EDITOR'S CHOICE
 
മുന്നൊരുക്കം ... മഴക്കാല പൂർവ്വശുചികരണത്തിൻ്റെ ഭാഗമായി മരുത റോഡ് പഞ്ചായത്തിലെ അഞ്ചാം വാർഡ് കല്ലേപ്പുള്ളിക്ക് സമീപം തൊഴിലുറപ്പ് തൊഴിലാളികൾ തോട്ടിൽ 600 മീറ്റർ നിളത്തിൽ കയർ ഭൂ വസ്ത്രം വിരിക്കുന്നു.
 
സ്പീഡ് ബോട്ട്... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ പങ്കെടുക്കാൻ തയ്യാറായി കിടക്കുന്ന സ്പീഡ് ബോട്ടുകൾ
 
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
 
എറണാകുളം തേവര പാലത്തിന്റെ കാഴ്ച
 
മഴയ്ക്ക് മുന്നേ...മരത്തിന്റെ ഇലപൊഴിഞ്ഞ ചില്ലയിൽ വിശ്രമിക്കുന്ന കിളി
 
കേരള ബ്രാഹ്മണ സഭ ജില്ലാ സമിതി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. ഈശ്വരൻ നിർവഹിക്കുന്നു.
 
മഴയത്ത്...ശക്തമായി പെയ്ത മഴയത്ത് ജോലികഴിഞ്ഞ് മടങ്ങുന്ന വീട്ടമ്മ
 
ഓളപ്പരപ്പിൽ... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ അൻപത് എച്ച്പി വിഭഗത്തിൽ മത്സരിക്കുന്ന ബോട്ടുകൾ
 
ഡ‌ർബാർ ആർട്ട് ഗാലറിയിൽ ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന അശാന്തം 2023 സംസ്ഥാനതല ചിത്ര പ്രദർശനം. ബാങ്ക് സംഘടിപ്പിക്കുന്ന അശാന്തം 2023 സംസ്ഥാനതല ചിത്ര പ്രദർശനം കാണുന്നവർ
 
കെ.പി.എ.സിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്ന തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു. കെ.പി.എ.സി സെക്രട്ടറി എ.ഷാജഹാൻ, സ്വാഗതസംഘം കൺവീനർ കല്ലിംഗൽ ജയചന്ദ്രൻ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തോപ്പിൽ ഭാസിയുടെ മകൾ എ.മാല, മന്ത്രി ജി.ആർ അനിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സമീപം
 
ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ ഉള്ളൂർ ജംഗ്‌ഷനിൽ വാഹനവുമായി പോകുന്ന ബൈക്ക് യാത്രക്കാരൻ
 
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച 'വാദ്യപ്രഥമം' പരിപാടിയിൽ നർത്തകി ആനി ജോൺസൺ അവതരിപ്പിച്ച കണ്ണകീ ചരിതം നങ്ങ്യാർകൂത്ത്
 
'വാദ്യപ്രഥമം' പരിപാടിയിൽ നർത്തകി ആനി ജോൺസൺ അവതരിപ്പിച്ച കണ്ണകീ ചരിതം നങ്ങ്യാർകൂത്തിൽ നിന്ന്
 
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച 'വാദ്യപ്രഥമം' പരിപാടിയിൽ നർത്തകി ആനി ജോൺസൺ അവതരിപ്പിച്ച കണ്ണകീ ചരിതം നങ്ങ്യാർകൂത്ത്
 
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച 'വാദ്യപ്രഥമം' പരിപാടിയിൽ നർത്തകി ആനി ജോൺസൺ അവതരിപ്പിച്ച കണ്ണകീ ചരിതം നങ്ങ്യാർകൂത്ത്
 
കോഴിക്കോട് ഇന്നലെ പെയ്ത കനത്ത മഴയിൽ മാനാഞ്ചിറയിലുണ്ടായ വെള്ളക്കെട്ട്
 
മരത്തിന്റെ ഇലപൊഴിഞ്ഞ ചില്ലയിൽ വിശ്രമിക്കുന്ന കിളികൾ
 
ഓളത്തിരയിൽ...കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ അൻപത് എച്ച്പി വിഭഗത്തിൽ മത്സരിക്കുന്ന ബോട്ട്
 
മലയാലപ്പുഴ നല്ലൂ‌ർ തോമ്പിൽ കൊട്ടാരക്ഷേത്രത്തിൽ നടന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞ വേദിയിൽ രുഗ്മിണി സ്വയംവര സമയത്ത് വിവാഹിതരായ അരുൺ വിദ്യാംബിക ദമ്പതികൾ യജ്ഞശാലയിൽ എത്തിയപ്പോൾ
 
