EDITOR'S CHOICE
 
​​​​​​​പൊലീസ് കായിക മേളയുടെ സമാപന ദിവസം കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന മാർച്ച്‌ പാസ്റ്റിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ ബീഗം സല്യൂട്ട് സ്വീകരിക്കുന്നു.
 
നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ മുൻ കെ.പി.സി.സി പ്രസി‌ഡന്റ് വി.എം .സുധീരൻ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുമായി സംസാരിക്കുന്നു, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ ,എലിസബത്ത് അബു തുടങ്ങിയവർ സമീപം.
 
എ.ഡി.എം   നവീൻ   ബാബുവിന്റെ  ദൂരൂഹ   മരണം   സി.ബി.ഐ   അന്വേഷിക്കണമെന്നാവിശപ്പെട്ട്  ജില്ലാ  കോൺഗ്രസ്   കമ്മറ്റി  കളക്ട്രേറ്റിലേക്ക്    നടത്തിയ   മാർച്ച്   പൊലീസ്   തടഞ്ഞപ്പോൾ.
 
എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയ്യുന്നു.
 
കുട്ടികളിൽ സംരഭകത്വം വളർത്തുക എന്ന ഉദ്ദേശത്തോടെ ഫ്രൈഡേ മാർക്കറ്റ് 'CHILL & ഷോപ്' എന്ന ആവേശകരമായ ഏകദിന വിപണി കാതോലിക്കേറ്റ് കോളേജ് കാത് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്റർ (CATH BIIC ) ന്റെ ആഭിമുഘ്യത്തിൽ കോളേജിലെ ഇന്നോവേഷൻ ആൻഡ് എന്റെപ്രീനുർഷിപ് ടെവേലോപ്മെന്റ്റ് (IEDC ) , ഇന്സ്ടിട്യൂഷൻ ഇന്നോവേഷൻ കൌൺസിൽ (IIC) , എന്റർപ്രെനുർഷിപ് ടെവേലോപ്മെന്റ്റ് ക്ലബ് (EDC), യാങ് ഇന്നോവറ്റോർസ് ക്ലബ് (YIP) , എന്നിവയുടെ സഹകരണത്തിൽ വിവിധ സ്റ്റാളുകളുകൾ സന്ദർശിക്കുന്ന പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ
 
ഇന്നലെ തലസ്‌ഥാനത്ത് പെയ്ത് മഴയിൽ അപകടകമായ രീതിയിൽ കുടയും പിടിച്ച് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ .തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം
 
തലസ്‌ഥാനത്ത് ഇന്നലെ പെയ്‌ത മഴയിൽ വെള്ളക്കെട്ടായ ചാക്ക പേട്ട റോഡ് .ചാക്ക ബൈപ്പാസ് ജംഗ്‌ഷന് സമീപത്ത് നിന്നുള്ള ദൃശ്യം
 
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദേവസ്വം വകുപ്പ് മന്ത്രി വി .എൻ വാസവൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി .എസ് പ്രശാന്തുമായി സംഭാഷണത്തിൽ
 
122-ാം മത് പരുമല പെരുന്നാൾ കൊടിയേറ്ര്    കർമ്മം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോയുമായ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ  കാതോലിക്ക ബാവ തിരുമേനി   നിർവ്വഹിക്കുന്നു.
 
ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിലെ പൂയം നാളിലെ രാവിലത്തെ പൂജയ്ക്ക് ശേഷം മണ്ണാറശാലഅമ്മ ഇല്ലത്തേക്ക് മടങ്ങുന്നു
 
ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിൽ പൂയം തൊഴാനെത്തിയ ഭക്തർ
 
കാസർകോട് പെരിയയിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ മാർഗ്ഗം കളി മത്സരത്തിൽ ഒന്നാം സ്ഥാനം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്.
 
കാസർകോട് പെരിയയിൽ നടന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീം
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ നാടോടി നൃത്തത്തിനായി കുട്ടിയെ ഒരുക്കുന്നു .
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയ്ക്കുശേഷം വെള്ളം കുടിക്കുന്ന കുട്ടി.
 
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ നടന്ന ഒപ്പന മത്സരത്തിൽ നിന്നും
 
മലപ്പുറം നൂറടിയിൽ സ്കൂളിന് ശേഷം ഫുട്ബോൾ കളിക്കുന്ന കുട്ടികൾ.
 
ദീപക്കാഴ്ച... ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മഹാദീപക്കാഴ്ചയിൽ ദീപം തെളിയിക്കുന്ന ഭക്തർ.
 
ജീവിതം ഉറപ്പിക്കാൻ.. കോഴിക്കോട് ബേപ്പൂർ ബി.സി റോഡിന് സമീപം പുഴയിൽ നിന്ന് മണലെടുക്കുന്ന തൊഴിലാളികൾ.
 
ന്റെ അന്നമാണേ...തൃശൂർ തേക്കിൻകാട് മൈതാനിയിലെ ആൽമരത്തണലിൽ ഇരുന്ന് വിൽപ്പനയ്ക്കായുള്ള ഓടക്കുഴലുകൾ കൃത്യമായി അടുക്കി വയ്ക്കുന്ന കുട്ടി.
 
