EDITOR'S CHOICE
 
വഴയില പഴകുറ്റി നാലുവരിപ്പാതയുടെയും, കരകുളം മേൽപ്പാലത്തിന്റെയും നിർമ്മാണോദ്‌ഘാടനത്തിനെത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ ഭിന്നശേഷിക്കാരനായ അരുണിനോടൊത്ത് സെൽഫി എടുത്തപ്പോൾ
 
കൊട്ടാരക്കരയിൽ നടക്കുന്ന റവന്യൂജില്ലാ കായികമേളയിൽ ഡ്യൂട്ടിക്കെത്തിയ വനിതാ സിവിൽ പൊലീസ് ഓഫീസറുടെ പോക്കറ്റിൽ നിന്ന് പേനയെടുക്കാൻ ശ്രമിക്കുന്ന ഒന്നരവയസുകാരൻ വിരാട്. കായികമേള കാണാൻ സഹോദരനൊപ്പമെത്തിയ വിരാട് മൈതാനത്ത് ഓടി നടക്കുന്നതിനിടയിൽ സിവിൽ പൊലീസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഡ്യൂട്ടിക്കിടയിൽ എടുത്ത് ലാളിക്കുകയുമായിരുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലൂടെ പുല്ലാങ്കുഴലുമായി നടന്ന് നീങ്ങുന്ന അന്യസംസ്ഥാന സ്വദേശികൾ
 
കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയുന്നു.
 
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ എഴുത്തുകാരി സി.എസ്.ചന്ദ്രിക പ്രഭാഷണം നടത്തുന്നു
 
പാലക്കാട് ലോകസഭാ മണ്ഡലം ഉപതരെഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നഗരത്തിൽ നടത്തിയ റോഡ് ഷോ .
 
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച ശേഷം പിസി വിഷ്ണുനാഥ് എം.എൽ.എയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നു
 
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം ഛായ ചിത്രത്തിൽ ഹരാമർപ്പിക്കുന്നു.എം.എൽ.എമാരായ പിസി വിഷ്ണുനാഥും തിരുവഞ്ചൂർ രാധാകൃഷ്ണനും സമീപം
 
മൂവാറ്റുപുഴ മാറാടിയിൽ പൈതൃക് സർഗോത്സവത്തോടനുബന്ധിച്ച് അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
 
തമ്പാനൂർ റെയിൽവേ ആഡിറ്റോറിയത്തിൽ നടന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ 108 -ആം ജന്മദിനവും ഫൗണ്ടേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ നടി ഷീല
 
തിരൂർ തുഞ്ചൻപറമ്പിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ കുരുന്നിന് ആദ്യക്ഷരം കുറിക്കുന്ന സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ
 
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിൽ കാറ്റഗറി 3 സംഘനൃത്തമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ ടീം.
 
സംബോധ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗീത പ്രഭാഷണ പരമ്പര വ്യാസപ്രസാദം കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ് ജി. ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു
 
ആദ്യം കരഞ്ഞ്, പിന്നെ അക്ഷര മധുരം നുണഞ്ഞ് : കേരളകൗമുദി പത്തനംതിട്ട യൂണിറ്റും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളും ചേർന്ന് സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ പത്തനംതിട്ട സബിത ഐ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ. എസ്.സബിത അനോഖി ബി നായരെ ആദ്യക്ഷരം എഴുതിക്കുന്നു.
 
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ നടന്ന ഗ്രന്ഥം എഴുന്നള്ളിപ്പ്.
 
സരസ്വതി നമസ്തുഭ്യം... നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ സരസ്വതി നടയിലെ പൂജവയ്പ്പ് ചടങ്ങിന് ദേവസ്വം അസി.മാനേജർ കെ.വി ശ്രീകുമാറിന്റെ കാർമികത്വത്തിൽ നടന്ന ഗ്രന്ഥപൂജ.
 
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽക്ഷോഭത്തെത്തുടർന്ന് തിര കരയിലേക്ക് അടിച്ചുകയറിയപ്പോൾ
 
കടൽക്ഷോഭത്തെത്തുടർന്ന് ഇരച്ചുകയറിയ തിരമാലയിൽ വീട്ടിലേക്ക് വെള്ളവും മണ്ണും കയറാതിരിക്കാനായി വാതിൽ ഷീറ്റും മണ്ണും ഉപയോഗിച്ച് അടയ്ക്കുന്ന ആലപ്പുഴ അമ്പലപ്പുഴ കോമന പുതുവൽ വീട്ടിൽ ഗോപിദാസ്
 
കമ്മ്യൂണിസ്റ്റാണ് എന്ന ആരോപണത്തിൽ പട്ടാളത്തിൽ നിന്ന് പിരിച്ചു വിട്ട അഡ്വ. ആർ മനോഹരൻ രാജ്യദ്രോഹിയല്ല എന്ന് മുദ്രാവക്യവുമായി കാസർകോട് നിന്ന് പാറശാലയിലേക്ക് നടന്ന് പ്രതിഷേധിച്ച് തൊടുപുഴയിൽ എത്തിയപ്പോൾ
 
