EDITOR'S CHOICE
 
എറണാകുളം പ്രസ് ക്ളബിന്റെ 56ാ-മത് സ്ഥാപക ദിനാഘോഷം പ്രസ് ക്ളബിന് മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാൽ കേക്ക് മുറിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമീപം
 
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന ലോകമാത അഹല്യാ ബായി ഹോൾകർ ത്രിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വേദിയിൽ പുഷ്പവുമായെത്തിയ കുട്ടിയെ ലാളിക്കുന്നു. ദേവകി ചൈതന്യ, എസ്.ജെ.ആ‌ർ എന്നിവർ സമീപം
 
1991ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭാൽ ഷാഫി മസ്ജിദ് വെടിവെപ്പ്- സംഘപരിവാർ പൊലീസ് ഭീകരത അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ നീതി ജാഥ
 
കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച മഴവില്ല് 2024 ബഡ്സ് കലോത്സവത്തിൽ ബാൻഡ് മേളം മത്സരത്തിൽ മാവൂർ ബഡ്‌സ് സ്കൂളിന്റെ പ്രകടനം
 
കോഴിക്കോട് മർകസ് ഇന്റർനാഷണൽ സ്കൂളിന് പിറകിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി മണ്ണിട്ട് നികത്തുന്നത് നാട്ടുകാർ തടഞ്ഞപ്പോൾ
 
ഒരേ മനസോടെ...ഒരുമിച്ച്.. കോഴിക്കോട് ചേർന്ന മുസ്ലിംലീഗ് നേതൃയോഗത്തിനിടെ സംസ്ഥാന പ്രസിഡന്റ്  സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിക്കുന്നു..
 
കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന നാഷണല്‍ ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ നിന്നും
 
തെള്ളകം ചൈതന്യ സെൻ്ററിൽ നടന്ന കുടുംബശ്രീ കോട്ടയം ജില്ലാ ബഡ്സ് കലോത്സവത്തിൽ സീനിയർ വിഭാഗം നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്റ്റേജിൻ്റെ മുൻപിൽ നിന്ന് സ്റ്റെപ്പുകൾ കാണിച്ച് കൊടുക്കുന്ന വെളിയന്നൂർ ബഡ്‌സ് സ്‌കൂളിലെ അദ്ധ്യാപിക സിമി
 
കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്‌ വിളക്കുകൾ തെളിയിക്കുന്ന ഭക്തർ
 
കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്‌ വിളക്കുകൾ തെളിയിക്കുന്ന ഭക്തർ
 
തെള്ളകം ചൈതന്യ സെൻ്ററിൽ നടന്ന കുടുംബശ്രീ കോട്ടയം ജില്ലാ ബഡ്സ് കലോത്സവത്തിൽ സീനിയർ വിഭാഗം നാടോടിനൃത്ത മത്സരം ,അർച്ചന, വെളിയന്നൂർ ബഡസ് സ്കൂൾ
 
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ഇരുപത്തി ഒൻപതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി സജിചെറിയാനിൽ നിന്നും ഡെലിഗേറ്റ് കിറ്റുകൾ സ്വീകരിച്ച ശേഷം ചലച്ചിത്ര താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും
 
വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിലെ മ്യൂസിയം ഉദ്ഘാടനം ചെയ്ത ശേഷം സന്ദർശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്തി പിണറായി വിജയനും. മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ തുടങിയവർ സമീപം
 
ഏകാദശി ദിനത്തോടനുബന്ധിച്ച് വള്ളിക്കോട് തൃക്കോവില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ വിളക്ക് തെളിയിക്കുന്നു.
 
കൃസ്മസ് വിപണി സജീവമായതോടെ പത്തനംതിട്ട നഗരത്തിലെ കടയിൽ നക്ഷത്രവിളക്കുകൾ തെളിച്ചിരിക്കുന്നു.
 
ദേവ് കൊല്ലം ഫ്ലവർ ഷോ 2024 പ്രദർശന നഗരിയുടെ കാൽനാട്ട് കർമ്മം ആശ്രാമം മൈതാനിയിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കുന്നു
 
എസ് .എൻ. ഡി. പി യോഗം തൃശൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രാങ്കണത്തിൽ നടന്ന മെഗാ തിരുവാതിര
 
കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന നാഷണല്‍ ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളവും ഗുജറാത്തും തമ്മിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് താരം അൻവർ ഇസ്മയിലിന്റെ ബാറ്റിംഗ്.
 
ക്രിസ്ത്മസിനോട് അനുബന്ധിച്ചു തൃശൂർ പുത്തൻ പള്ളിക്കു സമീപത്തെ കടകളിൽ ഒരുക്കിയ നക്ഷത്രങ്ങൾ
 
തൃക്കാർത്തികയ്ക്ക് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിളക്ക് തെളിയിക്കുന്ന കുട്ടികൾ.
 
എബ്രിൻ കെ ബാബു, ഹൈജമ്പ്, സെന്റ് പയസ് ടെൻത്ത് കോളേജ് രാജപുരം
 
കണ്ണൂരിൽ സ്വകാര്യ ബസ് പണിമുടക്കിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി ബസിലെ തിരക്ക്
 
ഭിന്നശേഷി കായികമേള... ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡി.എസ്.സി സെന്റർ ഗ്രൗണ്ടിൽ നടന്ന ഭിന്നശേഷി കായികമേളയിലെ വീൽ ചെയർ മത്സരത്തിൽ നിന്ന്.
 
