EDITOR'S CHOICE
 
എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്. ആൻസ് ജിഎച്ച്എസ്എസിലെ ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രിയ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് മധുരം നൽകുന്നു
 
മധുരിച്ചു....കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കണ്ടറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയ്ൻ.എ.എസ് മിഠായി നൽകുന്നു
 
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
 
കാട്ടാനയല്ല...ഒറ്റനോട്ടത്തിൽ ഒർജിനലെന്നുതോന്നുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ആനകളെ പെട്ടി ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നു. ആനകൾ വിരണ്ടോടുന്നത് പതിവായതിനാൽ മിക്കവാറും ക്ഷേത്രങ്ങളിൽ ഉൾപ്പടെ ഇത്തരം ആനകളെയാണ് ഉപയോഗിക്കുന്നത്. അരൂരിൽ നിന്നുള്ള കാഴ്ച
 
എസ്എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കുട്ടികൾക്കൊപ്പം വിജയം ആഘോഷിക്കുന്ന അദ്ധ്യാപകർ. എറണാകുളം ഗവ. ഗേൾസിൽ നിന്നുള്ള കാഴ്ച
 
എറണാകുളം സൗത്ത് റയിൽവേ കോട്ടേഴ്സിന് സമീപത്തെ നടപ്പാതയിൽ മാലിന്യം കുട്ടിയിട്ടായിരിക്കുന്നതിനാൽ റോഡിലൂടെ നടന്നു പോകുന്ന കാൽനടയാത്രകാരൻ
 
തൊടുപുഴ തൊണ്ടിക്കുഴ ശ്രീകലശഹസ്ത ശാസ്താ ക്ഷേത്രത്തിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
 
കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്‌ണൻ പതാക ഉയർത്തുന്നു.പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ, വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.ഗിരിജൻ, അഡ്വ.പി.എസ്. ജെയിംസ്, ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി തുടങ്ങിയവർ സമീപം
 
ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് സമാപം കുറിച്ച് നടന്ന ചെമ്പെടുപ്പ് റാസ.
 
ആലാട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അഷ്ടബന്ധ പുന പ്രതിഷ്ഠ പൂജയ്ക്കും, ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി ശ്രീമദ് ഭാഗവത സപ്ത്തായത്തിന്റെ ഉദ്ഘാടനം സിനിമാ സീരിയൽ താരം മൃദുല വിജയ് ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
 
കൊല്ലം സ്വദേശിയും അദ്ധ്യാപകനുമായ കിഷോർ റാം രചിച്ച കൊല്ലത്തിന്റെ കഥ പറയുന്ന ആദ്യ ഇംഗ്ളീഷ് നോവലായ 'ദ ഡെഡ് നോ നത്തിംഗ്' എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ കവി പി.രാമന് നൽകി പ്രകാശനം ചെയ്യുന്നു
 
മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
 
പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വെച്ചൂട്ട് നേർച്ചസദ്യയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
 
പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വെച്ചൂട്ട് നേർച്ചസദ്യയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
 
പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷകരമായി വിറകിടീൽ ഘോഷയാത്രയ്ക്ക് ശേഷം പന്തിരുനാഴി പുറത്തെടുത്തപ്പോൾ
 
വിശ്വാസത്തോളിലേറി...പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിറകിടീൽ ഘോഷയാത്ര പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ
 
മണിമുഴക്കി മഴ...വേനൽചൂട് കഠിനമായിരിക്കെ ഇന്നലെ രാവിലെ ആശ്വാസമെന്നപോൽ പെയ്ത വേനൽ മഴയിൽ സൈക്കിളിൽ കുടചൂടി പോകുന്നയാൾ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
 
മഴ മുന്നറിയിപ്പുണ്ടെങ്കിലും ജില്ലയിൽ വെയിൽ ശക്തമാണ്. വെയിലിൽ വാഴയില ചൂടി സൈക്കിൾ ഓടിച്ചുപോകുന്നയാൾ. പൊന്നാനി കർമ്മ റോഡിൽ നിന്നുള്ള കാഴ്ച
 
മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
 
കളർപ്പെരുന്നാൾ...പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷകരമായി വിറകിടീൽ ഘോഷയാത്ര പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ തലയിൽ വിറകുമായി വരുന്ന വിശ്വാസി
 
ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി നർമ്മം പങ്കിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,അഡ്വ.എസ്.സുരേഷ് തുടങ്ങിയവർ സമീപം
 
വില്പനയ്ക്കായി കുട്ടയിൽ നിറച്ച മാമ്പഴവുമായി നടന്ന് നീങ്ങുന്ന വൃദ്ധ. പഴനിയിൽ നിന്നുള്ള കാഴ്ച.
 
