EDITOR'S CHOICE
 
എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന ഇല്ലംനിറ
 
എറണാകുളം ശിവക്ഷേത്രത്തിൽ നടന്ന ഇല്ലംനിറ
 
എറണാകുളം വല്ലാർപാടത്ത് നിന്നുള്ള കായൽ കാഴ്ച
 
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിനായി പുത്തരിക്കണ്ഠത്ത് നട്ടുവിളയിച്ച കതിർകറ്റകൾ മേയർ ആര്യ രാജേന്ദ്രനിൽനിന്നും ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ തുളസി ഭാസ്കരൻ , കരമന ജയൻ എന്നിവർ ഏറ്റുവാങ്ങിയ ശേഷം ക്ഷേത്രത്തിന് ഉള്ളിലേക്ക് കൊണ്ട് പോകുന്ന ജീവനക്കാരൻ
 
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിനായി പുത്തരിക്കണ്ഠത്ത് നട്ടുവിളയിച്ച കതിർകറ്റകൾ മേയർ ആര്യ രാജേന്ദ്രനിൽനിന്നും ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ തുളസി ഭാസ്കരൻ , കരമന ജയൻ എന്നിവർ ഏറ്റുവാങ്ങിയപ്പോൾ .ഡെപ്യുട്ടി മേയർ പി . കെ . രാജു , നഗരസഭ വികസനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ഷാജിത നാസർ,സി .എസ് സുജാദേവി,കൗൺസിലർ അംശു വാമദേവൻ തുടങ്ങിയവർ സമീപം
 
എറണാകുളം പി.ടി ഉഷ റോഡിൽ ഒഴിഞ്ഞ കണ്ടെയ്നറിന്റെ ചുവരിൽ പിന്നിലായുള്ള മരത്തിന്റെ പശ്ചാത്തലം ചിത്രം വരച്ചപ്പോൾ
 
ബി.എസ്.എൻ.എല്ലിൽ എഞ്ചിനീയറായി വിരമിച്ച പാപ്പച്ചനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെയുംകൊണ്ട് അന്വേഷണസംഘം കൊല്ലം പോലീസ് ക്ലബ്ബിൽ പത്രസമ്മേളനത്തിനെത്തിയപ്പോൾ
 
ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കൺവെൻഷൻ സിഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എം. വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
 
കാഴ്ചയുടെ വിസ്മയം...ഓണവിപണിയുടെ ഭാഗമായി എറണാകുളത്തപ്പൻ ഗ്രൈണ്ടിൽ ഒരുങ്ങുന്ന അമ്യൂസ് മെന്റ് പാർക്കിലെ റൈഡുകൾ
 
തിരുവിതാംകൂർ ദേവസ്വം ബോർ‌‌‌ഡും ആറന്മുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം )ത്തിൽ നിന്ന്.
 
തിരുവിതാംകൂർ ദേവസ്വം ബോർ‌‌‌ഡും ആറന്മുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം ) കവി പ്രഭാവർമ ഉദ്ഘാടനം ചെയ്യുന്നു.
 
പത്തനംതിട്ട ഇന്നലെ നടന്ന ആറന്മുള ഇടനാട് കരയുടെ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ ചലച്ചിത്രനടൻ സുധീർ കരമന.
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യം
 
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ നൽകുന്നതിനായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടിക്കാൻ ശ്രമിക്കുന്ന ജീവനക്കാരൻ. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച.
 
നഗരസഭയുടെ നേതൃത്വത്തിൽ അരംഭിച്ച വാക്സിനേഷന് വേണ്ടി പിടികൂടാൻ ശ്രമിക്കവെ സൈക്കിൽ യാത്രികനായ കുട്ടിയുടെ മറവിലൂടെ രക്ഷപെടുന്ന തെരുവുനായ. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
കാഴ്ചയുടെ വിസ്മയം...ഓണവിപണിയുടെ ഭാഗമായി എറണാകുളത്തപ്പൻ ഗ്രൈണ്ടിൽ ഒരുങ്ങുന്ന അമ്യൂസ് മെന്റ് പാർക്കിലെ റൈഡുകൾ ശരിയാക്കിന്ന തൊഴിലാളികൾ
 
തൃശൂർ ശക്തൻ സ്റ്റാൻഡിലെ കുഴികൾ
 
ശീലങ്ങൾ മാറിയതോടെ മലയാളിയുടെ തീൻമേശയിൽ പുതിയ വിഭവങ്ങൾ നിരന്നെങ്കിലും ഇന്നും മാറാതെയുള്ള ശീലമായി പത്രവായന നമുക്കൊപ്പമുണ്ട്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ഭക്ഷണശാലയുടെ   മുന്നിലിരുന്ന്   പത്രം   വായിക്കുന്ന   ആൾ.
 
മീൻ കഴിക്കുന്നതിന് വേണ്ടി കൊതിയോടെ മീൻകച്ചവടക്കാരിയെയും നോക്കിയിരിക്കുന്ന പൂച്ച.തിരുവനന്തപുരം ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.ഫോട്ടോ:അരവിന്ദ് ലെനിൻ
 
മീൻ കഴിക്കുന്നതിന് വേണ്ടി കൊതിയോടെ മീൻകച്ചവടക്കാരിയെയും നോക്കിയിരിക്കുന്ന  കാക്കയും  പൂച്ചയും.തിരുവനന്തപുരം ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.ഫോട്ടോ:അരവിന്ദ് ലെനിൻ
 
സൈക്കിളിൽ നായക്കുട്ടിയുമായി പോകുന്ന കുട്ടികൾ.തിരുവനന്തപുരം ചാന്നാങ്കരയിൽ നിന്നുള്ള ദൃശ്യം.
 
എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന റെഡ് റൺ ജില്ലാ മാരത്തൺ മത്സരം
 
ആവേശം ഉയരെ... കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലൂർദ്ദിയൻ ബാസ്ക്കറ്റ് ബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂൾ ടീമിനെതിരെ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീം താരത്തിന്റെ മുന്നേറ്റം. നിശ്ചിത സമയത്ത് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ മൗണ്ട് കാർമൽ വിജയിച്ചു (51-48)
 
കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ലൂർദിയൻ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീമും, ലൂർദ് പബ്ലിക് സ്കൂൾ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീം വിജയിച്ചു.
 
കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ലൂർദിയൻ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീമും, ലൂർദ് പബ്ലിക് സ്കൂൾ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീം വിജയിച്ചു.
 
പന്താട്ടം...കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ലൂർദിയൻ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ എസ്.എച്ച് കിളിമല സ്കൂൾ ടീമും, ലൂർദ് പബ്ലിക് സ്കൂൾ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ ലൂർദ് പബ്ലിക് സ്കൂൾ ടീം വിജയിച്ചു.
 
സംസ്ഥാന റോൾ ബാൾ മത്സരത്തിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണവും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയും നേടിയ കൊല്ലം ജില്ലാ ടീമംഗങ്ങൾ.
 
സുബ്രതോ ട്രോഫി ദേശീയതല ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പുറപ്പെടുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾ
 
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
 
ഇരിങ്ങാലക്കുട കുരുവന്നൂർ പുഴയിൽ ചാടി ആതഹത്യ ചെയ്യുന്നത് വർദ്ധിച്ചതിനെ തുടർന്ന് പുഴയുടെ കൈ വരിയിൽ ഇരുമ്പിൻ്റെ വേലി സ്ഥാപിച്ചപ്പോൾ
 
മണ്ണുത്തി -വടക്കഞ്ചേരി പാത മുടിക്കോടിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി പൊടി റോഡിലാകെ പടർന്നപ്പോൾ
 
മണ്ണുത്തി -വടക്കഞ്ചേരി പാത മുടിക്കോടിൽ അടിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനായി വഴിയരികിൽ ട്രാഫിക് വാർഡൻ്റെ രൂപത്തിലുള്ള ഡെമി സ്ഥാപിച്ചപ്പോൾ
 
വിപണിയിൽ ഇപ്പോൾ താരം റംബൂട്ടാനാണ്. വരിക്ക, ബഡ്ഡ് ഇനത്തിലുള്ളവയാണ് പ്രധാനമായും വിപണിയിലുള്ളത്. പത്തനംതിട്ടയിൽ നിന്ന് വില്പനയ്ക്കായ് എത്തിച്ച റംബൂട്ടാൻ പഴം തരംതിരിച്ച് അടുക്കിവയ്ക്കുന്ന കച്ചവടക്കാരൻ. എ.സി റോഡിൽ ഒന്നാംപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
 
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ
 
മഴയിൽ കയറിയ വെള്ളം ഇറങ്ങാതത്തിനെ തുടർന്ന് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ
 
വനാന്തര മേഖലയായ തൃശൂർ പീച്ചി കാട്ടിലെ മയിൽ
 
കനത്ത മഴയിൽ വെള്ളം നിറഞ്ഞ ചെറുകാനകളിൽ കയറിയ മീനുകൾ കൗതുകത്തിന് എന്ന വണ്ണം പിടിക്കുന്നവർ തൃശൂർ പുഴക്കലിൽ നിന്നൊരു ദൃശ്യം
 
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി പുത്തുമലയിൽ തിരഞ്ഞെടുത്ത സ്ഥലം
 
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച ആളുകളുടെ മൃതുദേഹം കൂട്ട സംസ്കാരത്തിനായി പുത്തുമലയിൽ എത്തിച്ചപ്പോൾ
 
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ മരിച്ച ആളുകളുടെ സംസ്കാരത്തിനായി തിരഞ്ഞെടുത്ത സ്ഥലം.
 
പ്രശ്നബാധിത മേഖലയായ മുണ്ടകൈയിൽ കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപി സന്ദർശിച്ചപ്പോൾ.
 
താരാട്ടിന് കണ്ണീരീണം: വയനാട് ദുരന്തത്തില്‍ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയ പിഞ്ചോമനയ്ക്കായി തൊട്ടിലൊരുക്കിയപ്പോള്‍.
 
ഉരുൾപൊട്ടലിൽ പുഴ കൊണ്ടു പോയ ചൂരൽമല ശിവക്ഷേത്രത്തിന് സമീപം ദുരന്തങ്ങൾക്കെല്ലാം സാക്ഷിയായി നിലകൊള്ളുന്ന ആൽമരം. ഫോട്ടോ: ആഷ്‌ലി ജോസ്
 
ദുരന്തത്തിൽ മരിച്ച ഏഴുപേരുടെയും കാണാതായ രണ്ടുപേരുടെയും പടങ്ങൾ വെച്ച ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ ഇന്നലെ നടന്ന ദിവ്യബലിയിൽ നിന്ന്. ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടലിൽ മരണമടഞ്ഞ പ്രക്ഷോഭിന്റെ മൃതദേഹം സംസ്കരിക്കാനായി മേപ്പാടി സ്മശാനത്തിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ ജ്യോതിമണി. ഫോട്ടോ : ആഷ്‌ലി ജോസ്
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി (കറുത്ത വേഷം) പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലേയ്ക്ക് പോകുന്ന അന്വേഷണസംഘം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com