EDITOR'S CHOICE
 
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ ഇ.എസ് ബിജിമോളുടെ നേതൃത്വത്തിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധം.
 
ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ കലാകായിക മേളയിൽ അടൂർ ദീപ്തി സ്പെഷ്യൽ സ്കൂളിലെ സന ഫാത്തിമ അവതരിപ്പിച്ച നൃത്തം
 
ഗ്രീ​ൻ​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​സൊ​സൈ​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​ശ​ക്ത​ൻ​ ​ന​ഗ​റി​ൽ​ ​ആ​രം​ഭി​ച്ച​ ​ഫ്‌​ള​വ​ർ​ ​ഷോ​ ഉദ്ഘാടന ശേഷം മന്ത്രി ഡോ. ആർ.ബിന്ദു പ്രദർശന നഗരി സന്ദർശിക്കുന്നു
 
കൊല്ലം താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിര മത്സരത്തിൽ നിന്ന്.
 
മുണ്ടയ്ക്കൽ അമൃതുകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദീപക്കാഴ്ച കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ് രാധാകൃഷ്ണനും റിട്ട ഹൈക്കോടതി ജഡ്ജും റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് പി.സോമരാജനും ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി വൈ.പി.സൈജു തുടങ്ങിയവർ സമീപം.
 
അമ്പലപ്പുഴ സംഘം പേട്ട തുള്ളൽ എരുമേലി പേട്ട  ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ   സംഘം പേട്ട തുള്ളി  നൈനാർ  മസ്ജിദിൽ കയറി വലിയമ്പലത്തിലേക്ക് നീങ്ങുന്നു
 
അമ്പലപ്പുഴ സംഘം പേട്ട തുള്ളൽ എരുമേലി പേട്ട  ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ   സംഘം പേട്ട തുള്ളി  നൈനാർ  മസ്ജിദിൽ കയറി വലിയമ്പലത്തിലേക്ക് നീങ്ങുന്നു
 
ജൂനിയർ ആൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ നിന്ന്
 
തിരുവാഭരണ ഘോഷയാത്ര കുളനട ദേവീക്ഷേത്രത്തിലെത്തിയപ്പോൾ.
 
തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ അനുഗമിക്കുന്നവർക്കൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന കൊച്ചുമാളികപ്പുറം.
 
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
 
ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളത്തിൽ എ ഗ്രേഡ്‌ നേടിയ പാലക്കാട് കാണിക്കമാത കോൺവെന്റ് ഇ.എം.ജി.എച്ച്.എസ്.എസ് ടീമിന്റെ ആഹ്ളാദ പ്രകടനം
 
ഹൈസ്ക്കൂൾ വിഭാഗം പളിയ നൃത്തമത്സരത്തിനെത്തിയ കോട്ടയം കൊമ്പുകുത്തി ഗവ ട്രൈബൽ ഹൈസക്കൂളിലെ കുട്ടികൾക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും
 
എച്ച്.എസ്.എസ് വിഭാഗം കൊൽക്കളിക്കിടെ തൃശ്ശൂർ എരുമപ്പെട്ടി എച്ച്. എസ്.എസിലെ ടീം അംഗത്തിലൊരാൾ നിലത്തേക്ക് വീണപ്പോൾ
 
എച്ച്.എസ്.എസ് വിഭാഗം കൊൽകളിയിൽ എ ഗ്രേയ്‌ഡ്‌ നേടിയ പാലക്കാട് ലക്കടി എസ്.എസ്.ഒ.എച്ച്.എസിലെ വിദ്യാർത്ഥിൾ
 
കേരള സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ തൃശൂർ ജില്ലാ ടീം അംഗങ്ങൾ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും സ്വർണ കപ്പ് ഏറ്റുവാങ്ങിയ ശേഷം വേദിക്ക് പുറത്ത് മന്ത്രി കെ.രാജനൊപ്പം ആഹ്ലാദം പ്രകടനം നടത്തിയപ്പോൾ
 
മത്സരവിശപ്പിൽ.....പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ലയൺസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേളയിൽ ഉച്ചഭക്ഷണം മാറ്റിവച്ച് ചിത്രം വരയ്ക്കുന്ന കോട്ടയം സാൻജോസ് വിദ്യാലയത്തിലെ ശില്പാ ഫ്രാൻസിസ് , അദ്ധ്യാപിക സിസ്റ്റർ സേവി സമീപം
 
ദേ ലീല കൃഷ്ണൻ. ..തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച കലാമണ്ഡലം ഗോപി ആശാന്റെ മനോരഥം പുസ്തകം പ്രകാശനത്തിന് എത്തിയ കവി ആലക്കോട് ലീലകൃഷ്ണനെ ഗോപിആശാന് കാണിച്ചു കൊടുക്കുന്ന വി എം സുനിൽകുമാർ. കെ.രാജൻ സമീപം .
 
സാരമില്ല മണികണ്ഠാ... നീളം കൂടിയ കൊമ്പുകൾ മുറിച്ച് ക്രമപ്പെടുത്തിയതിനുശേഷം തന്റെ കൊമ്പ് മുറിച്ചുമാറ്റിയ ഭാഗം തുമ്പികൈകൊണ്ട് സ്പ‌ർശിച്ചുനോക്കുന്ന ഓമല്ലൂർ മണികണ്ഠനെ ആശ്വസിപ്പിക്കുന്ന പാപ്പാൻ വിജേഷ്.
 
