കേരളകൗമുദിയുടെയും കൊല്ലം എസ്.എൻ വനിത കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ജില്ലയിലെ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കൊല്ലം ഡി.ഇ.ഒ വി.ഷൈനി, എസ്.എൻ വനിത കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ജിഷ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സോന.ജി.കൃഷ്ണൻ, ഡോ. എസ്.ദിവ്യ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി ബി.ശ്രീലക്ഷ്മി എന്നിവർ സമീപം.