കാഞ്ഞിരമറ്റത്ത് നടന്ന ബി ജെ പി മെമ്പർഷിപ്പ് വിതരണം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നവോദയ മുൻ പ്രിൻസിപ്പാൾ ബെന്നി ജോസഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
 
ഒന്ന് കൂളാവാൻ...മഴവെള്ളം നിറഞ്ഞ കിടക്കുന്ന റോഡിലെ കുഴിയിൽ തണുക്കാനായി കിടക്കുന്ന തെരുവ് നായ . തൃശൂർ വെസ്റ്റ് ഫോർട്ടിൽ നിന്നുമുള്ള ചിത്രം.
 
പരാതി സേഫാ...കോട്ടയം നാഗമ്പടം ബസ്സ്റ്റാൻസിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന വനിതാ പരാതിപ്പെട്ടിയുടെ മുകളിൽ വച്ചിരിക്കുന്ന പൊലീസ് തൊപ്പി
 
വൈറ്റ് വാഷ് ... കോട്ടയം നാഗമ്പടം സംസ്ഥാന ജി എസ്ടി ഓഫീസിന് മുൻപിൽ നിൽക്കുന്ന മരത്തിൽ ചേക്കേറിയിരിക്കുന്ന നീർകാക്കളുടെ കാഷ്ഠം വീണ് കിടക്കുന്ന സ്റ്റേഡിയം റോഡ്
 
പടർന്ന്കയറിയ അപകടം.... പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ സെമിത്തേരിക്കരികിൽ നിൽക്കുന്ന പോസ്റ്റിലേക്ക് കയറി അപകടാവസ്ഥയിലായ വള്ളിപ്പടർപ്പുകൾ വൈദ്യുതി പ്രവേശിച്ചതുമൂലം ഇലകൾ മഞ്ഞനിറമായി നിൽക്കുന്നു
 
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
 
സീനിയർ പെൺകുട്ടികളുടെ 3000 മീ ഓട്ടം എ.നന്ദന (ജി.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്)
 
സീനിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ട് ആർ.കാർത്തികേയൻ ( ക്രിസ്തുരാജ് എച്ച്.എസ്.എസ് കൊല്ലം )
 
ബംഗ്ളാദേശിനെതിരെ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
 
ബംഗ്ളാദേശിനെതിരെ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
 
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം പോൾ വാൾട്ടിൽ സ്വർണം നേടിയ കോട്ടയം ജില്ലയുടെ എസ് ആരതി.
 
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ആലപ്പുഴയുടെ ആഷ്‌ലിൻ അലക്സാൻഡർ
 
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗം ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാലക്കാടിന്റെ പി.എസ്.അഭിഷേക്
 
റവന്യു ജില്ലാ കായിക മേളയുടെ ഭാഗമായി മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ തൃശൂർ വെസ്റ്റ് ഈസ്റ്റ് ഉപജില്ലകൾ തമ്മിൽ നടന്ന നെറ്റ് ബാൾ മത്സരത്തിൽ നിന്ന്
 
നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി
 
നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് ഭാര്യ അമ്പിളി മധുരം നൽകി സന്തോഷം പങ്കിടുന്നു.മകൾ ഗായത്രി സമീപം
 
നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് മകൾ ഗായത്രി മധുരം നൽകുന്നു
 
റവന്യു ജില്ലാ കായിക മേളയുടെ ഭാഗമായി മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ കൊടുങ്ങല്ലൂർ ഉപജില്ലയും തൃശൂർ വെസ്റ്റ് ഉപജില്ലയും തമ്മിൽ നടന്ന സോഫ്റ്റ് ബാൾ മത്സരത്തിൽ നിന്ന്
 
കാഞ്ഞിരമറ്റത്ത് നടന്ന ബി ജെ പി മെമ്പർഷിപ്പ് വിതരണം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നവോദയ മുൻ പ്രിൻസിപ്പാൾ ബെന്നി ജോസഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു
 
കാഞ്ഞിരമറ്റത്ത് നടന്ന ബി ജെ പി മെമ്പർഷിപ്പ് വിതരണം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നവോദയ മുൻ പ്രിൻസിപ്പാൾ ബെന്നി ജോസഫിന് നൽകി ഉദ്ഘാടനം ചെയ്യുന്നു Image Filename Caption
 
കൊല്ലം ജില്ലാതല പട്ടയമേളയിൽ കൊട്ടാരക്കര നിലമേൽ കൈതോട് സ്വദേശിനി പാച്ചി പട്ടയം ഏറ്റുവാങ്ങിയ ശേഷം മന്ത്രി കെ. രാജൻ്റെ സന്തോഷമായോ എന്ന ചോദ്യത്തിന് മുഖം പൊത്തി സന്തോഷം പ്രകടിപ്പിക്കുന്നു .സമീപം മന്ത്രി കെ.എൻ ബാലഗോപാൽ
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com