കോട്ടയം അതിരമ്പുഴയിലെ എംജി സർവകലാശാല സ്‌റ്റേഡിയത്തിലെ നാച്വറൽ ടർഫ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോൾ കോർട്ട് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘടനം ചെയ്ത ശേഷം മന്ത്രി വി.എൻ വാസവൻ ബോൾ ഉയർത്തി അടിക്കുന്നു.വൈസ് ചാൻസിലർ ഡോ.സി.ടി അരവിന്ദകുമാർ,സിൻഡിക്കേറ്റംഗം അഡ്വ.റെജി സഖറിയ, സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.ബിനു ജോർജ് വർഗീസ് തുടങ്ങിയവർ സമീപം
 
ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന എബിൻ കെ.ജെ തലോർ ദീപ്തി സ്കൂൾ.
 
ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന എൽന ഷാബു (അൽ അമീൻ ഇ.എച്ച്.എസ് കരിക്കാട്)
 
കർണൻ.പി.എസ് : സീനിയർ ട്രിപ്പിൾ ജമ്പ് (സെന്റ് തോമസ് എച്ച്.എസ്.എസ് വല്ലച്ചിറ)
 
കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മയിലം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പി.കെ സായൂജ് ഒന്നാം സ്ഥാനം നേടുന്നു
 
കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മയിലം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പി.ജെ അനുഗ്രഹ ഒന്നാം സ്ഥാനം നേടുന്നു
 
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ബാംഗളൂർ എഫ്.സി മത്സരത്തിനിടയിൽ ബാംഗളൂർ എഫ്.സിയുടെ താരം റഫറിയോട് കയർ‌ക്കുന്നു
 
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബാംഗളൂർ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഗോൾ ശ്രമം
 
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബാംഗളൂർ എഫ്.സിക്കെതിരെ ഗോൾ നേടിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഹ്ളാദപ്രകടനം.
 
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ബാംഗളൂർ എഫ്.സിയുടെ സുനിൽ ചേത്രിയുടെ ഗോൾ ശ്രമം
 
ബ്ലാസ്റ്റേഴ്‌സിനെതിരെ ബാംഗളൂർ എഫ്.സി യുടെ ഗോൾ നേടുന്ന എഡ്ഗർ അന്റോണിയോ മെൻഡസ്
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ളാസ്റ്റേഴ്സ് എഫ്.സി ബംഗളൂരു എഫ്.സി മത്സരത്തിൽ ബ്ളാസ്റ്റേഴ്സിന്റെ പരാജയത്തിൽ ദു:ഖിച്ച് നിൽക്കുന്ന ആരാധകർ
 
ഡി എം.കെ ചേലക്കര മണ്ഡലം സ്ഥാനാർത്ഥി എൻ.കെ സുധീറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാണത്തിനിടെ മൊബൈലിൽ നോക്കി ഉച്ചഭക്ഷണം കഴിയ്ക്കുന്ന പി.വി അൻവർ എം.എൽ.എ
 
ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിൻ്റെ ഡിജിറ്റൽ വാച്ചിൽ വാൾപേപ്പറായി മകൾ അഛൻ്റെ ഫോട്ടോ വച്ചപ്പോൾ   തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയായ മേപ്പാടം ഗ്രൗണ്ടിൽ നിന്നൊരു ദൃശ്യം
 
ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപിൻ്റെ   തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി മേപ്പാടം ഗ്രൗണ്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർത്ഥിയുടെ കൈപിടിച്ച് ഉയർത്തി മണ്ഡലത്തിലെ മുൻ എം.എൽ.എയും മന്ത്രിയും ഇപ്പോഴത്തെ എം.പിയുമായ കെ. രാധാകൃഷ്ണൻ്റെ മുഖത്ത് നോക്കി ചിരിയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, എ.സി മൊയ്തീൻ എം. എൽ എ എന്നിവർ സമീപം
 
നെടുംങ്കണ്ടത്ത് നടന്ന ജില്ലാ കായിക മേളയിൽ പങ്കെടുത്ത് കുഴഞ്ഞ് വീണ മത്സരാർത്ഥികളെ തൊപ്പി കൊണ്ട് വീശി ആശ്വസിപ്പിക്കുന്ന അദ്ധ്യാപികമാർ
 
മുളം കമ്പിൽ മിനാരം കടന്ന്.... ജൂനിയർ ആൺകുട്ടികളുടെ പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ അലൻ ഷിനോജ് കാർമ്മൽ മാതാ എച്ച് എസ് മാങ്കടവ്
 
സാറെ ഞങ്ങടെ ഡാൻസ് കണ്ടോ... തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ മാർഗംകളി കഴിഞ്ഞു മടങ്ങിവരുന്ന കുട്ടികളോടൊപ്പം വിശേഷങ്ങൾ ചോദിച്ച് വരുന്ന വനിത പോലീസ് .
 
തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഇന്റഗ്രേറ്റഡ് ഓട്ടോ എക്സ്പോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡിഫൈഡ് ബൈക്ക്.
 
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
  TRENDING THIS WEEK
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com