നിരനിരയായ്... 11 കെ.വി വൈദ്യുത ലൈനിൽ നിരനിരയായി വന്നിരിക്കുന്ന പ്രാവുകൾ. എറണാകുളം കാലടിയിൽ നിന്നുള്ള കാഴ്ച.
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്കൂൾ അങ്കണത്തിലെ ഗുരു മന്ദിരത്തിൽ പുഷ്പാർച്ചന നടത്തുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ തുടങ്ങിയവർ സമീപം.
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
നികുതി ദായകരോട് തൃശൂർ കോർപറേഷൻ അനീതി കാണിക്കുന്നു വെന്ന് ആരോപ്പിച്ച് മേയർ എം.കെ വർഗീസ് മുൻപാകെ ഡെപ്യൂട്ടി മേയർ എം.എൽ റോസി ബജറ്റ് അവതരിപ്പിക്കുമ്പോൾ ബജറ്റ് കീറി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ
ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ് തുടങ്ങിയവർ സമീപം.
പാലക്കാട് നഗരസഭയിലെ 2024 - 2025 ലെ പുതുക്കിയ ബജറ്റും 2025 .26-ലെ ബജറ്റ് എസ്റ്റിമേറ്റും ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് അവതരിപ്പിക്കുന്നു.
ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാട മുറിക്കുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, ട്രഷറർ കെ.ബാലചന്ദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി കൺസ്ട്രക്ഷൻ കമ്മിറ്റി അംഗം എസ്.കെ.യശോധരൻ, സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുഭാഷ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ തുടങ്ങിയവർ സമീപം.