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനാഘോഷങ്ങളുടെ ഭാഗമായി വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കുന്ന കുട്ടികൾ .
 
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ തൃശ്ശൂർ വിമല കോളേജിന്റെ സി.പി.തൗഫീറ
 
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സർവകലാശാല അത്‌ലറ്റിക്സ് മീറ്റിൽ ലോംഗ്ജമ്പിൽ സ്വർണം നേടിയ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ കെ.എം.ശ്രീകാന്ത്
 
കോഴിക്കോട് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ഡിസ്കസ് ത്രോയിൽ റെക്കോർഡോടെ സ്വർണം നേടിയ തൃശ്ശൂർ സെന്റ്.തോമസ് കോളേജിന്റെ അലക്സ് പി തങ്കച്ചൻ
 
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ ലോങ് ജമ്പിൽ സ്വർണ്ണം കരസ്തമാക്കിയ തൃശ്ശൂർ ക്രൈസ്റ്റ് കോളേജിലെ മീര ഷിബു
 
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം കരസ്തമാക്കിയ പാലക്കാട്‌ വിക്ടോറിയ കോളേജിലെ കെ ആർ റിജിത്ത്
 
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം കരസ്തമാക്കിയ പാലക്കാട്‌ മേഴ്‌സി കോളേജിലെ എസ് മേഘ
 
മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടക്കുന്ന ജില്ല എ ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സോക്കർ മലപ്പുറവും സാറ്റ് തിരൂരും തമ്മിൽ നടന്ന മത്സരത്തിൽ 3 - 2 ഗോളുകൾക്ക് സോക്കർ മലപ്പുറം വിജയിച്ചു
 
കോഴിക്കോട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഗ്രൗണ്ടില്‍ നടന്ന നാഷണല്‍ ഡിസേബിള്‍ഡ് ഇന്റോര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളവും ഗുജറാത്തും തമ്മിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് താരം അൻവർ ഇസ്മയിലിന്റെ ബാറ്റിംഗ്.
 
ക്രിസ്മസ് അടുത്തതോടെ വില്പനയ്ക്കായി വച്ചിരിക്കുന്ന ജിക്‌ഷോ ലാമ്പുകളും എൽ.ഇ.ഡി നക്ഷത്രങ്ങളും. ദേശീയപാതയിൽ ആലപ്പുഴ വലിയചുടുകാടിന് സമീപത്തുനിന്നുള്ള ദൃശ്യം
 
എസ്.എൻ.ഡി. പി യോഗം തൃശൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രാങ്കണത്തിൽ നടന്ന ജുഹോമി മഹായജ്ഞം എസ്എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം രക്ഷാധികാരിയും എസ് .എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.
 
ഇപ്പോ ഒറ്റക്കെട്ട് ...കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ഉത്സവരക്ഷ സംഗമഗത്തിൽ പങ്കെടുക്കാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ,മുൻ മന്ത്രി വി.എസ് സുനിൽകുമാറും ,ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്നേഹ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ
 
കാർത്തിക ദീപത്തിൽ...വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനാഘോഷങ്ങളുടെ ഭാഗമായിതൃശൂർ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കുന്ന കുട്ടികൾ
 
ക്രിസ്ത്മസിനോട് അനുബന്ധിച്ചു തൃശൂർ പുത്തൻ പള്ളിക്കു സമീപത്തെ കടകളിൽ ഒരുക്കിയ നക്ഷത്രങ്ങൾ
 
പുതിയ സ്റ്റൈൽ ആണോ... കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ഉത്സവരക്ഷ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് താടി വളർത്താൻ തുടങ്ങുകയാണോ എന്ന് കുശലം ചോദിക്കുന്ന മുൻ മന്ത്രി വി.എസ് സുനിൽകുമാർ
 
പുതിയ സ്റ്റൈൽ ആണോ... കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ഉത്സവരക്ഷ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് താടി വളർത്താൻ തുടങ്ങുകയാണോ എന്ന് കുശലം ചോദിക്കുന്ന മുൻ മന്ത്രി വി.എസ് സുനിൽകുമാർ
 
തൃശൂർ രാമവര്‍മ്മപുരം പൊലീസ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കാറിനുള്ളിൽ
  TRENDING THIS WEEK
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻകോടി, എം.എച്ച്.ഷാരിയർ, ചിന്താജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എക്സ് ഏണസ്റ്റ്, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, എം.ശിവശങ്കര പിള്ള, സി.ബാൾഡുവിൻ, എസ്.വിക്രമൻ, സി.രാധാമണി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസനുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.ബി.അംഗം എം.എ.ബേബി എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അത്രയ്ക്ക് കടുപ്പിക്കണ്ട... സി.പി.എം കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നർമ്മ സംഭാഷണത്തിൽ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുൻ എം.പി പി.രാജേന്ദ്രൻ പതാക ഉയർത്തുന്നു
ഡബിൾ സ്ട്രോംഗ്... സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളന ലേബൽ പതിച്ച ബിയർകുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിച്ചതോടെ പി.ബി അംഗം എം.എ.ബേബിയും കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ലേബൽ പതിച്ച ബിയർ കുപ്പി ഇരിപ്പിടത്തിന് താഴേക്ക് വയ്ക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com