EDITOR'S CHOICE
 
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പ്രതിരോധിക്കാൻ എസ്.എഫ്.ഐ പാലക്കാട് ജില്ലാ വിദ്യാർഥിനി സബ്കമ്മിറ്റി കെ.എസ്.ആർ.ടി.സി .ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സെൽഫ് ഡിഫൻസ് ക്ലാസിൽ നിന്ന്
 
ദശമി ഫിനാൻസ് പുതുതായി ആരംഭിക്കുന്ന ബ്രാഞ്ചുകളുടെ പ്രഖ്യാപന ചടങ്ങിൽ ബ്രാൻഡ് അംബാസിഡർ നടി ഭാവന സംസാരിക്കുന്നു. മാനേജിങ് ഡയറക്ടർ അനിത ഫ്രാൻസിസ്, ചെയർമാൻ ശ്യാംകുമാർ എന്നിവർ സമീപം
 
എറണാകുളം നോർത്തിൽ ഓണത്തിനായി ഒരുങ്ങിയ പൂക്കടയിൽ നിന്നുള്ള കാഴ്ച
 
വൈക്കം ആശ്രമം സ്കൂൾ മൈതാനിയിൽ നടന്ന എസ്.എൻ.ഡി.പി യോഗം വൈക്കം - തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറിയായി മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ കിരീടം അണിയിച്ച് പടവാൾ നൽകി വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് സ്വീകരിക്കുന്നു.തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി പ്രകാശൻ സമീപം
 
സൈക്ലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കേരള സൈക്ലിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അസ്മിത ഖേലോ ഇന്ത്യ വനിത സൈക്ലിങ്ങ് സിറ്റി ലീഗിന്റെ സമാപന ചടങ്ങിലെത്തിയ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീന്ദര്‍ പാല്‍ സിങ്ങിനും കായികതാരങ്ങൾക്കുമൊപ്പം സൈക്കിൾ ചവിട്ടുന്നു
 
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുന്നു
 
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുന്നു
 
വൈക്കം ആശ്രമം സ്കൂൾ മൈതാനിയിൽ നടന്ന എസ്.എൻ.ഡി.പി യോഗം വൈക്കം - തലയോലപ്പറമ്പ് യൂണിയനുകളുടെ നേതൃത്വ സംഗമത്തിൽ പങ്കെടുക്കാനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു. വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ് സമീപം
 
വിനായക ചതുർത്ഥിയോടനുബന്ധിച്ച് മള്ളി​യൂർ ഗണപതി
 
മള്ളിയൂർ വിനായക ചതുർത്ഥി നാലാം തിരുവുത്സവത്തോടനുബന്ധിച്ച് ഗണേശമണ്ഡപത്തിൽ ശോഭന ഭരതനാട്യം അവതരിപ്പിക്കുന്നു
 
എറണാകുളം പനമ്പിള്ളി നഗറിൽ ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ സംവിധായകൻ പ്രിയദർ‌ശൻ അഭിനേതാക്കളായ അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവർക്കൊപ്പം.
 
തുഴനീട്ടി തുടക്കം... ത്രീ കേരള നേവൽ യൂണിറ്റ് എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ അഷ്ടമുടി കായലിൽ നടത്തിയ പര്യവേക്ഷണ യാത്ര
 
ആശ്രാമം മൈതാനത്ത് ആരംഭിച്ച വണ്ടർ ഫാൾസിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം അമലപോൾ ഉദ്ഘാടനം ചെയ്യുന്നു
 
അന്താരാഷ്ട്ര ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ഉദ്‌ഘാടന ചടങ്ങിനെത്തിയ നടിയും ജൂറി അംഗവുമായ രാജശ്രീ ദേശ്പാണ്ഡെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യരുമായി സെല്ഫിയെടുക്കുന്നു
 
പഞ്ഞ കർക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. മണ്ണിൽ പൊന്നു വിളിയിക്കുന്ന കർഷകരെ ഓർമ്മപ്പെടുത്തി ഒരു കർഷക ദിനംകൂടി. ആലപ്പുഴ കൈനകരി കാട്കയ്യാർ പാടശേഖരത്തിൽ ഞാറു നടുന്ന കർഷക
 
ഗജപൂജ... ചിങ്ങപ്പുലരിയിൽ തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഗജപൂജ.
 
കാഴ്ചയുടെ ജലയാത്ര... ജലഗതാഗത വകുപ്പിന്റെ എറണാകുളം, പെരുമ്പളം, പാണാവള്ളി ബോട്ട് സർവീസ് അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
 
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ തമിഴ്നാട് രാമേശ്വരത്തെ പാമ്പൻ പാലത്തിന്റെ കാഴ്ച.
 
തോരും വരെ... കഴിഞ്ഞദിവസം പുലർച്ചെ മഴ പെയ്തപ്പോൾ നനയാതെ നാഗമ്പടം പാലത്തിനു സമീപം ബസ്റ്റോപ്പിൽ കയറി നിൽക്കുന്ന ഇരുചക്ര യാത്രക്കാർ.
 
ഒത്തുപിടിച്ചാൽ... ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ. കോട്ടയം വൈക്കം റോഡിൽ പ്രാവട്ടത്ത് നിന്നുള്ള കാഴ്ച.
 
പച്ചപ്പണിഞ്ഞ കുട്ടനാടൻ പാടങ്ങളും ഗ്രാമീണ ഭംഗിയും ആസ്വദിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. ചാറ്റൽ മഴയത്ത് ആലപ്പുഴ കൈനകരിയിൽ പാടശേഖരത്തിൽ നിന്ന് ചിത്രം പകർത്തുന്നവർ
 
തെങ്ങോലകളുടെ അറ്റത്ത് തൂങ്ങിയാടുന്ന കുരുവിക്കൂടുകൾ മനം കുളിർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം.ർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം
 
പാടശേഖരത്തിൽ ഞാറ് നടുന്ന ബംഗാളിൽ നിന്നെത്തിയ കർഷക തൊഴിലാളികൾ.
 
