ധ്യാപിക ശൈലജ ഫോട്ടോ : ശരത് ചന്ദ്രൻ
 
കാസർകോട് പെരിയയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ കൃപേഷിന്റെ മാതാവ് ബാലാമണിയും ശരത് ലാലിന്റെ മാതാവ് ലതയും പൊട്ടിക്കരയുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ്‌ പി.കെ. ഫൈസൽ സമീപം
 
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ചെയർമാൻ പിജെ ജോസഫ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. വർക്കിംഗ് ചെയർമാൻ പി.സി തോമസ്, മോൻസ് ജോസഫ് എം എൽഎ,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി,അഡ്വ തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സമീപം
 
എസ്.എം. പി പാലസ് ഗേറ്റ് ആഴ്ചകളായിട്ടും തുറക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ സി.പി.ഐ.എം കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സെക്ഷണൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.
 
കൊല്ലം കോർപ്പറേഷൻ മാലിന്യമുക്ത നവകേരളം കാമ്പയിൻ്റെ ഭാഗമായി വലിച്ചെറിയൽ മുക്ത വാരം ആചരിക്കുന്നത്തിൻ്റെ ഭാഗമായി മേയർ പ്രസന്ന ഏണസ്റ്റ് ചിന്നകടയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ബോധവത്കരണം നൽകുന്നു
 
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ സംസ്ഥാന ചീഫ് കോഓർഡിനേറ്ററായി പ്രഖ്യാപിച്ചശേഷം ചെയർമാൻ പി.ജെ.ജോസഫും വർക്കിംഗ് ചെയർമാൻ പി.സി.തോമസും അഭിനന്ദിക്കുന്നു. മോൻസ് ജോസഫ് എംഎൽഎ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി,അഡ്വ.തോമസ് ഉണ്ണിയാടൻ,ജോസഫ് .എം.പുതുശേരി തുടങ്ങിയവർ സമീപം
 
പാറമേക്കാവ് വേലയുടെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്.
 
തിരുവമ്പാടി വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
 
മെഗാ മാർഗംകളി... തിരുപ്പിറവിയുടെ ജൂബിലി വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്ബി കോളേജ് ഗ്രൗണ്ടിൽ നടത്തിയ മെഗാ മാർഗംകളി
 
വൈഎംസിഎയും വിവിധ ക്രൈസ്തവ സഭകളും സംയുക്തമായി സംഘടിപ്പിച്ച ഐക്യ ക്രിസ്തു ആഘോഷത്തിൽ സെൻ്റ് ആൻ്റെണീസ് ചർച്ചിലെമതബോധനവിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രാർത്ഥന നൃത്തം
 
കൊച്ചിൻ കാർണിവല്ലിന്സ സമാപനം കുറിച്ച് ഫോർട്ട് കൊച്ചിയിൽ നടന്ന റാലി.
 
ശ്രീ ശങ്കരം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്
 
സംഗീത നാടക അക്കാഡമി തോപ്പിൽ ഭാസി നാട്യഗൃഹത്തിൽ നടന്ന രംഗചേതനയുടെ സൺഡേ തിയറ്റർ നാടകം കറവറ്റപശു.
 
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.യെ കത്തിച്ചപ്പോൾ
 
ഹരിതമീ കുമിളകൾ----പന്തളം നഗരസഭയിലെ ഹരിത കർമ്മ സേനാംഗം ബിന്ദു പ്ളാസ്റ്റിക്ക് കവറുകൾ വേർതിരിക്കുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ വാട്ടർബബിൾ കളിപ്പാട്ടത്തിൽ നിന്ന് കുമിളകൾ ഊതിവിടുന്നു.
 
ചാക്കിൻ കൊട്ടാരം പലചരക്ക് വ്യാപാര കടകളിലെ ഉപയോഗ ശൂന്യമായ പഴയ ചാക്കുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്നയാൾ . ചാക്കുകളിലെ കേടുപാടുകൾ ചരട് കൊണ്ട് തുന്നി തീർക്കുന്നു. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
 
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു .പ്രസിഡന്റ് ഡോ.എം.ശശികുമാർ,അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം
 
മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന കാർണിവലിലെ ഡ്രാഗൺ റൈഡിൽ കയറി ആവേശഭരിതരായവർ.
 
ആലപ്പുഴ കടപ്പുറത്ത് സായാഹ്നത്തിൽ മത്സ്യബന്ധന വലയിണക്കുന്ന തൊഴിലാളി
 
ആളുമില്ല ആരവവും...തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന കേരളോത്സവത്തിൽ വഞ്ചിപ്പാട്ട് നടക്കുന്ന വേദിയിൽ കാണികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ.
 
മുളളരിങ്ങാട് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അമർ ഇലാഹിയുടെ പിതാവ് ഇബ്രഹിം ബന്ധുക്കളുടെ മുന്നിൽ വിങ്ങിപ്പൊട്ടുന്നു.
 
തൊടുപുഴ മുള്ളരിങ്ങാട് ഇന്നലെ ആന ചവിട്ടിക്കൊന്ന അമർ ഇലാഹിയുടെ മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക്
 
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫോയിൽ ടീം ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്രയുടെ ദുർഗേഷും ഹരിയാനയുടെ ദേവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. മത്സരത്തിൽ വിജയിച്ച ദേവിന്റെ ആഹ്ലാദപ്രകടനം ഫോട്ടോ : ശരത് ചന്ദ്രൻ
 
മലപ്പുറത്ത് വച്ച് നടന്ന 6 മത് മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറണിൽ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലാ ടീം.
 
