എറണാകുളം ബീമിന്റെയും കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
എറണാകുളം ബീമിന്റെയും കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും.
കേരള യുക്തിവാധി സംഘത്തിൻ്റെ ആഭിഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച പവന പർവ്വം ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മുൻ ഹൈക്കോടതി ജഡ്ജി ബി.കമാൽ പ്പാഷ എം.എൻ കാരശ്ശേരി മാസ്റ്ററെ സ്നേഹ ആലിംഗനം ചെയ്യുന്നു .
ഇന്ന് ലോക യോഗ ദിനം. ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന യോഗയിലെ ആഞ്ജനേയാസനം, അല്ലെങ്കിൽ ക്രസൻ്റ് മൂൺ പോസ്, അഭ്യസിക്കുന്ന തിരുവനന്തപുരം വഴുതക്കാട് വീവേഴ്‌സ് വില്ലേജ് സ്‌ഥാപക ഉടമ ശോഭ വിശ്വനാഥ്‌
ഇന്ന് ലോക യോഗ ദിനം. ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന യോഗയിലെ ട്രീ പോസ് - വൃക്ഷാസനം അഭ്യസിക്കുന്ന തിരുവനന്തപുരം വഴുതക്കാട് വീവേഴ്‌സ് വില്ലേജ് സ്ഥാപക ഉടമ ശോഭ വിശ്വനാഥ്‌
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
പെരുന്നാൾ മൊഞ്ചിനായി..... വലിയ പെരുന്നാൾ അടുത്തത്തോടെ സാധനങ്ങൾ വാങ്ങുന്നത് തകൃതിയായി മാറിയിരിക്കുന്നു .മലപ്പുറം കുന്നുമ്മലിൽ പെരുന്നാളിനിടാനായി മൈലാഞ്ചി തിരഞ്ഞെടുക്കുന്ന കുട്ടികൾ
എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാം എഡിഷന് തുടക്കംകുറിക്കാനെത്തിയ ചെയർമാൻകൂടിയായ മമ്മൂട്ടി. അർഹതപ്പെട്ട 250 വിദ്യാർതത്ഥികൾക്ക് സമ്പൂർണ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന ധാരണ പത്രം ചടങ്ങിൽ അദ്ധേഹം കൈമാറി
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലയുടെ മത്സരാർത്ഥി റിഷിക പ്രഭാസിന്റെ ആഹ്ലാദം.
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം ഓക്സിലറി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം അഞ്ജന എൻ ആൻഡ് ടീം കാസർകോട് ജില്ല
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം നാടോടി നൃത്തം ഓക്സിലറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സാഫല്യ ജോസ് (കൊല്ലം)
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം ഒന്നാം സ്ഥാനം നേടിയ റിഷിക പ്രഭാസ്, തൃശൂർ
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം കുച്ചുപ്പുടി (അയൽക്കൂട്ട വിഭാഗം) ഒന്നാം സ്ഥാനം ആർദ്ര എം ആനന്ദ് (തൃശ്ശൂർ )
കന്യാകുമാരി വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും
കന്യാകുമാരി വിവേകാനന്ദപ്പാറ
കന്യാകുമാരി വിവേകാനന്ദപ്പാറ
മലപ്പുറം എം എസ് പി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരത്തിനായി വേദിയിലേക്ക് കെട്ടിനിൽക്കുന്ന മഴ വെള്ളത്തിലൂടെ നടന്നുപോകുന്ന മണവാട്ടിയും സംഘവും
മലപ്പുറം എം എസ് പി ഹയർ സെകണ്ടറി സ്കൂളിൽ വെച്ഛ് നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ  ആഘോഷം നിറഭേദമില്ലാതെ കളറാക്കാം കലാമികവുകളെ  എന്ന ആശയത്തോടെ  കാൻവാസിൽ വർണ്ണകൈകൾ പകർത്തുന്ന കുടുംബശ്രീ പ്രവർത്തകർ
  TRENDING THIS WEEK
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിനടിയിൽപ്പെട്ട് മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജൊ സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
നോട്ടക്കുറവ് തന്നെ... എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽപ്പെട്ട ബസ് പരിശോധിക്കുന്ന മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥൻ.
അഖില ഭാരതനാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കന്തറയിൽ നടന്ന സാന്ദ്രാനന്ദ ഏകാഹ നാരായണീയ യഞ്ജം.
പാഠം ഒന്ന് ലാത്തി..... പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാക്കമ്മറ്റി തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകൻ
എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് കിട്ടിയിട്ടും പ്ലസ് വൺന് പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കൊപ്പം പരപ്പിൽ ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു നീക്കിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com