EDITOR'S CHOICE
 
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ അംബേകർ സ്റ്റേഡിയത്തിലെ കടകൾ പൊളിച്ചു നീക്കുമ്പോൾ അവിടെ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു മടങ്ങുന്നയാൾ
 
എറണാകുളം ചിറ്റൂർ റോഡിലെ നടപ്പാതയിൽ അപകടകരമായ രീതിയിൽ കിടക്കുന്ന കേബിൾ ലൈനുകൾ. ഇത്തരത്തിൽ കിടക്കുന്ന കേബിളുകളിൽ കുരുങ്ങിയുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കൂടിയിട്ടും കൃത്യമായ നടപടി എടുക്കുന്നതിൽ അധികൃതർ വീഴ്ച കാട്ടുകയാണ്
 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മൽസ്യ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സി.ഐ. ടി. യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ. മെഴ്‌സികുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യുന്നു
 
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിക്കുന്നു. ഉപരാഷ്ട്രപതി ഭാര്യ ഡോ. സുധേഷ് ധൻകർ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫീസർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം
 
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഭാര്യ ഡോ. സുധേഷ് ധൻകർ സമീപം
 
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ.എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ സമീപം
 
സന്നിധാനത്തെത്തിയ പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ പതിനെട്ടാം പടികയറിവരുന്നു.
 
ശബരിമല താഴെ തിരുമുറ്റത്ത് ഇന്നലെ  അനുഭവപ്പെട്ട ഭക്തജനത്തിരക്ക്.
 
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഡിജിപി ഡോ.ഷെയ്ക് ധർവേഷ് സാഹെബ് പരേഡ് പരിശോധിച്ച് അഭിസംബോധന ചെയ്യുന്നു
 
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
 
മലപ്പുറം ടൌൺ ഹാളിൽ നടന്ന മലപ്പുറം ജില്ലാ അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയ ടീം
 
ശബരിമല വലിയനടപന്തലിൽ ഇന്നലെ രാത്രി ദർശനത്തിനായി കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ നീണ്ടനിര.
 
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്കുതാഴെ ആൽമരച്ചുവട്ടിൽ ദർശനത്തിന് കാത്തുനിൽക്കുന്നവർ.
 
തിരുവാതിര രാവിൽ... തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന തിരുവാതിരയിൽ നിന്ന്.
 
തൃശൂർ കെ.ടി മുഹമ്മദ്‌ റീജിനൽ തിയേറ്ററിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് സംഘടിപ്പിച്ച കർണാടക സംഗീതജ്ഞൻ നെയ്വേലി ആർ.ശാന്തനഗോപാലൻ നേതൃത്വം നൽകിയ സ്വരസംഗമം എന്ന സംഗീതനിശ
 
തിരുവാഭരണ ഘോഷയാത്ര കുളനട ദേവീക്ഷേത്രത്തിലെത്തിയപ്പോൾ.
 
പറന്നിറങ്ങിയ 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ താഴെയിറങ്ങവെ നിയന്ത്രണം വിട്ട് നിലത്ത് വീഴുന്നയാൾ
 
പറന്നിറങ്ങി 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ ജീപ്പിൽ ഘടിപ്പിച്ച കയർപൊട്ടി ദിശമാറിയ പാരച്ചൂട്ട് റൈഡിന് കയറിയ വിദ്യാർത്ഥിയുമായി സമീപത്തെ മരത്തിൽ പതിച്ചപ്പോൾ.
 
കണ്ണൊന്ന് തെറ്റിയാൽ...മെയിൻ റോഡിലേക്ക് കട്ട് ചെയ്ത് കയറിവന്ന കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടപ്പോൾ.കോട്ടയം കളക്ട്രേറ്റ് പടിക്കൽ കെ.കെ റോഡിലെ കാഴ്ച
 
സിസ്റ്റേഴ്സ് കിക്ക്.... തൊടുപുഴ ന്യൂമാൻ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളായ വിദ്യാർത്ഥികൾ ഫോട്ടോ: ബാബു സൂര്യ
 
കോട്ടയം ബേക്കർ ഹിൽസിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കിടയിലെ പുല്ല് മെഷീൻ ഉപയോഗിച്ച് വെട്ടുന്ന തൊഴിലാളി
 
ഇൻ വൈൽഡ് ടൗൺ... അകവും പുറവും കാടുകയറി കിടക്കുന്ന നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം തീറ്റ തേടിയിരിക്കുന്ന കീരികൾ.
 
തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പാറമക്കാവിന്റെ വെടിക്കെട്ട് ശാലയ്ക്ക് സമീപം കരിയില കൂട്ടത്തിൽ തീ പിടിച്ചപ്പോൾ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുന്നു.
 
മിഴിവോടെ...കോട്ടയം ബേക്കർ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് സമ്മാനിക്കാനെത്തിയ ശശി തരൂർ എം.പി വേദിയിലിരുന്ന് കണ്ണിൽ മരുന്നുതുള്ളി ഒഴിക്കുന്നു.മുൻ മന്ത്രി കെ .സി ജോസഫ് സമീപം
 
പൊങ്കലിൻ്റെ ഭാഗമായി മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ട് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ഉപഹാരം നൽക്കുന്ന സംഘാടകർ
 
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഒഡീസിയ എഫ് സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ക്വാമി പെപ്ര ഗോൾ നടന്നു.
 
