EDITOR'S CHOICE
 
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ട്രാക്കിലൂടെ നടന്ന് നീങ്ങുന്ന യുവാക്കൾ
 
തനിക്കെതിരെ ഉയർന്ന പിഡനപരാതിയെകുറിച്ച് പാലക്കാട് ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിൽ സി.കൃഷ്ണകുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു.
 
ഓണാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ നടത്തിയ ആഘോഷ പരിപ്പാടിയിൽ നിന്ന് .
 
കോട്ടയം നട്ടാശേരി സൂര്യകാലടി മനയിൽ വിനായക ചതുർഥി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സുഹാസിനീപൂജ. നർത്തകീ വേഷത്തിലെത്തിയ യുവതികൾ ദേവതാ പ്രതിരൂപ സങ്കൽപത്തിൽ നൃത്തം ചെയ്യുന്നു
 
ഓണത്തിനോടനുബന്ധിച്ച് എറണാകുളം നോ‌ർ‌ത്തിൽ ഒരുങ്ങിയ പൂവിപണി
 
ഓണത്തിനോടനുബന്ധിച്ച് എറണാകുളം നോ‌ർ‌ത്തിൽ ഒരുങ്ങിയ പൂവിപണി
 
ഓണത്തിനോടനുബന്ധിച്ച് എറണാകുളം നോ‌ർ‌ത്തിൽ ഒരുങ്ങിയ പൂവിപണി
 
എം.ജി സര്‍വകലാശാലാ കാമ്പസില്‍ പുതിയതായി നിര്‍മിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ്സ് ഹോസ്റ്റലിന്‍റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി ഡോ. ആര്‍.ബിന്ദു നിർവഹിക്കുന്നു.മന്ത്രി വി.എന്‍. വാസവന്‍, അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍,സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ, രജിസ്ട്രാര്‍ ഡോ.ബിസ്മി ഗോപാലകൃഷ്ണന്‍ തുടങ്ങിയവർ സമീപം
 
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ആഘോഷ പരിപാടിയിൽ നിന്ന് .
 
മണർകാട് ഭഗവതി ക്ഷേത്രത്തിലെ ഗണപതി കോവിലിൽ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട്മന നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന മഹാഗണപതി ഹോമം
 
വിനായക ചതുർത്ഥി... മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവത്തോടനുബന്ധിച്ച് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആനയൂട്ട് നടത്തുന്നു.
 
പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്തിനോടനുബന്ധിച്ച് നടക്കുന്ന ഗുരുവായൂരപ്പൻ സംഗീതോത്സവത്തിൽ പ്രശസ്ത കർണാടക സംഗീതവിദ്വാൻ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ അവതരിപ്പിച്ച സംഗീത വാദ്യ ഭജനാമൃതത്തിൽ നിന്ന്. ചേർത്തല ജി. കൃഷ്ണകുമാർ, വാഴപ്പള്ളി കൃഷ്ണകുമാർ, തിരുവിഴ വിജു എസ്. ആനന്ദ് എന്നിവർ സമീപം
 
പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്തിനോടനുബന്ധിച്ച് നടക്കുന്ന ഗുരുവായൂരപ്പൻ സംഗീതോത്സവത്തിൽ പ്രശസ്ത കർണാടക സംഗീതവിദ്വാൻ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ അവതരിപ്പിച്ച സംഗീത വാദ്യ ഭജനാമൃതത്തിൽ നിന്ന്.വാഴപ്പള്ളി കൃഷ്ണകുമാർ സമീപം
 
പൂന്തെന്നൽ... ഇന്ന് അത്തം,പത്താം നാൾ പൊന്നോണം.മലയാളി മുറ്റങ്ങൾ പൂക്കളം കൊണ്ട് നിറയുന്ന നാളുകൾ.പാടത്തും വരമ്പിലും നടന്ന് പൂക്കളമൊരുക്കവാൻ പൂക്കൾ ശേഖരിച്ച് മടങ്ങുന്ന കുട്ടികൾ.
 