കണ്ണൂര്‍ കാക്കയങ്ങാട് കെണിയില്‍ കുടുങ്ങിയ പുലി.
 
ഹരിതമീ കുമിളകൾ----പന്തളം നഗരസഭയിലെ ഹരിത കർമ്മ സേനാംഗം ബിന്ദു പ്ളാസ്റ്റിക്ക് കവറുകൾ വേർതിരിക്കുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ വാട്ടർബബിൾ കളിപ്പാട്ടത്തിൽ നിന്ന് കുമിളകൾ ഊതിവിടുന്നു.
 
ചാക്കിൻ കൊട്ടാരം പലചരക്ക് വ്യാപാര കടകളിലെ ഉപയോഗ ശൂന്യമായ പഴയ ചാക്കുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്നയാൾ . ചാക്കുകളിലെ കേടുപാടുകൾ ചരട് കൊണ്ട് തുന്നി തീർക്കുന്നു. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
 
ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി സംസാരിക്കുന്നു .പ്രസിഡന്റ് ഡോ.എം.ശശികുമാർ,അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി എന്നിവർ സമീപം
 
മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന കാർണിവലിലെ ഡ്രാഗൺ റൈഡിൽ കയറി ആവേശഭരിതരായവർ.
 
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ്.നടക്കുന്ന സീനിയർ നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫോയിൽ ടീം ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്രയുടെ ദുർഗേഷും ഹരിയാനയുടെ ദേവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. മത്സരത്തിൽ വിജയിച്ച ദേവിന്റെ ആഹ്ലാദപ്രകടനം ഫോട്ടോ : ശരത് ചന്ദ്രൻ
 
മലപ്പുറത്ത് വച്ച് നടന്ന 6 മത് മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറണിൽ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലാ ടീം.
 
കൂർക്കഞ്ചേരി പുതിയ റോഡിലെ പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി കൗൺസിൽ യോഗത്തിൽ ഗ്ലാസ് മാസ്കും ഓവർകോട്ടും ധരിച്ച് എത്തി പ്രതിഷേധിച്ചപ്പോൾ
 
കേരള കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കാസർകോട് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കാസർകോട്  തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ വെസ്റ്റ് ബംഗാളും കേരളവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും.
 
പൊക്കി മലർത്തി...സി.എം.എസ് കോളേജിൽ നടന്ന എം.ജി സർവകലാശാല ഗുസ്തി മത്സരത്തിൽ ആൺകുട്ടികളുടെ 86 കിലോ വിഭാഗത്തിൽ സെന്റ് ജോസഫ് കോളേജ് മൂലമറ്റത്തെ പൃഥ്വിരാജ് പി. യെ മലർത്തിയടിക്കുന്ന അൽ അമീൻ കോളേജിലെ ഷാഹുൽ ഹമീദ് (ചുവപ്പ്). ഷാഹുൽ ഹമീദ് വിജയിച്ചു.
 
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി കരുവന്നൂർ സെൻ്റ്.മേരീസ് പള്ളിയിൽ എകെസിസി ഒരുക്കിയ 75 അടി ഉയർ മുള്ള നക്ഷത്രം. 25 ദിവസം എടുത്താണ് ഈ നക്ഷത്രം ഒരുക്കിയത്
 
തീരാ ദുഃഖം ...പ്രശസ്ത ഗായകൻ പി.ജയചന്ദ്രന്റെ മൃതദേഹം തൃശൂർ പൂക്കുന്നത്തെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്നാൾ .
 
ഇനി പൂക്കാലം... ഗ്രീൻ ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ശക്തൻ നഗറിൽ ആരംഭിച്ച ഫ്‌ളവർ ഷോയിൽ നിന്ന്
 
എരുമേലി ചന്ദനക്കുട ഘോഷയാത്ര നൈനാർ മസ്ജിദിൽ നിന്ന് ആരംഭിച്ചപ്പോൾ
 
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം ജന്മ നാടായ ഇരിങ്ങാലക്കുടയിലെ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കുന്ന അനുജൻ കൃഷ്ണകുമാർ ഉറ്റവരോട് യാത്ര പറയുന്നു
 
ഗാർഡ് ഓഫ് ഓണർ... അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹത്തിൽ തൃശൂരിലെ വീട്ടിൽ വച്ച് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
 
ജന്മനാടിൻ്റെ പ്രണാമം... അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം ജന്മ നാടായ ഇരിങ്ങാലക്കുടയിലെ ജയചന്ദ്രൻ പഠിച്ച നാഷണൽ സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയ ജനക്കൂട്ടം.
 
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം പൊതുദർശനത്തിനായ് തൃശൂർ റീജണൽ തിയറ്ററിൽ വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ബാലചന്ദ്രമേനോൻ
 
അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം സംഗീത നാടക അക്കാഡമി റീജണൽ തീയറ്ററിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന സിബി മലയിൽ
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com