TRENDING THIS WEEK
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് നടന്ന അനുസ്മരണത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി എന്നിവർ അഹമ്മദ് പട്ടേലിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്നു.പാലോട് രവി ,ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ സമീപം
കവിതകളുടെ വഴിയിലൂടെ... ധനമന്ത്രി തോമസ് ഐസക്കിൻ്റെ ബഡ്ജറ്റ് അവതരണം പാലക്കാട് കുഴൽമന്ദം ഗവ: ഹൈസ്ക്കുള്ളിലെ എട്ടാം ക്ലാസ് വിദ്ധിയാർത്ഥിയായ സ്നേഹയുടെ കവിത ചെല്ലിയാണ് ആരംഭിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ കൊവിഡ് വാക്സിൻ സ്വീകരികരിച്ച ഡോ. ജോസ് ചാക്കോ പെരിയപുറം.
ഹെൽമെറ്റ് തോളിൽ തൂകി ബൈക്ക് ഓടിച്ചു പോകുന്ന യുവാവ്. വെള്ളയമ്പലത്ത് നിന്നുളള കാഴ്ച.
ഗുവാഹട്ടിയിൽ നടക്കുന്ന നാഷണൽ അത്ലറ്റിക് മീറ്റിലേക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ്.
സ്നേഹയെ ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയംഗം ഷാജി ദർശന ഉപഹാരം നൽകി ആദരിക്കുന്നു. സമീപം മാതാപിതാക്കളും ഫോട്ടോഗ്രാഫോഴ്സും. സംസ്ഥാന ബഡ്ജറ്റ് അവതരണത്തിൽ മന്ത്രി തോമസ് ഐസക്ക് കുഴൽമന്ദം ഗവ: ഹൈ സ്കൂളിലെ വിദ്യാർത്ഥിയായ സ്നേഹയുടെ കവിത ചൊല്ലിയിരുന്നു.
ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ബീമാപള്ളി ദർഗാ ഷെരീഫിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പള്ളിയിലെ ഖബറിൽ പട്ട് പുതപ്പിക്കുന്നു
നീതികേഴുന്ന നെഞ്ചം... കാഞ്ഞിരപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഷെഫീക്കിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കൊളേജിൽ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പമെത്തിയ ഷെഫീക്കിൻറെ സഹോദരൻ ഷെമീർ നീതിക്ക് വേണ്ടി പൊലീസിനോട് കരഞ്ഞപേക്ഷിക്കുന്നു.
കാക്കിക്കെതിരെ പ്രതിഷേധം... കാഞ്ഞിരപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഷെഫീക്കിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കൊളേജിൽ പോസ്റ്റ് മോർട്ടത്തിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായപ്പോൾ.
നോൺ അപ്രൂവിഡ് ടീച്ചേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് പടക്കൽ നടത്തി വന്ന രാപ്പകൽ സമരത്തിന്റെ സമാപനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.