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ്.നടക്കുന്ന സീനിയർ നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫോയിൽ ടീം ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്രയുടെ ദുർഗേഷും ഹരിയാനയുടെ ദേവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. മത്സരത്തിൽ വിജയിച്ച ദേവിന്റെ ആഹ്ലാദപ്രകടനം ഫോട്ടോ : ശരത് ചന്ദ്രൻ
 
മലപ്പുറത്ത് വച്ച് നടന്ന 6 മത് മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറണിൽ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലാ ടീം.
 
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
 
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കാസർകോട്  തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
 
ഭാരതപ്പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം പൊതു ദർശനത്തിനായ് ചെറുത്തുരുത്തിയിലെ വീട്ടിൽ വച്ചപ്പോൾ ദുഃഖാർദ്രരായ കുടുംബാഗങ്ങൾ
 
പൊങ്കലിൻ്റെ ഭാഗമായി മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിൽ നിന്ന്
 
പൊങ്കലിൻ്റെ ഭാഗമായി കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടവീര്യത്തിൻ്റെ വേദിയായ് മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിൽ നിന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജെല്ലിക്കെട്ടിൽ അഞ്ഞൂറോളം കാളകളെ പങ്കെടുപ്പിച്ചു
 
പൊങ്കലിൻ്റെ ഭാഗമായി കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടവീര്യത്തിൻ്റെ വേദിയായ് മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിൽ നിന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജെല്ലിക്കെട്ടിൽ അഞ്ഞൂറോളം കാളകളെ പങ്കെടുപ്പിച്ചു
 
അയ്യപ്പ തിന്തകത്തോം...എരുമേലിയിൽ പേട്ട തുള്ളി വലിയമ്പലത്തിലേക്ക് പോകുന്ന അയ്യപ്പഭക്തർ
 
ശക്തൻ കാത്തിരിപ്പിലാണ്...മാസങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാൻ പ്രതിമയുടെ സ്ഥാനത്ത് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചിട്ട് നാളുകൾ ഏറെയായി . ഔദ്യോഗികമായ അനാച്ഛാദനം കഴിയാത്തത് മൂലം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പൊടി പിടിച്ചു നിൽക്കുകയാണ് പ്രതിമ
 
സിസ്റ്റേഴ്സ് കിക്ക്.... തൊടുപുഴ ന്യൂമാൻ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളായ വിദ്യാർത്ഥികൾ ഫോട്ടോ: ബാബു സൂര്യ
 
പീച്ചി ഡാമിൻ്റെ റിസർവോയറിൽ മുങ്ങിത്താഴ്ന്ന് മരിച്ച ഒരേ സ്കൂളിൽ പഠിക്കുന്ന കൂട്ടുക്കാരികളായ  അലീനയുടെ മൃതദേഹം  സംസ്കരിച്ച തൃശൂർ പട്ടിക്കാട് സെൻ്റ്. സേവ്യഴ്സ് പള്ളിയിലെ സെമിത്തേരിയിൽ ഇന്നലെ  ആൻഗ്രേസിൻ്റെ മൃതദേഹവും തൊട്ടടുത്ത്  സംസ്കരിച്ചപ്പോൾ
  TRENDING THIS WEEK
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില്‍ ദീപം തെളിക്കുന്ന ഭക്തർ
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
ശബരിമല ഹരിവരാസനം പുരസ്കാരം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു.
വടക്കുന്നാഥനിലെ ആതിരോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച തിരുവാതിരക്കളി.
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
പീച്ചി ഡാമിലെ തെക്കേക്കുളം റിസർവോയറിലെ വെള്ളത്തിൽ വീണ നാല് കുട്ടികളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോൾ, അത്യാഹിത വിഭാഗത്തിന് പുറത്ത് വിലപിക്കുന്ന ബന്ധുക്കൾ
അമ്മത്തോളിൽ തണലൊരുക്കി... നട്ടുച്ച നേരം കത്തുന്നവെയിലിൽ അമ്മയ്ക്കൊപ്പം കോട്ടയം നഗരത്തിലെത്തിയ കുഞ്ഞിനെ ചൂട് ഏൽക്കാതിരിക്കാൻ സാരിതുമ്പുകൊണ്ട് പൊതിഞ്ഞപ്പോൾ
മിഴിവോടെ...കോട്ടയം ബേക്കർ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പാലാ കെ.എം മാത്യു ബാലസാഹിത്യ അവാർഡ് സമ്മാനിക്കാനെത്തിയ ശശി തരൂർ എം.പി വേദിയിലിരുന്ന് കണ്ണിൽ മരുന്നുതുള്ളി ഒഴിക്കുന്നു.മുൻ മന്ത്രി കെ .സി ജോസഫ് സമീപം
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കേരളകൗമുദി കോട്ടയം യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷം ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് എന്നിവർ സമീപം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com