ഉമ്പായി മ്യൂസിക് അക്കാദമി കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച 'ഗസൽ രാത്' സംഗീതനിശയിൽ നിന്ന്.
 
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം വർണപ്പകിട്ടിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ അവതരിപ്പിച്ച ഫ്ലാഷ് മോബിൽ പങ്കെടുക്കാനെത്തിയവർ സെൽഫിയെടുക്കുന്നു.
 
ഓണാഘോഷത്തിന്റെ ഭാഗമായി മാറാട് ജിനരാജദാസ്‌ എ.എൽ.പി സ്കൂളിൽ തൃശൂർ അയ്യന്തോളിൽ നിന്നെത്തിയ പുലികൾക്കൊപ്പം ചുവടുവയ്ക്കുന്ന കുട്ടികൾ.
 
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ആഘോഷ പരിപാടിയിൽ നിന്ന് .
 
ഹാ.. പുഷ്പമേ.. കർണാടക ഗുണ്ടപ്പേട്ടിൽ സൂര്യകാന്തി പൂവിട്ടപ്പോൾ.. പാടം കാണനെത്തിയ സഞ്ചാരി
 
സ്വപ്നങ്ങൾക്കു മതിലുകളില്ല.... സകലതും മറന്ന് സ്വപ്നങ്ങളിലേറാൻ ഈ മതിലുകളൊന്നും ഒരു തടസമേയല്ല. കോഴിക്കോട് കോട്ടൂളി സരസ്വതി വിദ്യാമന്ദിരത്തിലെ കുട്ടികൾ കൊക്കോ കളിയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ട് പോവേണ്ട വഴി പോലും മറന്ന് പോയൊരാൾ.
 
മാവേലി'ക്കുഞ്ഞോ'ണം ഓണം ഇങ്ങെത്തിയതോടെ എങ്ങും ആഘോഷങ്ങളാണ്. ഭട്ട് റോഡ് പ്രതീക്ഷ അങ്കണവാടിയിൽ നടന്ന ഓണാഘോഷത്തിൽ മാവേലിയായി വേഷമിട്ട കൂട്ടുകാരന് ചോറ് വാരിക്കൊടുക്കുന്ന സഹപാഠികൾ
 
അത്തം പത്താം നാൾ പൊന്നോണം. സമൃദ്ധിയുടെ പൊന്നോണ പൂക്കളമൊരുക്കാൻ കോഴിക്കോട് ഈസ്റ്റ്‌ ഹിൽ എടക്കാട് വിപ്ലവകലാവേദിയ്ക്ക് സമീപത്ത് വീട്ടുകാർ കൃഷിചെയ്ത ചെണ്ടുമല്ലി കൃഷിയിടത്തിൽ നിന്ന് പൂക്കൾ പറിക്കുന്ന കുട്ടികൾ.
 
കാഴ്ചയുടെ ജലയാത്ര... ജലഗതാഗത വകുപ്പിന്റെ എറണാകുളം, പെരുമ്പളം, പാണാവള്ളി ബോട്ട് സർവീസ് അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
 
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ തമിഴ്നാട് രാമേശ്വരത്തെ പാമ്പൻ പാലത്തിന്റെ കാഴ്ച.
 
പ്രതിരോധക്കോട്ട...കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ആലപ്പുഴ ജ്യോതിനികേതനിലെ റയാന്റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്ന ചങ്ങനാശ്ശേരി എ.കെ.എം സ്കൂൾ ടീം താരങ്ങൾ.
 