വികസനത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. എന്നാലും പാലങ്ങൾ ഇല്ലാത്ത ചെറുതുരുത്തുകൾ ഇപ്പോഴും കൊച്ചിയിലുണ്ട്. താന്തോണി തുരുത്തിൽ നിന്ന് യാത്രക്കാരുമായി ഹൈക്കോർട്ട് ജെട്ടിയിലേക്ക് പോകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട്.
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മത്സരത്തിൽ നിന്ന്
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഔട്ട് ആയപ്പോൾ ആലപ്പി റിപ്പിൾസ് താരങ്ങളുടെ ആഹ്ലാദം
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ 4 വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളർ മുഹമ്മദ് ആഷിക്കിനെ അഭിനന്ദിക്കുന്ന വൈസ് ക്യാപ്റ്റൻ സഞ്ചു സാംസൺ. ക്യാപ്റ്റൻ സാലി സാംസൺ സമീപം.
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളർ മുഹമ്മദ് ആഷിക്കിന്റെ ആഹ്ളാദം. ക്യാപ്റ്റൻ സാലി സാംസൺ സമീപം
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഔട്ട് ആയപ്പോൾ
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിന്റെ അക്ഷയ് ചന്ദ്രന്റെ പന്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റൻ സാലി സാംസൺ ബൗൾഡ് ആകുന്നു
 
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
 
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
 
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സി.അച്ചുതമേനോൻ സ്മൃതി ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിസ്ഥിതി പ്രവർത്തകൻ വി.എസ് വിജയനുമായി സൗഹൃദം പങ്കിടുന്നു
 
ശ്രീകേരളവർമ്മ കോളേജിൽ പൂർവ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം "നിറവ് 2025ൽ " മാവേലി വേഷം ധരിച്ച കാഴ്ച്ച പരിമിതിയുള്ള സഹപാഠി കെ.വിനോദ് മാവേലി വേഷം ധരിച്ചതറിഞ്ഞ് തൊട്ടു സൗഹൃദം പുതുക്കുന്ന കുട്ടുക്കാർ
 
ശ്രീകേരളവർമ്മ കോളേജിൽ പൂർവ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം "നിറവ് 2025ൽ " മാവേലി വേഷം ധരിച്ച കാഴ്ച്ച പരിമിതിയുള്ള സഹപാഠി കെ.വിനോദ് മാവേലി വേഷം ധരിച്ചതറിഞ്ഞ് തൊട്ടു സൗഹൃദം പുതുക്കുന്ന കുടുക്കാർ
 
തൃശൂർ നാമോ ഭവനിൽ സംഘടിപ്പിച്ച ബി ജെ പി സംഘടനാ ശില്പശാല കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, പാർട്ടി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
 
തൃശൂർ കാസിനോ ആഡിറ്റോറിയത്തിൽ പൽപ്പു ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വേദിയിൽ ഇരുന്ന് തൻ്റെ മൊബൈൽ നോക്കി കണ്ട് ചിരിക്കുന്നു വാർത്ത സമ്മേളനത്തിലും രാഹൂൽ മാങ്കുട്ടത്തിൽ എം.എൽ.എ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞിരുന്നു
 
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ പടിഞ്ഞാറെ കോട്ടയിൽ തൊട്ടിൽകെട്ടിയാട്ടി പ്രതിഷേധിക്കുന്നതിൻ്റെ ഉദ്ഘാടനം സംഘടന സംസ്ഥാന പ്രസിഡൻ്റ് നവ്യഹരിദാസ് നിർവഹിക്കുന്നു
 
പരിമിതിക്കപ്പുറം ഈ കാഴ്ച... തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ ബാച്ലർ ഒഫ് ഫൈൻ ആർട്സ് രണ്ടാം വർഷ വിദ്യാർത്ഥി അനു അജിത്ത് ക്യാമറയിൽ ചിത്രം പകർത്തുന്നു. അണുബാധയെ തുടർന്ന് ചെറുപ്പത്തിലെ വലുത് കൈ നഷ്ടപ്പെട്ടതാണ്.
 
ഓണത്തിൻ്റെ വരവറിയിച്ച് തൃശൂർ സാഹിത്യ അക്കാഡമി അങ്കണത്തിൽ പൂവിട്ട തുമ്പപ്പൂക്കളുടെ സൗരഭ്യം നോക്കി ആസ്വദിക്കുന്ന കവിയും സാഹിത്യ അക്കാഡമി പ്രസിഡൻ്റുമായ കെ.സച്ചിദാനന്ദൻ
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ.സി.എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തുന്ന നടൻ മോഹൻ ലാൽ.
എറണാകുളം കളമശേരിയിൽ അദാനി ലൊജിസ്റ്റിക്സ് പാർക്ക് നിർമ്മാണ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനം നടൻ മോഹൻ ലാൽ നിർവഹിക്കുന്നു .ടീം ക്യാപ്റ്റന്മാർ ,കെ .സി .എ ഭാരവാഹികൾ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടൻ മോഹൻ ലാൽ ടീം ക്യാപ്റ്റൻ മാരെ പരിചയപ്പെടുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന നടൻ മോഹൻ ലാൽ .കെ .സി .എ പ്രസിഡന്റ് ജയേഷ് ജോർജ് ,കെ .സി .എ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഗ്രൗണ്ടിലവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം
വികസിത ചർച്ച...ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംഭാഷണം നടത്തുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ലോക് സഭ എം.പി അപരാജിത സാരംഗി, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com