ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസ പുറത്തുവിട്ട ലൈവ് വീഡിയോ കാണുന്ന മൈലപ്പുറത്തെ എ.എം എൽ.പി സ്കൂളിലെ കുട്ടികൾ.
മലപ്പുറം ടൌൺഹാളിന് സമീപം പുറത്ത് സൂക്ഷിച്ചിരുന്ന സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പഠിത്താക്കൾക്കായുള്ള പാഠപുസ്തകങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്നു
ഭാഷാസമര രക്തസാക്ഷി മജീദിന്റെ ഖബറിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നു
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന് ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന് ജോര്‍ജ്ജ് ഗോമസിന്റെ വീട്
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ആസ്വദിക്കുന്നവർ
കേരള പൊലീസ് അസോസിയയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദന്തൽ ക്യാമ്പ് കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ.അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു.
ഇത് കുട്ടിക്കളിയല്ല... കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളും ദിനംപ്രതി തെരുവ്നായ ശല്യം രൂക്ഷമായിരിക്കെ നഗരമദ്ധ്യത്തിൽ പ്രാവിനെ പിടികൂടി അകത്താക്കുന്ന തെരുവ്നായ കുട്ടികൾ.തിരുനക്കരയിൽ നിന്നുള്ള കാഴ്ച
ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട ഗുളികകൾ മയക്കുമരുന്ന് സംഘങ്ങളിലൂടെയും മെഡിക്കൽ സ്റ്റോറുകളിലൂടെയും മറ്റും കുട്ടികൾ ഉൾപ്പെടെയുള്ളവരിലേക്ക് എത്തിയിട്ടും ഡ്രഗസ് കൺട്രോൾ വിഭാഗം നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ദക്ഷിണമേല അസി. ഡ്രഗ്സ് കൺട്രോൾ ഓഫീസ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി കൊല്ലം പൊലീസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സംയുക്ത കര്‍മ്മസമിതിയുടെ ആദ്യ പ്രവര്‍ത്തനയോഗം എം. നൗഷാദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷനിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ അവലോകനം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു
ശക്തമായി പെയ്ത മഴയത്ത് എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
ലഹരിക്കെതിരെ നാഷണൽ യുവജനതാദൾ പാലക്കാട് ജില്ലാ കമ്മിറ്റി വാളയാർ ടോൾ പ്ലാസയിൽ ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു .
എലപ്പുള്ളിയിൽ ബ്രുവറി നടപ്പിലാക്കുന്നതിനെതിരെ കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മജുഷ് മാത്യുവിന്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനം അഞ്ചുവിളക്കിന് സമീപം നടത്തുന്ന 100 മണിക്കൂർ ഉപവാസ സമരം കെ. പി. സി .സി വർക്കിംഗ് പ്രസിഡണ്ട് ടി .എൻ .പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ്ങ് & ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനവും പ്രതിഭകളെ ആദരിക്കലും ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരത്തിൽ ഗജരാജൻ തൃക്കടവൂർ ശിവരാജു തിടമ്പേറ്റി എഴുന്നള്ളുന്നു
ഇത് കൊള്ളാം... പാലക്കാട് കോട്ടമൈതാനിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജൈവമാലിന്യ വസ്തുകളിൽ നിന്ന് ഉപകാരപ്രദമായ വസ്തുകൾ നിർമ്മിക്കുന്നതിനുളള മെഗാ പരിശീലന പരിപാടിയിൽ അഗളി ഹരിത കർമ്മ സേനാഗങ്ങൾ.
ശ്രീബലി എഴുന്നള്ളത്ത്... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു.
ഫ്ലാഷ് മൊബ്... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെൻറും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മൊബിൽ നിന്ന്.
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരം
പാലക്കാട് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ ആദംസ് കോളജിലെ വിദ്യാർത്ഥികൾ ചുമരിൽ ചിത്രങ്ങൾ വരയ്ക്കുന്നു .
തിരുവനന്തപുരം ഗവഃ വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ആചാരപരമായ എഴുന്നള്ളത്തിന് ശേഷം ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തിയ ഓമല്ലൂർ കുട്ടിശങ്കരൻ ചടങ്ങുകൾക്ക് ശേഷം ദേവിയെ നമസ്കരിക്കുന്നു
നിറചിരി... നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന് .
ജലദിനം... വേനലിന്റെ ചൂടിൽ മനുഷ്യരെ പോലെ വലഞ്ഞു പോവുകയാണ് പക്ഷി മൃഗാതികളെല്ലാം. കുടിവെള്ളം തേടി നിളയുടെ മടിത്തട്ടിലിറങ്ങിയ കരിംകൊക്ക് വരണ്ട നദിയിലെ ഉണങ്ങിയ മരത്തടിക്ക് മുകളിൽ ഇരിക്കുന്നു. പശ്ചാത്തലത്തിൽ കുറ്റിപ്പുറം പാലം കാണാം.
ഇലന്തൂരിന് സമീപം കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് വഴിയിൽ നിന്ന് പുരയിടത്തിലേക്ക് കയറിയുണ്ടായ അപകടം.
ബൈക്ക് റാലി... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ബൈക്ക് റാലി.