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
 
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കാസർകോട്  തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
 
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
 
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ സെൻ്റ്.മേരീസ് പള്ളിയിൽ എകെസിസി ഒരുക്കിയ 75 അടി ഉയർ മുള്ള നക്ഷത്രം. 25 ദിവസം എടുത്താണ് ഈ നക്ഷത്രം ഒരുക്കിയത്
 
തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിലെ പൂന്തോട്ടം നന്നക്കുന്ന വനിത ജീവനക്കാരി
 
തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റും,വീക്ഷണം സീനിയര്‍ ഡപ്യൂട്ടി എഡിറ്ററുമായ പി.എന്‍. പ്രസന്നകുമാറിൻ്റെ അനുസ്മരണ ചടങ്ങിൽ നിന്ന്
 
തൃശൂർ പുല്ലഴി കോൾപ്പടത്ത് വിളഞ്ഞ നെൽ ചെടികൾക്ക് വളപ്രയോഗം നടത്തുന്ന തൊഴിലാളികൾ
 
പ്രതീക്ഷയുടെ ചെറുപുഞ്ചിരിയോടെ... ഇക്കഴിഞ്ഞ നവംബറിൽ കാലം തെറ്റി പെയ്ത മഴയിൽ വെള്ളം കെട്ടി നശിച്ച പുല്ലഴി കോൾ പാടത്തെ ഏക്കറ് കണക്കിന് പാടശേഖരത്ത് വീണ്ടും ഞാറ് നടു ന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന പാലക്കാട് നിന്നുള്ള സ്ത്രീ തൊഴിലാളികൾ.
 
വായിച്ച് വളരാം... കലാഭവൻ മണി ചാലക്കുടി ഗവ. ഈസ്റ്റ് സ്കൂളിന് നൽകിയ സ്കൂൾ ബസ് പ്രളയത്തിൽ തകരാറിലായതിനെ തുടർന്ന് ലൈബ്രറിയാക്കി മാറ്റിയപ്പോൾ.
 
ജില്ലയിലെ അന്തിമവോട്ടര്‍പട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സി.ജെ ബിനോയ്ക്ക് പട്ടിക കൈമാറിക്കൊണ്ട് നിര്‍വഹിക്കുന്നു
 
വൈറസല്ല പൊടി... തൃശൂർ കൊക്കാലയിൽ പണിക്കായ് റോഡ് പൊളിച്ചിട്ടതു മൂലം ഉണ്ടായ രൂക്ഷമായ പൊടി ശല്യത്തിൽ നിന്ന് രക്ഷപ്പെടാൻ പലച്ചരക്ക് കടയുടമ രാധാകൃഷ്ണൻ കടക്ക് മുൻപിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ.
 
മുഹൂർത്തമായോ .... ബിജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് നമോഭവൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൻ്റെ വാച്ചിൽ സമയം നോക്കുന്നു പാർട്ടി സംസ്ഥാന പ്രസിഡൻ്റ്,കെ.സുരേന്ദ്രൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.വി ശ്രീധരൻ മാസ്റ്റർ എന്നിവർ സമീപം ഫോട്ടോ: റാഫി എം. ദേവസി
  TRENDING THIS WEEK
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
ആട്ടോ,ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ സംസ്ഥാന ചീഫ് കോഓർഡിനേറ്ററായി പ്രഖ്യാപിച്ചശേഷം ചെയർമാൻ പി.ജെ.ജോസഫും വർക്കിംഗ് ചെയർമാൻ പി.സി.തോമസും അഭിനന്ദിക്കുന്നു. മോൻസ് ജോസഫ് എംഎൽഎ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി,അഡ്വ.തോമസ് ഉണ്ണിയാടൻ,ജോസഫ് .എം.പുതുശേരി തുടങ്ങിയവർ സമീപം
എംഎൽഎ ഉമാ തോമസിനെ അപകടത്തിനിടയാക്കിയ സംഭവത്തിൽ ദിവ്യ ഉണ്ണിയെ കേസിൽ പ്രതിയാക്കണമെന്നും, മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് മാനവ സംസ്കൃതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു
ഉപരി കമ്മിറ്റിയിലേക്ക് ഇല്ല...പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലേക്കെത്തിയ അഡ്വ.കെ.സുരേഷ് കുറുപ്പ് താഴെ വീണ് കിടന്ന ഉപരി കമ്മിറ്റി ബോർഡ് മേശപ്പുറത്ത് എടുത്ത് വയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എകെ ബാലൻ,ഡോ.ടിഎം.തോമസ് ഐസക്ക്,കെ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, വിപിൻ രാജ് തുടങ്ങിയവർ സമീപം
കൊല്ലം കോർപ്പറേഷൻ മാലിന്യമുക്ത നവകേരളം കാമ്പയിൻ്റെ ഭാഗമായി വലിച്ചെറിയൽ മുക്ത വാരം ആചരിക്കുന്നത്തിൻ്റെ ഭാഗമായി മേയർ പ്രസന്ന ഏണസ്റ്റ് ചിന്നകടയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ബോധവത്കരണം നൽകുന്നു
എസ്.എം. പി പാലസ് ഗേറ്റ് ആഴ്ചകളായിട്ടും തുറക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ സി.പി.ഐ.എം കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സെക്ഷണൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.
പോള നിറഞ്ഞ ആലപ്പുഴ നഗരത്തിലെ വാണിജ്യ കനാലിലൂടെ സഞ്ചാരികളുമായി നീങ്ങുന്ന മോട്ടോർ ബോട്ട്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com