എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥിനികൾ അദ്ധ്യാപകരോടാപ്പം സന്തോഷം പങ്കിടുന്ന മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂളിൽ നിന്നുള്ള കാഴ്ച.  ഫോട്ടോ: രോഹിത്ത് തയ്യിൽ
കടലിലെ അത്ഭുതകാഴ്ചകളുമായി സ്വപ്നഗരിയിൽ ആരംഭിച്ച അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനം കാണാനെത്തിയവർ
പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കുന്നതിനായി ഒറ്റക്കൽ മാർബിളിൽ തീർത്ത ആദിപരാശക്തി വിഗ്രഹം രാജസ്‌ഥാനിൽ നിന്നും കൊണ്ട് വന്നപ്പോൾ സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം .ആറരക്കോടി രൂപയാണ് ഇതിന് ചിലവായത്.28 അടി നീളം ഉണ്ട്
വിശ്വാസമൂട്ടി...പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വെച്ചൂട്ടിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് വെച്ചൂട്ടിന് മുന്നോടിയായുള്ള വിറകിടിൽ ചടങ്ങിന് അച്ഛൻറെ തോളിലേറി പങ്കെടുക്കുന്ന കുട്ടിയും.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ നിന്നുള്ള ദൃശ്യം
തേക്കിൻകാട് തെക്കേ ഗോപുര നടക്കു സമീപം കേരള ചിത്രകല പരിഷത്ത് സംഘടിപ്പിച്ച ചിത്രകല ക്യാമ്പ് വരക്കൂട്ടത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നവർ
ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച വി. ജി. നാരായണൻ കുട്ടിയുടെ ചിത്രപ്രദർശനത്തിൽ നിന്നും
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ വാർഷികത്തോടനുബന്ധിച്ച് മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന മാദ്ധ്യമ അവാർഡ് നേടിയ കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിനെ നിർമ്മലാമോഹനൻ ആദരിക്കുന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ബൈജു അറുകുഴി, ഷാജി മാധവശേരി എന്നിവർ സമീപം
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ച് മീനമൃത് നിവേദ്യത്തിനായി കവ്വായി പുഴയിൽ മത്സ്യബന്ധനം നടത്തുന്ന പുരുഷാരം.
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ച് കവ്വായി പുഴയിലേക്ക് മീനമൃതിന് പുറപ്പെടുന്ന പുരുഷാരം
ശ്രീ സ്വാതി തിരുനാൾ ജയന്തി ഫെസ്റ്റിവലിനോടും സംഗീത സഭയുടെ വാർഷികാഘോഷത്തോടുംമനുബന്ധിച്ച് ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെ നേതൃത്വത്തിൽ കാർത്തിക തിരുനാൾ തീയേറ്ററിൽ സംഘടിപ്പിച്ച ശ്രീവത്സൻ. ജെ .മേനോന്റെ സംഗീത കച്ചേരി.
നിറകുംഭകുടം...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
ആലപ്പുഴ കളപ്പുര ശ്രീഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ച് നടന്ന ആദിത്യപൂജ
നാവിൽ നോവടക്കി... കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ വലിയ ശൂലം കയറ്റിയ ഭക്തൻ
അമ്മേ ദേവീ...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ ശൂലം കയറ്റുന്ന ഭക്തൻ
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
ഇത്തിത്താനം ഗജമേള കാണാനെത്തിയ ജനം
ഗജോത്സവം...ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ ആനകൾ അണിനിരന്നപ്പോൾ.
വിശ്വാസ മുനമ്പില്‍...കോട്ടയം പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ കൈകളില്‍ ശൂലം കുത്തിക്കൊണ്ട് വരുന്ന വിശ്വാസി.
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com