കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധി ഗൃഹത്തിൽ നടന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ നിന്ന്.
ആലപ്പുഴ എസ്. ഡി കോളേജിൽ കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൻ്റെ ഭാഗമായി കെ.പി. എ.സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറിയപ്പോൾ
മോഹം സഫലം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവം കാണാൻ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ശാരീരിക വൈകല്യമുള്ള അർച്ചനയെ,​ സുഹൃത്ത് അജീഷ് വീൽ ചെയറിൽ കൊണ്ടുവരുന്നു. ഇരുവരും പാലക്കാട് സ്വദേശികളും ചെറുപ്പം മുതലേ സുഹൃത്തുക്കളുമാണ്. സോഷ്യൽ മീഡിയയിൽ കലോത്സവത്തിന്റെ റീൽസും മറ്റും കണ്ടപ്പോൾ തനിക്കും മത്സരങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്ന് അർച്ചന അജീഷിനോട് പറഞ്ഞു. തുടർന്ന് അജീഷ് പാലക്കാട്ടു നിന്നെത്തി അർച്ചനയെ കലോത്സവ വേദിയിലേക്ക് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു.
തോളോട് തോൾ...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോണോ ആക്ട് മത്സര സദസ്സിൽ സുഹൃത്തിന്റെ തോളിൽ ചാരി ഉറങ്ങുന്ന യുവതി.
നിൻ നിഴലാട്ടം...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിൽ പങ്കെടുക്കാനെത്തിയ സെൻറ് സേവ്യേർസ് ആലുവ കോളേജിലെ സാൻവെല്ല ആൻറണി
വാം അപ്പ്...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിന് വേഷമണിഞ്ഞെത്തിയ മത്സരാർത്ഥി മെയ് വഴക്കം പരിശോധിക്കുന്നു.
തുള്ളിത്തുള്ളി...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ പരിചമുട്ട് മത്സരം കഴിഞ്ഞിറങ്ങിയ മത്സരാർത്ഥിയുടെ വിയർത്തൊലിക്കുന്ന മുഖം
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
മരത്തിന്മേൽ ബോയ്സ്...കോട്ടയത്ത് നടക്കുന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ പരിചയമുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആലുവ യു.സി കോളേജിലെ ടീമംഗങ്ങൾ എം.എൽ റോഡിന് സമീപത്ത് മരത്തിലെ വള്ളിപ്പടർപ്പിൽ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
ഇത് നമ്മുടെ വിജയം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം ഭരതനാട്യം മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ തൻവി സുരേഷും , എസ്.എച്ച് കോളേജ് തേവരയിലെ സിയ പവലും സന്തോഷം പങ്കിടുന്നു
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കഥകളി മത്സരത്തിൽ പങ്കെടുക്കുന്ന കീഴൂർ ഡി.ബി കോളജിലെ ഗോപിക ജി. നായർ
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കഥകളി മത്സരത്തിൽ പങ്കെടുക്കാൻ വേഷമണിഞ്ഞ് നിൽക്കുന്ന കീഴൂർ ഡി.ബി കോളജിലെ ഗോപിക ജി. നായർ അടുത്തെത്തിയ കുഞ്ഞിനെ തലോടുന്നു.
കോട്ടയത്ത് ആരംഭിച്ച എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥയിൽ നിന്നുള്ള കാഴ്ചകൾ.
വാടല്ലെൻ്റെ കൃഷ്ണാ...കോട്ടയത്ത് ആരംഭിച്ച എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥയിൽ പങ്കെടുക്കാൻ എത്തിയ കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ വിദ്യാർത്ഥിനികൾ വെയിലേൽക്കാതെ ഷോൾ മറവിൽ നിൽക്കുന്നു.
കലയാട്ടം...കോട്ടയത്ത് ആരംഭിച്ച എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ എത്തിച്ചേർന്നപ്പോൾ
കലക്കൂട്ടമൊരുങ്ങി...എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വിളംബര ജാഥയിൽ വിവിധ കലാവേഷങ്ങളണിഞ്ഞെത്തിയ വിദ്യാർത്ഥികൾ
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ചൂട്ട് പടയണി.
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ചൂട്ട് പടയണി
പാണാവള്ളി ഓടമ്പള്ളി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ചൂട്ട് പടയണി
പാണാവള്ളി അംബികാവിലാസം അരയങ്കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർ. മേൽശാന്തി ഷാജി അരവിന്ദൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ
  TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
ജില്ലാ ബോഡി ബിൽഡിംഗ് ഫിറ്റ്നസ് അസോസിയേഷന്റെയും ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന മിസ്റ്റർ ആൻഡ് മിസ് കൊല്ലം മത്സരത്തിൽ നിന്ന്
കലക്കൂട്ടമൊരുങ്ങി...എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വിളംബര ജാഥയിൽ വിവിധ കലാവേഷങ്ങളണിഞ്ഞെത്തിയ വിദ്യാർത്ഥികൾ
കലയാട്ടം...കോട്ടയത്ത് ആരംഭിച്ച എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ എത്തിച്ചേർന്നപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com