തലസ്ഥാനത്ത് പെയ്ത കനത്ത മഴ. ഓവർബ്രിഡ്ജിൽ നിന്നുള്ള കാഴ്ച
 
പ്രണയമഴ...കഴിഞ്ഞദിവസം പെയ്ത മഴയിൽ കാർ ഹെഡ്ലൈറ്റിന്റെ പ്രതിബിംബത്തിൽ തെളിഞ്ഞ പ്രണയ ചിഹ്‌നത്തിന്റെ പശ്ചാത്തലത്തിൽ നടന്നു പോകുന്നയാൾ. പുതുപ്പള്ളിയിൽ നിന്നുള്ള കാഴ്ച
 
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
 
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
 
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
 
7ആമത് നാദർഷാൻ മെമ്മോറിയൽ കപ്പിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിന്ന്
 
മലപ്പുറം എം എസ് പി യിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് സംഘടിപ്പിച്ച ഔദ്യോധിക യാത്രയായാപ്പിനെത്തിയ എം എസ് പി യിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും സിനിമതാരവുമായ അബു സലീംമും സ്നേഹ സംഭാഷണത്തിൽ
 
മലപ്പുറം എം.എസ്.പിയിൽ ഫുട്ബോൾ താരം ഐ എം വിജയന് സംഘടിപ്പിച്ച യാത്രയയപ്പ് പരേഡിനു ശേഷം ഡെപ്യൂട്ടി കമാന്‍ഡന്റ് ഹബീബുറഹ്മാന്‍, സിനിമാതാരം അബുസലീം, അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. രാജേഷ് എന്നിവരുമായി ഐ.എം. വിജയൻ സൗഹൃദം പങ്കുവെക്കുന്നു
 
കൊല്ലം കളക്ടറേറ്റിനുള്ളിലെ പടിഞ്ഞാറ് ഭാഗത്തെ നടപ്പാതയിൽ യാത്രയ്ക്ക് തടസമായി കിടക്കുന്ന ഇളക്കിമാറ്റിയ ടാറിംഗും കല്ലും മണ്ണും. നൂറുകണക്കിന് വാഹനങ്ങളും ജനങ്ങളുമാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്
 
വിജയത്തിനെന്ത് ഭിന്നത... പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിന്നക്കടയിൽ യുവമോർച്ച ജില്ലാ കമ്മിറ്റിയൂടെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ മുച്ചക്ര സൈക്കിളിലെത്തിയ ഭിന്നശേഷിക്കാരൻ ആഹ്ലാദം പ്രകടിപ്പിക്കുന്നു
 
വളാഞ്ചേരി സ്വാദേശിയായ യുവതിക്ക് നിപ സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന ചര്‍ച്ചക്ക് ശേഷം സ്ഥിതിഗതികള്‍ സംസാരിക്കുന്ന എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ജില്ല കലക്ടര്‍ വീആര്‍ വിനോദ് എന്നിവര്
 
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
 
മഹാ സാഗരത്തിൽ ആർത്തിരമ്പി... തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ ചരിത്ര പ്രസിദ്ധമായ കുടമാറ്റത്തിൽ നിന്ന്.
 
ഭൂമി കുലുങ്ങിയപ്പോൾ ...പൂരത്തിന് സമാപനം കുറിച്ചു കൊണ്ട് നടന്ന തിരുവമ്പാടി ,പാറമേക്കാവ് വിഭാഗക്കാരുടെ പകൽ കരിമരുന്നു പ്രയോഗത്തിൽ നിന്നും
 
പതിനായിരങ്ങളെ സാക്ഷിയാക്കി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിയുന്നു .
 
ആർത്തിരമ്പി തേക്കിൻക്കാട് ...തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന തിരുവമ്പാടി , പാറമേക്കാവ് വിഭാഗക്കാരുടെ ചരിത്ര പ്രസിദ്ധമായ കുടമാറ്റത്തിൽ ജനങ്ങൾ ആർത്തിരമ്പിയപ്പോൾ
  TRENDING THIS WEEK
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ എറണാകുളം ഗവ. എസ്.ആർ.വി സ്കൂളിലെത്തിയ കുട്ടിയെ മതിലിനപ്പുറത്ത് നിന്ന് നോക്കുന്ന മാതാവ്
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന വ്യാപാരമേളയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ഫെറിസ് വീൽ മൊബൈലിൽ ഫോട്ടോയെടുക്കുന്ന കുട്ടികൾ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബിയെ മന്ത്രി വിഎൻ വാസവൻ സ്വീകരിക്കുന്നു.കെഎം.രാധാകൃഷ്ണൻ,കെജെ തോമസ്, അഡ്വ. .കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
സിപി എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. കെ. സുരേഷ് കുറുപ്പ്, വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, മന്ത്രി വി.എൻ വാസവൻ, എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ,കെ.ജെ തോമസ്,അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
നീറ്റ് - യു.ജി പ്രവേശന പരീക്ഷ... നീറ്റ് - യു.ജി പ്രവേശന പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനി ഷാൾ ഊരി രക്ഷ കർത്താവിനെ ഏൽപ്പിക്കുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com