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ ബി.വി.എം തൃപ്പൂണിത്തുറയും സാൻസ്കാര സ്കൂൾ കാക്കനാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
 
വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ, കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായി സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെയും സഹകരണത്തോടെ നടത്തിയ ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നിന്ന്
 
കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്‌റ്റേഡിയത്തിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ (16 വയസിൽ താഴെ) 80 മീറ്റർ ഹർഡിൽസ് മത്സരത്തിൽ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കിലൂടെ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന സായി കാലിക്കറ്റിന്റെ ക്രിസ്ബെൽ ബേബി.
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മത്സരത്തിൽ നിന്ന്
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഔട്ട് ആയപ്പോൾ ആലപ്പി റിപ്പിൾസ് താരങ്ങളുടെ ആഹ്ലാദം
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ 4 വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളർ മുഹമ്മദ് ആഷിക്കിനെ അഭിനന്ദിക്കുന്ന വൈസ് ക്യാപ്റ്റൻ സഞ്ചു സാംസൺ. ക്യാപ്റ്റൻ സാലി സാംസൺ സമീപം.
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളർ മുഹമ്മദ് ആഷിക്കിന്റെ ആഹ്ളാദം. ക്യാപ്റ്റൻ സാലി സാംസൺ സമീപം
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ നോക്കിൻക്കാട് മൈതാനിയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിൽ സാധനങ്ങൾ വാങ്ങാനെത്തിയർ തങ്ങളുടെ ഊഴം കാത്ത്
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മൺപാത്രങ്ങൾ ഒരുക്കിവയ്ക്കുന്ന വയോധിക
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്യാൻ നേന്ത്ര കുലയുമായി എത്തിയ അയ്യന്തോൾ ദേശത്തിൻ്റെ പുലിയെ കണ്ട് കൗതുകത്തോടെ കുട്ടികൾ
 
കോര്‍പറേഷന്‍ നാലോണനാളില്‍ നടത്തിവരുന്ന പുലിക്കളി മഹോത്സവത്തിൻ്റെ കൊടിയേറ്റം തൃശൂർ നടുവിലാലിൽ നിർവഹിച്ച ശേഷം പേരിലുള്ള ഭിന്നശേഷി കുട്ടികളുടെ മേളത്തിനൊപ്പം പുലിച്ചുവടുകൾ വയ്ക്കുന്ന മേയർ എം. കെ വർഗീസ്
 
ഓണവട്ടത്തിൽ... തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വടക്കുനാഥ ക്ഷേത്രം തേക്കേ ഗോപുര നടയിൽ തീർത്ത ഭീമൻ പൂക്കളം.
 
പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി നാളെ അത്തപൂക്കളമിടാൻ തൊടിയിൽ പൂക്കൾ ശേഖരിക്കുന്ന കുരുന്നുകൾ
 
ഓണാഘോഷത്തിൻ്റെ ഭാഗമായി ഓയി സ്ക ഇൻ്റർനാഷണലിൻ്റെയും കോ-ഓപ്പറേറ്റീവ് കോളേജിൻ്റെയും ആഭിമുഖ്യത്തിൽ തൃശൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച നാട്ട് പൂക്കളുടെ പ്രദർശനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കേ ഗോപുര നടയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്ത ശേഷം വെളിച്ചെണ്ണ പാക്കറ്റ് കൈയ്യിലെടുത്ത് പരിശോധിക്കുന്ന മന്ത്രി കെ. രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ.സി.എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തുന്ന നടൻ മോഹൻ ലാൽ.
എറണാകുളം കളമശേരിയിൽ അദാനി ലൊജിസ്റ്റിക്സ് പാർക്ക് നിർമ്മാണ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനം നടൻ മോഹൻ ലാൽ നിർവഹിക്കുന്നു .ടീം ക്യാപ്റ്റന്മാർ ,കെ .സി .എ ഭാരവാഹികൾ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടൻ മോഹൻ ലാൽ ടീം ക്യാപ്റ്റൻ മാരെ പരിചയപ്പെടുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന നടൻ മോഹൻ ലാൽ .കെ .സി .എ പ്രസിഡന്റ് ജയേഷ് ജോർജ് ,കെ .സി .എ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഗ്രൗണ്ടിലവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം
വികസിത ചർച്ച...ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംഭാഷണം നടത്തുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ലോക് സഭ എം.പി അപരാജിത സാരംഗി, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com