ഇത് കുട്ടിക്കളിയല്ല... കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളും ദിനംപ്രതി തെരുവ്നായ ശല്യം രൂക്ഷമായിരിക്കെ നഗരമദ്ധ്യത്തിൽ പ്രാവിനെ പിടികൂടി അകത്താക്കുന്ന തെരുവ്നായ കുട്ടികൾ.തിരുനക്കരയിൽ നിന്നുള്ള കാഴ്ച
മലപ്പുറത്ത് ഇന്നലെ പെയ്ത ശക്തമായ വേനൽ മഴയിൽ കുഞ്ഞിനെ തട്ടത്തിനുള്ളിലാക്കി മാറോട് ചേർത്ത് പിടിച്ച് റോഡ് മുറിച്ച് കിടക്കുന്ന സ്ര്തീ
സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.ആർ.രഘുനാഥൻ ഉപഹാരം കൊടുക്കുന്നതിനിടയിൽ കാല് തട്ടി വീഴാൻ പോയപ്പപ്പോൾ
കടുത്ത വേനലിന് ശമനമായി നഗരത്തിൽ പെയ്ത മഴയെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ വെള്ളക്കെട്ടിൽ കടലാസ് തോണിയുണ്ടാക്കി ഒഴുക്കിവിടുന്ന ആശാ വർക്കർ.യറ്റിന് മുന്നിലുണ്ടായ വെള്ളക്കെട്ടിൽ കടലാസ് തോണിയുണ്ടാക്കി ഒഴുക്കിവിടുന്ന ആശാ വർക്കർ. ഓണറേറിയം വർധിപ്പിക്കുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് അസോസിയേഷന്റെ അനിശ്ചിതകാല രാപ്പകൽ സമരം 36 ദിവസം പിന്നിട്ടു.
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ശേഷം ടീം ബസിലിരുന്ന് ട്രോഫി ഉയർത്തി കാണിക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ മകൻ സ്റ്റീവ് സച്ചിൻ
രഞ്ജി ട്രോഫി ഫൈനലിൽ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ നിന്ന്.
ഉൾവലിഞ്ഞ്... കടുത്ത വേനൽ വറ്റിവരണ്ട് പമ്പനദി, കഴിഞ്ഞ മീനമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോഴുള്ള കാഴ്ച, ഇന്ന് ലോക ജലദിനം.
തൃശൂർ കോവിലകത്തുംപാടം ജവഹർലാൽ കൺവൻഷൻ സെൻ്ററിൽ "വിജ്ഞാന കേരളം വിജ്ഞാന തൃശൂർ "സംഘടിപ്പിച്ച ജില്ലയിലെ ജനപ്രതിനിധികൾ പങ്കെടുത്ത മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.രാജനും വിജ്ഞാന കേരളം ഉപദേഷ്ടാവ് തോമസ് ഐസക്കും സൗഹൃദം പങ്കിടുന്നു
പീച്ചി ആനക്കുഴിയിൽ ജലഷാമം രൂക്ഷമായതിനെ തുടർന്ന് കാട്ടിൽ നിന്നും വരുന്ന നീരുറവയിൽ നിന്ന് വെള്ളം കോരിയെടുക്കുന്ന സ്ത്രീ പഞ്ചായത്തിൻ്റെ കുടിവെള്ള സംവിധാനം തകരാറിലായതിനെ തുടർന്ന് പ്രകൃതിദത്ത കുളത്തിൽ നിന്നും ഹോസ് വഴിയും വെള്ളം ശേഖരിക്കാറുണ്ടിവർ
തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള വെജിറ്റബിൾസ് ആൻ്റ് ഫ്രൂട്ട് കാർവിംഗ് പരിശീലനത്തിൽ നിന്ന്
തെങ്ങ് കയറ്റത്തിനിടെ ഇക്കഴിഞ്ഞ മാർച്ച് ഒന്നാം തിയതി 21 അടി പൊക്കമുള്ള തെങ്ങിൽ നിന്നും വീണ് അത്ഭുതകരമായി രക്ഷപ്പെട്ട തെങ്ങ് കയറ്റ തൊഴിലാളി പീച്ചി കണ്ണാറ സ്വദേശിനി മിനി തുടർ ചികിത്സക്കായ് ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി ഡോക്റെ കണ്ടശേഷം ഭർത്താവ് തെങ്ങ് കയറ്റ തൊഴിലാളി കൂടിയായ ജോസിനൊപ്പം വേനൽ ചൂടിൻ്റെ കാഠിന്യത്താൽ കരിക്ക് കുടിക്കുന്നു
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ സംഘടിച്ച ചടങ്ങിൽ പങ്കെടുക്കുന്ന മഹാമണ്ഡലേശ്വറായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതി
കേരളത്തിൽ നിന്നുള്ള ആദ്യ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമികൾക്ക് തൃശൂർ തെക്കേമഠത്തിൽ നൽകിയ സ്വീകരണത്തിൽ സ്വാമിയെ പൂർണ്ണ കുംഭം നൽകി സ്വീകരിക്കുന്നു
കേരളത്തിൽ നിന്നുള്ള ആദ്യ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമികൾക്ക് തൃശൂർ തെക്കേമഠത്തിൽ നൽകിയ സ്വീകരണത്തിൽ സ്വാമിയെ സ്വീകരിച്ച് ആനയിക്കുന്നു
TRENDING THIS WEEK