TRENDING THIS WEEK
കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