കുളംകര,   കനത്ത  വേനൽ മഴയിൽ  പത്തനംതിട്ട   പ്രൈവറ്ര്  ബസ്സ്   സ്റ്റാന്റിലെ
 
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
 
മഴയുടെ അതിഥികൾ... പുതുമഴ പെയ്താൽ ആദ്യമെത്തുന്ന അതിഥിയാണ് ഈയാംപാറ്റകൾ. ഇടവപെയ്ത്തിൽ ഇത്തവണയും അവർ പതിവു തെറ്റിച്ചില്ല.  മൺപുറ്റിൽ നിന്ന് പറന്നുയർന്ന ഈ മഴ കൂട്ടുകാർ പതിവുപോലെ ചിറകറ്റുവീണു . കോഴിക്കോട് പുതിയപാലത്തുനിന്നുള്ള ദൃശ്യം.
 
അച്ഛന് ഞാനുണ്ട്... ഭിന്നശേഷിക്കാരനായ അച്ഛന് വഴികാട്ടിയായി മുൻപേ ഉല്ലാസത്തോടെ പോകുന്ന കുട്ടി. തിരുവനന്തപുരം നന്ദാവനത്ത് നിന്നുള്ള ദൃശ്യം
 
തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ കെ.പി.എ.സിയുടെ നേതൃത്വത്തിൽ നടന്ന തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച ഒളിവിലെ ഓർമകളുടെ നാടകാവിഷ്കാരം.
 
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
 
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോഡോടെ സ്വർണ്ണം നേടിയ തൃശ്ശൂരിന്റെ എൻ വി ഷീന
 
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ബോസ്കോ ഒതുക്കുങ്ങൽ ,എൻ എസ് എസ് മഞ്ചേരിയും തമ്മിലുണ്ടായ മത്സരത്തിൽ നിന്നും
 
അകക്കണ്ണിൻ്റെ വെള്ളിച്ചത്തിലൂടെ കരുക്കൾ നീക്കി ... കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെസ് പരിശീലന ക്യാബിൽ നിന്ന് കാഴ്ച ശക്തിയില്ലാത്ത സ്ക്കൂൾ. കോളേജ് വിദ്യാർത്ഥികളും. യുവാക്കളും പങ്ക് എടുത്തിരിന്നു ചെസ് ബോർഡ് തൊട്ടുനോക്കിയാണ് മനക്കണ്ണിൻ്റെ വെള്ളിച്ചത്തിൽ കരുക്കൾ നീക്കുന്നു.
 
അകകണ്ണിൻ്റെ വെള്ളിച്ചത്തിൽ ... സേപാർട്സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും പാലക്കാട് ജില്ലാ ചെസ് ഓർഗനൈസിങ് സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പാലക്കാടും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ പാലക്കാട് ജില്ലയിലെ ആയിഷ സൈനബ മത്സരിച്ച് മുന്നേറുകയാണ് ജന്മനാൽ കാഴ്ച്ച പരിമിതയുള്ള മത്സരാർത്ഥി നിശ്ചയാർദ്ധ്യവും മനക്കരുത്ത് കൊണ്ട് പെരുതി ആദ്യ റൗണ്ടിൽ വിജയം നേടി .
 
മഴ പെയ്യുവാൻ വെമ്പി നിൽക്കുന്ന കാർമേഘം താഴെ ഉച്ചവെയിലിൻ്റെ കാഠിന്യത്തിൽ പച്ചപ്പ് എടുത്ത് കാണിക്കുന്ന തമിഴ്നാടിൻ്റെ ഭാഗമായ അപ്പർ ഷോളയർ ഇവിടെ ശക്തമായ മഴയ പെയ്തതിനാൽ ഡാമിൽ വെള്ളം കുറഞ്ഞ നിലയിലാണ്
 
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്ഠ . ചെന്ത്രാപ്പിന്നി എസ്. എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്
 
തൃശൂർ കോർപറേഷൻ ഭരണാധികാരികൾ പ്രളയത്തിലാക്കി എന്ന് ആരോപ്പിച്ച് കോർപറേഷനിലേക്ക് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ച്
 
മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വെള്ളം കുറച്ചൊന്ന് നിറഞ്ഞപ്പോൾ ആസ്വാദിക്കുന്ന വിനോദ സബാരികൾ
 
മഴക്കാലമല്ലേ... മഴയെ തുടർന്ന് ഒഴുകി തുടങ്ങിയ അതിരപ്പിള്ളി ചാർപ്പ വെള്ളച്ചാട്ടത്തിന് മുൻപിൽ വിനോദ സഞ്ചാരികൾ ഇട്ട് തരുന്ന ഭക്ഷണവും കാത്തിരിക്കുന്ന കുരങ്ങന്മാരുടെ കുടുംബം.
 
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
 
മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
 
കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com